കൊല്ലം: മണിപ്പുരില്‍ അരങ്ങേറുന്ന മനുഷ്യവകാശ ധ്വംസനം ലോകശ്രദ്ധയില്‍ കൊണ്ടുവരികയാണ് തന്റെ നാടക പര്യടനത്തിന്റെ ലക്ഷ്യമെന്ന് എസ് വി ഓജസ്. മണിപ്പുരില്‍ നിരപരാധികള്‍ പട്ടാളത്തിന്റെ വെടിയുണ്ടയ്ക്ക് ഇരയാകുകയാണെന്നും അവര്‍ പറഞ്ഞു. "ലേ മഷാലെ" എന്ന നാടകാവതരണവുമായി പര്യടനം നടത്തുന്ന ഓജസ് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അവതരണത്തിനുശേഷം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
പട്ടാളക്കാര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട് ആണ് മണിപ്പുരില്‍ നിലനില്‍ക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടുവന്ന നിയമം സ്വാതന്ത്ര്യാനന്തരം ഉപേക്ഷിച്ചെങ്കിലും 58ല്‍ മണിപ്പുരില്‍ വീണ്ടും കൊണ്ടുവന്നു. പട്ടാളക്കാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത വാര്‍ത്തകള്‍ എവിടെയും കേള്‍ക്കാം. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 11 വര്‍ഷമായി സഹന സമരം നടത്തുന്ന ഇഷോം ഷര്‍മിളയുടെ ജീവന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് നാടക പര്യടനം നടത്തുന്നത്. ചേര്‍ത്തലയില്‍നിന്ന് ഇംഫാല്‍വരെ നടന്ന ഹിന്ദ് സ്വരാജ് സമാധാന യാത്രയില്‍ അവതരിപ്പിച്ച "ലേ മഷാലെ" സിവിക് ചന്ദ്രന്റെ "മെയിരാപൈബി" എന്ന നാടകത്തിന്റെ ആവിഷ്കാരം കൂടിയാണ്. 15 സംസ്ഥാനങ്ങളിലായി ഇതുവരെ 115 കേന്ദ്രങ്ങളില്‍ നാടകം അവതരിപ്പിച്ചു. സാമൂഹികമായ വിഷയങ്ങളെല്ലാം തന്റെ ഏകാംഗ നാടകങ്ങളില്‍ പ്രതിഫലിക്കാറുണ്ട്. അധ്യാപികയായ ഓജസ് പുണെ സ്വദേശിയാണ്. പ്രസ്ക്ലബ് പ്രസിഡന്റ് രാജു മാത്യു അധ്യക്ഷനായി. സെക്രട്ടറി ബിജു പാപ്പച്ചന് സ്വാഗതവും ട്രഷറര്‍ എല്‍ വി ജോണ്സണ് നന്ദിയും പറഞ്ഞു.
deshabhimani 190811
മണിപ്പുരില്‍ അരങ്ങേറുന്ന മനുഷ്യവകാശ ധ്വംസനം ലോകശ്രദ്ധയില്‍ കൊണ്ടുവരികയാണ് തന്റെ നാടക പര്യടനത്തിന്റെ ലക്ഷ്യമെന്ന് എസ് വി ഓജസ്. മണിപ്പുരില്‍ നിരപരാധികള്‍ പട്ടാളത്തിന്റെ വെടിയുണ്ടയ്ക്ക് ഇരയാകുകയാണെന്നും അവര്‍ പറഞ്ഞു. "ലേ മഷാലെ" എന്ന നാടകാവതരണവുമായി പര്യടനം നടത്തുന്ന ഓജസ് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അവതരണത്തിനുശേഷം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു
ReplyDelete