Thursday, August 18, 2011

കോര്‍പറേറ്റുകള്‍ക്ക് ബാങ്ക് ലൈസന്‍സ് നല്‍കാന്‍ നീക്കം തുടങ്ങി

ന്യൂഡല്‍ഹി: രാജ്യത്തെ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ബാങ്ക് തുടങ്ങുന്നതിന് ലൈസന്‍സ് അനുവദിക്കാന്‍ ധനമന്ത്രാലയം നീക്കം തുടങ്ങി. ബാങ്ക് പ്രത്യേക സ്ഥാപനമായി നിലനിര്‍ത്തുമെങ്കില്‍ ലൈസന്‍സ് അനുവദിക്കാമെന്ന് ധനമന്ത്രാലയം റിസര്‍വ് ബാങ്കിന് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ആഗസ്ത് 12ന് മന്ത്രാലയം റിസര്‍വ്ബാങ്കിന് നല്‍കിയ കുറിപ്പില്‍ ബാങ്കുകളില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ നിലപാട് മയപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യബാങ്കുകളില്‍ വിദേശത്തുനിന്നുള്ള നിക്ഷേപം 50 ശതമാനത്തില്‍ കൂടരുതെന്നാണ് റിസര്‍വ്ബാങ്ക് നിലപാട്. ആര്‍ബിഐയുടെ ചര്‍ച്ചാരേഖയാണ് ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്.

എന്നാല്‍ , പ്രൊമോട്ടര്‍മാരുടെ സംഭാവന തുടക്കത്തില്‍ 40 ശതമാനമാക്കുകയും പിന്നീട് ഏഴുവര്‍ഷത്തിനു ശേഷം അതുകുറച്ചുകൊണ്ടുവരികയും ചെയ്യുക എന്ന നിര്‍ദേശമാണ് ധനമന്ത്രാലയം മുന്നോട്ടുവച്ചത്. ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം സ്വീകരിക്കാന്‍ റിസര്‍വ്ബാങ്ക് ഉടന്‍ പുറത്തുവിടും. കഴിഞ്ഞ വര്‍ഷമാണ് റിസര്‍വ് ബാങ്ക് സ്വകാര്യമേഖലയില്‍ പുതിയ ബാങ്കുകളുടെ പ്രവേശനം എന്ന പേരില്‍ ചര്‍ച്ചാരേഖ പുറത്തിറക്കിയത്. കുറഞ്ഞ മൂലധന ആവശ്യവും പ്രൊമോട്ടര്‍മാരുടെ സംഭാവനയും, വിദേശനിക്ഷേപ പരിധി, കോര്‍പറേറ്റുകള്‍ക്ക് ബാങ്കുകള്‍ തുടങ്ങുന്നതിനുള്ള അനുവാദം, ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്ക് ബാങ്കായി മാറാനുള്ള അനുവാദം, ബിസിനസ് മാതൃക എന്നീ കാര്യങ്ങളാണ് ചര്‍ച്ചാരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.

deshabhimani 180811

1 comment:

  1. രാജ്യത്തെ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ബാങ്ക് തുടങ്ങുന്നതിന് ലൈസന്‍സ് അനുവദിക്കാന്‍ ധനമന്ത്രാലയം നീക്കം തുടങ്ങി. ബാങ്ക് പ്രത്യേക സ്ഥാപനമായി നിലനിര്‍ത്തുമെങ്കില്‍ ലൈസന്‍സ് അനുവദിക്കാമെന്ന് ധനമന്ത്രാലയം റിസര്‍വ് ബാങ്കിന് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ആഗസ്ത് 12ന് മന്ത്രാലയം റിസര്‍വ്ബാങ്കിന് നല്‍കിയ കുറിപ്പില്‍ ബാങ്കുകളില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ നിലപാട് മയപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യബാങ്കുകളില്‍ വിദേശത്തുനിന്നുള്ള നിക്ഷേപം 50 ശതമാനത്തില്‍ കൂടരുതെന്നാണ് റിസര്‍വ്ബാങ്ക് നിലപാട്. ആര്‍ബിഐയുടെ ചര്‍ച്ചാരേഖയാണ് ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്.

    ReplyDelete