ന്യൂഡല്‍ഹി: ഹരിയാനയില്‍ രാജീവ്ഗാന്ധി ട്രസ്റ്റിന് മുഖ്യമന്ത്രി ഭുപീന്ദര്‍സിങ് ഹൂഡ അനധികൃതമായി സ്ഥലം അനുവദിച്ചതിനെതിരെ ബിജെപി പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്ന് ലോക്സഭ രണ്ടു തവണ നിര്‍ത്തിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി അധ്യക്ഷയായ ട്രസ്റ്റാണ് ഗുഡ്ഗാവ് ജില്ലയിലെ ഉല്ലാഹവ ഗ്രാമത്തിലെ ഭൂമി കര്‍ഷകരില്‍നിന്ന് ബലപ്രയോഗത്തിലൂടെ ഏറ്റെടുത്തതെന്ന് ബിജെപി നേതാവ് രാജ്നാഥ്സിങ് ആരോപിച്ചു. രാജ്നാഥ്സിങ്ങിന്റെ പ്രസംഗത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ തടസ്സപ്പെടുത്തി. പാര്‍ലമെന്ററിമന്ത്രി പവന്‍കുമാര്‍ ബന്‍സലും രാജ്നാഥ്സിങ്ങിന്റെ ആരോപണത്തെ എതിര്‍ത്തു. സംസ്ഥാനവിഷയങ്ങള്‍ സഭയില്‍ ഉയര്‍ത്തരുതെന്ന് ബന്‍സല്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ സഭ ചേര്‍ന്നയുടന്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ബിജെപിയിലെ രാജ്നാഥ്സിങ് ആവശ്യപ്പെട്ടു. എന്നാല്‍ , സ്പീക്കര്‍ മീരാകുമാര്‍ അതിന് അനുവദിച്ചില്ല. അവര്‍ ചോദ്യോത്തരവേളയിലേക്ക് നീങ്ങി. ഇതോടെ സഭ ബഹളത്തില്‍ മുങ്ങി. ബിജെപി ആരോപണത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങളും ബഹളംവച്ചതോടെ മീരാകുമാര്‍ സഭ 12 വരെ നിര്‍ത്തിവച്ചു. തുടര്‍ന്ന് ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ വീണ്ടും രണ്ടുവരെ നിര്‍ത്തിവച്ചു. രാജ്യസഭയും വ്യാഴാഴ്ച പകല്‍ 12 വരെ നിര്‍ത്തിവച്ചു. എസ്പി ബിഎസ്പി അംഗങ്ങളാണ് സഭനിര്ത്തിവയ്ക്കാന് കാരണമായത്. ബുന്ദേല്‍ഖണ്ഡ് മേഖലയ്ക്ക് അനുവദിച്ച പ്രത്യേക പാക്കേജ് നേരത്തെ പ്രഖ്യാപിച്ച കേന്ദ്രപദ്ധതികള്തന്നെയാണെന്ന് ആരോപിച്ചാണ് ഇരു പാര്‍ടിയും ബഹളംവച്ചത്. ഇതേത്തുടര്‍ന്ന് ചോദ്യോത്തരവേളയിലേക്ക് കടക്കാനാകാതെ 12 വരെ സഭ നിര്‍ത്തിവച്ചു.
deshabhimani 190811
ഹരിയാനയില്‍ രാജീവ്ഗാന്ധി ട്രസ്റ്റിന് മുഖ്യമന്ത്രി ഭുപീന്ദര്‍സിങ് ഹൂഡ അനധികൃതമായി സ്ഥലം അനുവദിച്ചതിനെതിരെ ബിജെപി പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്ന് ലോക്സഭ രണ്ടു തവണ നിര്‍ത്തിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി അധ്യക്ഷയായ ട്രസ്റ്റാണ് ഗുഡ്ഗാവ് ജില്ലയിലെ ഉല്ലാഹവ ഗ്രാമത്തിലെ ഭൂമി കര്‍ഷകരില്‍നിന്ന് ബലപ്രയോഗത്തിലൂടെ ഏറ്റെടുത്തതെന്ന് ബിജെപി നേതാവ് രാജ്നാഥ്സിങ് ആരോപിച്ചു. രാജ്നാഥ്സിങ്ങിന്റെ പ്രസംഗത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ തടസ്സപ്പെടുത്തി. പാര്‍ലമെന്ററിമന്ത്രി പവന്‍കുമാര്‍ ബന്‍സലും രാജ്നാഥ്സിങ്ങിന്റെ ആരോപണത്തെ എതിര്‍ത്തു. സംസ്ഥാനവിഷയങ്ങള്‍ സഭയില്‍ ഉയര്‍ത്തരുതെന്ന് ബന്‍സല്‍ പറഞ്ഞു.
ReplyDelete