കോഴിക്കോട്: ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്നും ആട്ടിയോടിക്കുന്ന കോര്‍പ്പറേറ്റ് ശക്തികള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുമെന്ന് ആദിവാസി മഹാസഭ അഖിലേന്ത്യാ പ്രസിഡന്റ് മനീഷ് കുഞ്ജാം പത്രസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ ഭൂമിയോടൊപ്പം വനവും വനവിഭവങ്ങളും സംരക്ഷിക്കാനുള്ള സമരമാണ് മധ്യഭാരതത്തില്‍ ആദിവാസികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ ഭരണകൂടം രൂപം നല്‍കിയ സ്വകാര്യ സൈന്യം ആദിവാസി വിഭാഗങ്ങളെയാണ് വേട്ടയാടുന്നത്. ടാറ്റ, യെസ്സാര്‍ തുടങ്ങിയ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ഭൂ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിന് ഒത്താശ ചെയ്യുന്നതിനായാണ് ഇത്തരത്തില്‍ ആദിവാസികളെ കൊന്നൊടുക്കുകയും ആട്ടിയോടിക്കുകയും ചെയ്യുന്നത്. ആധുനിക യന്ത്രത്തോക്കുകള്‍ പോലും ഇത്തരം സ്വകാര്യ സേനകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നു. സാല്‍വാ ജുദൂം എന്ന പേരില്‍ നടപ്പിലാക്കുന്ന ഈ ആദിവാസി വേട്ടക്കെതിരെ ശക്തമായ ചെറുത്തുനില്‍പാണ് ആദിവാസി മഹാസഭ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ നടത്തി വരുന്നത്. ഛത്തീസ് ഗഢിലെ ജാദവ്പുര്‍ ജില്ലയില്‍ നിന്നുമാത്രം ആയിരക്കണക്കിന് ആദിവാസികളെയാണ് നക്‌സലൈറ്റ് പ്രവര്‍ത്തനക്കുറ്റം ആരോപിച്ച് ആട്ടിയോടിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം പോലും ഭരണകൂടം ഹനിക്കുകയാണ്. ആദിവാസി സംസ്‌കാരത്തെത്തന്നെ ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം. കാടും വനവിഭവങ്ങളും ഖനിജങ്ങളും കോര്‍പ്പറേറ്റുകള്‍ കൊള്ളയടിക്കുകയാണ്.
വെള്ളം, കാട്, ഭൂമി എന്നിങ്ങനെ ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ പ്രക്ഷോഭം നടത്തുന്നത്. മറ്റ് രാജ്യങ്ങളില്‍ ആദിവാസികള്‍ക്ക് സമൂഹത്തില്‍ മുന്തിയ പരിഗണന നല്‍കുമ്പോള്‍ നമ്മുടെ രാജ്യത്ത് മാത്രം അതില്ല. വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആദിവാസികളുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിന് രംഗത്ത് വരാത്ത അവസ്ഥയാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ആദിവാസികളെത്തന്നെ സംഘടിപ്പിച്ച് സമരരംഗത്തിറക്കുക എന്നതാണ് ആദിവാസി മഹാസഭ ലക്ഷ്യമാക്കുന്നത്.
നക്‌സലൈറ്റ് വേട്ടയുടെ പേരില്‍ ആദിവാസികളെ കൊന്നൊടുക്കുന്ന നടപടിക്കെതിരെ സുപ്രിംകോടതി വിധിയുണ്ട്. സംഭവം സംബന്ധിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിട്ടുണ്ട്. സ്വകാര്യ സേനയെ പിന്‍വലിക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ അതിനെതിരെ റിവ്യൂ ഹര്‍ജി നല്‍കുകയാണ് കേന്ദ്ര സര്‍ക്കാരും ഛത്തീസ്ഗഢ് സര്‍ക്കാരും ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ആദിവാസി മഹാസഭയും സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്ന് മനീഷ് കുഞ്ജാം പറഞ്ഞു.
കേരളത്തില്‍ ആദിവാസി സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആദിവാസി മഹിളാ സേന രൂപീകരിക്കുന്നതിന് ആദിവാസി മഹാസഭ സംസ്ഥാന സമ്മേളനം തീരുമാനിച്ചതായി പത്രസമ്മേളനത്തില്‍ സംബന്ധിച്ച സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. ആദിവാസികളുടെ ജീവിത നിലവാരം പരിശോധിക്കുന്നതിന് അവര്‍ക്കിടയില്‍ വിശദമായ സര്‍വെ നടത്തുന്നതിനും സമ്മേളനം തീരുമാനിച്ചു. പത്രസമ്മേളനത്തില്‍ ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് എന്‍ രാജന്‍, സെക്രട്ടറി ഈശ്വരി രേശന്‍, വൈസ് പ്രസിഡന്റ് പി കെ കണ്ണന്‍, സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, ചന്ദ്രഹാസ ഷെട്ടി എന്നിവരും സംബന്ധിച്ചു.
janayugom 200811
ദിവാസികളെ അവരുടെ ഭൂമിയില്‍ നിന്നും ആട്ടിയോടിക്കുന്ന കോര്‍പ്പറേറ്റ് ശക്തികള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുമെന്ന് ആദിവാസി മഹാസഭ അഖിലേന്ത്യാ പ്രസിഡന്റ് മനീഷ് കുഞ്ജാം പത്രസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ ഭൂമിയോടൊപ്പം വനവും വനവിഭവങ്ങളും സംരക്ഷിക്കാനുള്ള സമരമാണ് മധ്യഭാരതത്തില്‍ ആദിവാസികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ ഭരണകൂടം രൂപം നല്‍കിയ സ്വകാര്യ സൈന്യം ആദിവാസി വിഭാഗങ്ങളെയാണ് വേട്ടയാടുന്നത്. ടാറ്റ, യെസ്സാര്‍ തുടങ്ങിയ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ഭൂ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിന് ഒത്താശ ചെയ്യുന്നതിനായാണ് ഇത്തരത്തില്‍ ആദിവാസികളെ കൊന്നൊടുക്കുകയും ആട്ടിയോടിക്കുകയും ചെയ്യുന്നത്.
ReplyDelete