Tuesday, August 2, 2011

അധ്യാപകന്‍ നൂറോളം കുട്ടികളുടെ മുടി മുറിച്ചു

ദേശാഭിമാനി 020811

2 comments:

  1. അധ്യാപകന്‍ നൂറോളം കുട്ടികളുടെ മുടി മുറിച്ചു

    ReplyDelete
  2. പാലക്കാട്: കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ നൂറോളം ആണ്‍കുട്ടികളുടെ മുടി മുറിച്ച സംഭവത്തില്‍ അധ്യാപകന്‍ രക്ഷിതാക്കളോട് പരസ്യമായി മാപ്പു പറഞ്ഞു. അധ്യാപകനെതിരെ നടപടിയെടുക്കാമെന്ന് പ്രിന്‍സിപ്പല്‍ രക്ഷിതാക്കള്‍ക്ക് ഉറപ്പുനല്‍കി.

    മുടി മുറിച്ച സംഭവത്തില്‍ കൊമേഴ്സ് വിഭാഗം അധ്യാപകന്‍ പ്രദീപിനെതിരെ ചൊവ്വാഴ്ച രക്ഷിതാക്കള്‍ പരാതിയുമായി എത്തി.എസ്എഫ്ഐ, ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകളും പ്രതിഷേധവുമായെത്തിയിരുന്നു. പൊലീസും സ്ഥലത്തെത്തി. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നിലാണ് അധ്യാപകന്‍ മാപ്പു പറഞ്ഞത്. അധ്യാപകനെതിരെ നടപടി എടുക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചെന്നൈയിലെ അസിസ്റ്റന്റ് കമീഷണറുടെ ഓഫീസിലേക്ക് ഫാക്സ് അയച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. വകുപ്പുതല നടപടി പിടിഎ യോഗം വിളിച്ച് അറിയിക്കുമെന്ന പ്രിന്‍സിപ്പലിന്റെ ഉറപ്പിന്മേല്‍ രക്ഷിതാക്കളും പ്രതിഷേധത്തിനെത്തിയവരും പിരിഞ്ഞു.

    മുടി നീട്ടിവളര്‍ത്തിയെന്ന കാരണം പറഞ്ഞ് തിങ്കളാഴ്ചയാണ് സ്കൂളിലെ നൂറോളം കുട്ടികളുടെ മുടി അധ്യാപകന്‍ മുറിച്ചത്. കുട്ടികളുടെ മുടി വികൃതമായതോടെ നിരവധി കുട്ടികള്‍ക്ക് തല മൊട്ടയടിക്കേണ്ടിവന്നു. എട്ടുമുതല്‍ 12-ാംക്ലാസുവരെയുള്ള കുട്ടികളുടെ മുടിയാണ് മുറിച്ചത്. തിങ്കളാഴ്ച രാവിലെ അസംബ്ലിക്കു ശേഷം കുട്ടികളെ ഓടിച്ചിട്ടു പിടിച്ച് അധ്യാപകന്‍ മുടി മുറിക്കുകയായിരുന്നു. കേന്ദ്രീയ വിദ്യാലയ നിയമപ്രകാരം മുടി നീട്ടിവളര്‍ത്താന്‍ പാടില്ല.

    ReplyDelete