Tuesday, August 16, 2011

കോണ്‍ഗ്രസ്സിന് അസഹിഷ്ണുത: സിപിഐഎം

അണ്ണാ ഹസാരെയുടെ അറസ്റ്റ് പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം പ്രസ്താവനയില്‍ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഒരു പൗരന്റെ അവകാശത്തിനു നേരെയുള്ള ആക്രമണമാണിത്. കോണ്‍ഗ്രസ് ഗവണ്‍മെന്റ് അഴിമതിയില്‍ മുങ്ങി കിടക്കുന്ന സാഹചര്യത്തില്‍ , അഴിമതി വിരുദ്ധ സമരങ്ങളോട് കോണ്‍ഗ്രസ് നേതൃത്വം എത്രമാത്രം അസഹിഷ്ണുത പുലര്‍ത്തുന്നുവെന്നതിന് തെളിവാണത്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ ദുര്‍ബലവും അപര്യാപ്തവുമാണെന്ന് പോളിറ്റ് ബ്യൂറോ ആവര്‍ത്തിച്ചു. ഫലപ്രദമായ നിയമനിര്‍മാണത്തിന് ശക്തമായ ബഹുജന പ്രക്ഷോഭം വളര്‍ത്തിയെടുക്കണമെന്ന് പാര്‍ട്ടി അഭിപ്രായപ്പെട്ടു.

deshabhimani news

2 comments:

  1. അണ്ണാ ഹസാരെയുടെ അറസ്റ്റ് പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം പ്രസ്താവനയില്‍ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഒരു പൗരന്റെ അവകാശത്തിനു നേരെയുള്ള ആക്രമണമാണിത്.

    ReplyDelete
  2. അഴിമതിക്കെതിരായ സമരത്തിനിറങ്ങിയ അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി അടിയന്തിരാവസ്ഥയെ ഓര്‍മ്മപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനാധിപത്യപരമായി സമരം ചെയ്യാനുള്ള അവകാശം ഹനിക്കുന്നത് ശരിയല്ല. അണ്ണാ ഹസാരയുടെ സമര രീതിയോട് വിയോജിപ്പുണ്ട്. എങ്കിലും അഴിമതിക്കെതിരായ അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായും വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    ReplyDelete