ധനവിനയോഗ ബില്ലിന്മേല്‍ നിയമസഭയില്‍ നടന്ന വോട്ടെടുപ്പിന്റെ വീഡിയോ പരിശോധനയില്‍ പ്രതിപക്ഷം പങ്കെടുക്കില്ല. പരിശോധനയ്ക്ക് കാലതാമസം ഉണ്ടായതിനാല്‍ കൃത്രിമം നടന്നതായി സംശയിക്കുന്ന പശ്ചാത്തലത്തിലാണിതെന്ന് പ്രതിപക്ഷകക്ഷിനേതാക്കള്‍ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. എന്നാല്‍ , ബുധനാഴ്ച വൈകിട്ട് നാലിന് വീഡിയോപരിശോധന നടത്തുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
പരാതി നല്‍കിയ ദിവസമോ അതിനടുത്ത ദിവസങ്ങളിലോ വീഡിയോദൃശ്യങ്ങള്‍ കാണുന്നതിന് പ്രതിപക്ഷത്തെ ക്ഷണിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷം നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ജൂലൈ 20 നാണ് ധനവിനിയോഗ ബില്‍ ചര്‍ച്ചയും വോട്ടെടുപ്പ് സംബന്ധിച്ച പ്രശ്നങ്ങളും നടന്നത്. സംഭവം നടന്ന ദിവസംതന്നെ പ്രതിപക്ഷം സ്പീക്കര്‍ക്ക് രേഖാമൂലം കത്തുനല്‍കിയിരുന്നു. ജൂലൈ 24 വരെ തലസ്ഥാനത്തുണ്ടായിരുന്നെങ്കിലും മറുപടി നല്‍കാനോ പ്രതികരിക്കാനോ സ്പീക്കര്‍ തയ്യാറായില്ല. പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിനും മറുപടിയുണ്ടായില്ല. സ്പീക്കര്‍ വിദേശത്തായിരുന്ന അവസരത്തില്‍ വീഡിയോദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാണോയെന്ന്, മുഖ്യമന്ത്രി പ്രതിപക്ഷനേതാവിന് നല്‍കിയ കത്തില്‍ അരാഞ്ഞിരുന്നു. ഈ കാര്യത്തില്‍ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്ന് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രി പറഞ്ഞ കാര്യംതന്നെയാണ് സ്പീക്കറും ഇപ്പോള്‍ പറയുന്നത്. ഭരണഘടനാവിരുദ്ധമായ രീതിയില്‍ സഭാനടപടിക്രമങ്ങളെ നഗ്നമായ ലംഘിച്ച സ്പീക്കറുടെ നടപടി ചൂണ്ടിക്കാട്ടിയിട്ടും പ്രതികരണമുണ്ടായില്ല.
നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 153(2)ചട്ടപ്രകാരം ധനവിനിയോഗ ബില്‍ പകല്‍ 1.30ന് വോട്ടിനിടണം. 20ന് നിയമസഭാംഗങ്ങള്‍ക്ക് നല്‍കിയ അജന്‍ഡയിലും ഈ കാര്യം വ്യക്തമാക്കിയിരുന്നു. സഭയുടെ മറ്റ് നടപടികള്‍ നിര്‍ത്തിവച്ച് ചട്ടപ്രകാരം 12.30ന് തന്നെ ബില്‍ ചര്‍ച്ചയ്ക്കെടുത്തു. എന്നാല്‍ , ഭരണകക്ഷി അംഗങ്ങളുടെ എണ്ണക്കുറവ് മനസ്സിലാക്കിയ സ്പീക്കര്‍ ബില്‍ വോട്ടിനിട്ടത് 2.30നാണ്. സമയം മാറ്റണമെങ്കിലോ നിയമസഭാചട്ടങ്ങളില്‍ ഇളവു വരുത്തുന്നതിനോ സഭയ്ക്ക് മാത്രമേ അധികാരമുള്ളൂ. 1.30നുശേഷം സമയം നീട്ടണമെന്ന് സഭയോട് ആവശ്യപ്പെട്ടിട്ടില്ല. ചട്ടവിരുദ്ധമായി സഭാ നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നതിനെ പറ്റി പ്രതിപക്ഷനേതാവ് സഭയില്‍ പരാതി ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ , ഹാജരില്ലാത്ത ഭരണകക്ഷി അംഗങ്ങളുടെ വരവുംകാത്ത് സ്പീക്കര്‍ സഭാനടപടികളില്‍ ഇടപെടാതെ മൗനം പാലിക്കുകയായിരുന്നു. 20ന് പ്രതിപക്ഷം നല്‍കിയ കത്തില്‍ ഈ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് കേവലം ദൃശ്യം കണ്ട് ബോധ്യപ്പെടാനുള്ളതല്ല. വീഡിയോദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് വിദഗ്ധസമിതിയെക്കൊണ്ട് അന്വേഷിക്കണമെന്നും സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.
deshabhimani 100811
ധനവിനയോഗ ബില്ലിന്മേല്‍ നിയമസഭയില്‍ നടന്ന വോട്ടെടുപ്പിന്റെ വീഡിയോ പരിശോധനയില്‍ പ്രതിപക്ഷം പങ്കെടുക്കില്ല. പരിശോധനയ്ക്ക് കാലതാമസം ഉണ്ടായതിനാല്‍ കൃത്രിമം നടന്നതായി സംശയിക്കുന്ന പശ്ചാത്തലത്തിലാണിതെന്ന് പ്രതിപക്ഷകക്ഷിനേതാക്കള്‍ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. എന്നാല്‍ , ബുധനാഴ്ച വൈകിട്ട് നാലിന് വീഡിയോപരിശോധന നടത്തുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
ReplyDelete