മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിപ്പടയും ഡല്‍ഹിയാത്ര ഉപേക്ഷിച്ചു. സംസ്ഥാനത്തിന്റെ വികസനകാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്യാനെന്ന പേരിലാണ് സന്ദര്‍ശനം തീരുമാനിച്ചത്. എന്നാല്‍ , അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധസമരത്തില്‍ മന്‍മോഹന്‍സര്‍ക്കാര്‍ ശ്വാസംമുട്ടി നില്‍ക്കുമ്പോള്‍ ചര്‍ച്ചയ്ക്ക് ചെല്ലുന്നത് പന്തിയല്ലെന്ന് വിദഗ്ധോപദേശം കിട്ടിയതിനാലാണ് ഏറെ കൊട്ടിഘോഷിച്ച ഡല്‍ഹിയാത്ര വേണ്ടെന്നുവച്ചത്. ഇരുപത്തിരണ്ടുമുതല്‍ 26 വരെയാണ് സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. മന്ത്രിമാര്‍ക്കൊപ്പം ഉദ്യോഗസ്ഥവൃന്ദവും പേഴ്സണല്‍ സ്റ്റാഫും ഡല്‍ഹിക്ക് തിരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. സംസ്ഥാനഭരണം അനാഥമാക്കിയുള്ള കൂട്ടയാത്രയ്ക്കെതിരെ വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു.
യാത്ര മാറ്റിയത് ഹസാരെ സമരത്താലല്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാന മന്ത്രിമാരുടെ ഡല്‍ഹിയാത്ര മാറ്റിയത് അണ്ണ ഹസാരെയുടെ സമരം നടക്കുന്നതുകൊണ്ടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു. കുറച്ചുകൂടി "ഹോം വര്‍ക്ക്"ചെയ്യാനുള്ളതുകൊണ്ടാണ് യാത്ര മാറ്റിയത്. ഒന്നോ രണ്ടോ ആഴ്ചയ്ക്കകം മന്ത്രിസംഘം പോകും. നിശ്ചയിച്ച തീയതിയില്‍ താന്‍ ഡല്‍ഹിയില്‍ പോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
deshabhimani 210811
ഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിപ്പടയും ഡല്‍ഹിയാത്ര ഉപേക്ഷിച്ചു. സംസ്ഥാനത്തിന്റെ വികസനകാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്യാനെന്ന പേരിലാണ് സന്ദര്‍ശനം തീരുമാനിച്ചത്. എന്നാല്‍ , അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധസമരത്തില്‍ മന്‍മോഹന്‍സര്‍ക്കാര്‍ ശ്വാസംമുട്ടി നില്‍ക്കുമ്പോള്‍ ചര്‍ച്ചയ്ക്ക് ചെല്ലുന്നത് പന്തിയല്ലെന്ന് വിദഗ്ധോപദേശം കിട്ടിയതിനാലാണ് ഏറെ കൊട്ടിഘോഷിച്ച ഡല്‍ഹിയാത്ര വേണ്ടെന്നുവച്ചത്.
ReplyDelete