Thursday, August 4, 2011

സമരപോരാട്ടങ്ങളുടെ "നാള്‍ വഴികളിലൂടെ"

പത്തനംതിട്ട: അവകാശബോധത്തില്‍നിന്ന് ആര്‍ജിച്ച കരുത്തുകൊണ്ട് കലാലയങ്ങള്‍ കീഴടക്കിയ എസ്എഫ്ഐയുടെ വിദ്യാര്‍ഥി സമരചരിത്രമടങ്ങിയ സുവനീര്‍ , "നാള്‍വഴികളിലൂടെ" കാമ്പസുകളില്‍ സജീവ ചര്‍ച്ചയാകുന്നു. എസ്എഫ്ഐ 27-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി പ്രസീദ്ധീകരിച്ചതാണ് സുവനീര്‍ .

അരാജകവാദത്തിന്റെ ജീര്‍ണതയില്‍നിന്ന് കലാലയങ്ങളെ രാഷ്ട്രീയ പ്രബുദ്ധതയുടെ സംവാദവേദിയാക്കുന്നതില്‍ ഏറിയ പങ്കുവഹിച്ച എസ്എഫ്ഐയുടെ സമരചരിത്രം വിദ്യാര്‍ഥി മനസുകളില്‍ ആവേശമുയര്‍ത്തുന്നു. ജില്ലാ രൂപീകരണത്തിന് ശേഷമുള്ള മൂന്ന് പതിറ്റാണ്ട് പുരോഗമന ആശയങ്ങളുടെ മുന്നേറ്റത്തിന്റെ കാലമായിരുന്നു. വിവിധ ഘട്ടങ്ങളില്‍ സംഘടനയെ നയിച്ചവര്‍ തീഷ്ണാനുഭവങ്ങള്‍ സുവനീറിലൂടെ പങ്കുവച്ചു. അവകാശ സമര പോരാട്ടങ്ങളില്‍ അനുഭവിക്കേണ്ടി വന്ന ത്യാഗത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ വിദ്യാര്‍ഥികള്‍ നെഞ്ചേറ്റി. കടുത്ത വലതുപക്ഷവാദം സ്വാധീനമുറപ്പിച്ച ജില്ലയിലെ കലാലയങ്ങളില്‍ പുരോഗമന ആശയങ്ങളുടെ വിജയക്കൊടി പാറിച്ച ചരിത്രം പാഠപുസ്തകത്തോടൊപ്പം ചേര്‍ത്തു വായിക്കുകയാണ് വിദ്യാര്‍ഥികള്‍ . അവകാശ പോരാട്ടവഴികളില്‍ ജീവന്‍ ത്യജിക്കേണ്ടിവന്ന സാക്കളെ ഏറെ നെമ്പരത്തോടെ അവര്‍ സ്മരിക്കുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന ആശയ ലക്ഷ്യത്തിനായി പോരടിക്കുന്ന എസ്എഫ്ഐയ്ക്ക് ഇത് പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകുകയാണ്. കലാലയങ്ങളില്‍നിന്ന് വിദ്യാര്‍ഥി രാഷ്ട്രീയം തുടച്ചുനീക്കാനുള്ള മാനേജ്മെന്റ് ശ്രമത്തെ എന്തുവിലകൊടുത്തും ചെറുക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍ . ജനാധിപത്യ വേദികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിലൂടെ കാമ്പസുകളില്‍നിന്ന് അന്യമാകുന്ന സാംസ്കാരികതയെ സംരക്ഷിക്കാനും. എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി ആര്‍ മനുവാണ് സുവിനീറിന്റെ എഡിറ്റര്‍ .
 (ആര്‍ ഹരീഷ് )

deshabhimani 040811

1 comment:

  1. അവകാശബോധത്തില്‍നിന്ന് ആര്‍ജിച്ച കരുത്തുകൊണ്ട് കലാലയങ്ങള്‍ കീഴടക്കിയ എസ്എഫ്ഐയുടെ വിദ്യാര്‍ഥി സമരചരിത്രമടങ്ങിയ സുവനീര്‍ , "നാള്‍വഴികളിലൂടെ" കാമ്പസുകളില്‍ സജീവ ചര്‍ച്ചയാകുന്നു. എസ്എഫ്ഐ 27-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി പ്രസീദ്ധീകരിച്ചതാണ് സുവനീര്‍ .

    ReplyDelete