കണ്ണൂര്‍ :
"നമ്മളറിയുന്ന കുഞ്ഞനന്തന്‍ ചത്തുപോയി"-പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ വക്താവായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരെക്കുറിച്ച് എ കെ ജിയുടെ പ്രതികരണം. ഇത് പറഞ്ഞുനടന്നത് മറ്റാരുമല്ല; സാക്ഷാല്‍ ബെര്‍ലിന്‍ തന്നെ. 1964-ല്‍ കമ്പില്‍ യുവജന വായനശാല ഗ്രന്ഥാലയമാക്കാന്‍ സഹായം തേടി വീട്ടിലെത്തിയ സിപിഐ എം നാറാത്ത് ലോക്കല്‍ സെക്രട്ടറി സി കുഞ്ഞമ്പു ഉള്‍പ്പെടെയുള്ളവരോടാണ് ബെര്‍ലിന്‍ എ കെ ജിയുടെ പ്രതികരണത്തിന്റെപേരില്‍ പൊട്ടിത്തെറിച്ചത്. ഇപ്പോള്‍ സിപിഐ എമ്മിനെ "നന്നാക്കാന്‍" നടക്കുന്ന കുഞ്ഞനന്തന്‍നായരുടെ നിലപാട് അന്ന് സി കുഞ്ഞമ്പുവിന്റെകൂടെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ കമ്പിലെ ഏട്ട ഗോവിന്ദന്റെ മനസ്സില്‍ മായാതെയുണ്ട്. "കുഞ്ഞനന്തന്‍ ചത്തെന്നുപറഞ്ഞ എ കെ ജിയുടെ പാര്‍ടിക്കാര്‍ക്ക് തല്‍ക്കാലം ഒന്നും നല്‍കാനാവില്ലെന്നും അടുത്ത തവണ വന്നാല്‍ പരിഗണിക്കാമെന്നു"മായിരുന്നു ക്ഷോഭത്തോടെയുള്ള പ്രതികരണം. നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന എ കെ ജിയുടെയും മറ്റും നിലപാട് ശരിയല്ലെന്നും ബെര്‍ലിന്‍ പറഞ്ഞു. എ കെ ജിയും ഇ എം എസും ശരിയായ നിലപാടല്ല സ്വീകരിച്ചതെന്നു പറഞ്ഞതും ഗോവിന്ദന്റെ ഓര്‍മയിലുണ്ട്. പാര്‍ടിയിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് "നമ്മളറിയുന്ന കുഞ്ഞനന്തന്‍ ചത്തുപോയി" എന്ന് എ കെ ജി പറഞ്ഞത്.
ബാലസംഘം പ്രവര്‍ത്തകനായ മൈക്ക് കുഞ്ഞനന്തനെ (മൈക്ക് ഓപ്പറേറ്റായിരുന്നു അന്ന് ബെര്‍ലിന്‍) ഡല്‍ഹിലേക്ക് കൊണ്ടുപോയതും ആവശ്യമായ സഹായങ്ങള്‍ ചെയ്തതും എ കെ ജിയാണ്. ഒടുവില്‍ , വലതുപക്ഷത്തിന്റെ വക്താവായപ്പോഴാണ് എ കെ ജി രൂക്ഷമായി പ്രതികരിച്ചത്. സിപിഐ ക്യാമ്പിലായിരുന്നു ബെര്‍ലിന്‍ എന്നതിന് മറ്റൊരു ഓര്‍മകൂടി ഏട്ട ഗോവിന്ദന്‍ അയവിറക്കുന്നു.
1964-ല്‍ വായനശാലയുടെ ഫണ്ട്-പുസ്തക ശേഖരണത്തിന് ബെര്‍ലിന്റെ വീട്ടില്‍ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ അമ്മയുടെ വാക്കുകളില്‍നിന്നാണ് സിപിഐ ചായ്വ് വ്യക്തമായത്. കുഞ്ഞനന്തന്‍ ഡല്‍ഹിയില്‍നിന്ന് കാശ് അയച്ചിട്ടുണ്ടെന്നും ചടയന്‍ ഗോവിന്ദന് കൊടുക്കേണ്ടെന്ന് പ്രത്യേകം എഴുതിയിട്ടുണ്ടെന്നുമായിരുന്നു അമ്മയുടെ വാക്കുകള്‍ . ഏട്ട ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഗതി പിടികിട്ടി. ചടയന്‍ സിപിഐ എം ആയതിനാലാണ് കാശ് കൊടുക്കരുതെന്ന് നിര്‍ദേശിച്ചത്. ഇതേ ബെര്‍ലിന്‍ 1977-ല്‍ ചടയനുമായി അടുത്തതും ഏട്ട ഗോവിന്ദന്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭയിലേക്ക് മത്സരിക്കുന്ന ചടയനുവേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. അപ്പുറത്ത് (സിപിഐയില്‍) നിന്നാല്‍ വലിയ കാര്യമില്ലെന്ന് അനുഭവത്തില്‍നിന്ന് മനസ്സിലായതായി ബെര്‍ലിന്‍ പറഞ്ഞിരുന്നു.
അടിയന്തരാവസ്ഥയെ പൂര്‍ണമായി പിന്തുണച്ച വ്യക്തിയാണ് ബെര്‍ലിന്‍ . എന്നാല്‍ "പൊളിച്ചെഴുത്ത്" എന്ന പുസ്തകത്തില്‍ അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാഗാന്ധിയെ ജര്‍മനിയില്‍വച്ച് നേരിട്ട് ശകാരിച്ചുവെന്ന് പറയുന്നുണ്ട്. ഇത് ശുദ്ധ അസംബന്ധമാണെന്ന് ഗോവിന്ദന്‍ പറയുന്നു. കുഞ്ഞനന്തന്‍നായര്‍ക്ക് പാര്‍ടിവിരുദ്ധന്‍ എന്നതിനേക്കാള്‍ പാര്‍ടിയെ പിളര്‍ക്കാന്‍ നടക്കുന്ന ചാട്ടുളിയെന്ന പ്രയോഗമാണ് കൂടുതല്‍ ചേരുക. "പൊളിച്ചെഴുത്തി"ലെ അവസാനത്തെ മൂന്ന് അധ്യായം സിപിഐ എമ്മിനെ പിളര്‍ക്കാനുള്ള ആഹ്വാനമാണ്. കമ്യൂണിസ്റ്റുകാരല്ല കെ സുധാകരന്‍ , എ പി അബ്ദുള്ളക്കുട്ടി എന്നീ പിന്തിരിപ്പന്മാരാണ് ഇപ്പോഴത്തെ സഹയാത്രികരെന്നും ഗോവിന്ദന്‍ പറഞ്ഞു. ആദ്യകാല കമ്യൂണിസ്റ്റ്പാര്‍ടി പ്രവര്‍ത്തകനായ ഏട്ട ഗോവിന്ദന്‍ സിപിഐ എം നാറാത്ത് ലോക്കല്‍ കമ്മിറ്റി അംഗം, കെഎസ്വൈഎഫ് കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ്, കമ്പില്‍ യുവജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
deshabhimani 060811
"നമ്മളറിയുന്ന കുഞ്ഞനന്തന്‍ ചത്തുപോയി"-പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ വക്താവായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരെക്കുറിച്ച് എ കെ ജിയുടെ പ്രതികരണം. ഇത് പറഞ്ഞുനടന്നത് മറ്റാരുമല്ല; സാക്ഷാല്‍ ബെര്‍ലിന്‍ തന്നെ. 1964-ല്‍ കമ്പില്‍ യുവജന വായനശാല ഗ്രന്ഥാലയമാക്കാന്‍ സഹായം തേടി വീട്ടിലെത്തിയ സിപിഐ എം നാറാത്ത് ലോക്കല്‍ സെക്രട്ടറി സി കുഞ്ഞമ്പു ഉള്‍പ്പെടെയുള്ളവരോടാണ് ബെര്‍ലിന്‍ എ കെ ജിയുടെ പ്രതികരണത്തിന്റെപേരില്‍ പൊട്ടിത്തെറിച്ചത്. ഇപ്പോള്‍ സിപിഐ എമ്മിനെ "നന്നാക്കാന്‍" നടക്കുന്ന കുഞ്ഞനന്തന്‍നായരുടെ നിലപാട് അന്ന് സി കുഞ്ഞമ്പുവിന്റെകൂടെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ കമ്പിലെ ഏട്ട ഗോവിന്ദന്റെ മനസ്സില്‍ മായാതെയുണ്ട്. "കുഞ്ഞനന്തന്‍ ചത്തെന്നുപറഞ്ഞ എ കെ ജിയുടെ പാര്‍ടിക്കാര്‍ക്ക് തല്‍ക്കാലം ഒന്നും നല്‍കാനാവില്ലെന്നും അടുത്ത തവണ വന്നാല്‍ പരിഗണിക്കാമെന്നു"മായിരുന്നു ക്ഷോഭത്തോടെയുള്ള പ്രതികരണം. നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന എ കെ ജിയുടെയും മറ്റും നിലപാട് ശരിയല്ലെന്നും ബെര്‍ലിന്‍ പറഞ്ഞു. എ കെ ജിയും ഇ എം എസും ശരിയായ നിലപാടല്ല സ്വീകരിച്ചതെന്നു പറഞ്ഞതും ഗോവിന്ദന്റെ ഓര്‍മയിലുണ്ട്. പാര്‍ടിയിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് "നമ്മളറിയുന്ന കുഞ്ഞനന്തന്‍ ചത്തുപോയി" എന്ന് എ കെ ജി പറഞ്ഞത്.
ReplyDeleteബര്‍ലിന്‍,പിണമായി,വീയെസ് തുടങ്ങിയ മൈരുകളെക്കുറിച്ചല്ലാതെ രാജ്യത്തിന്റെ സമകാലിക പ്രശ്നങ്ങളെ അഭിമുഖീകരിച്ച് ഒന്നും പറയാനില്ലാത്ത ചക്കാളത്തിപ്പോരെന്നോ മുട്ടുശാന്തിയെന്നോ വിശേഷിപ്പിക്കാവുന്ന രാഷ്ട്രീയ പ്രവര്‍ത്തന നാടകം നടത്തി ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നതിനേക്കാള്‍ നല്ലത് സംഘടന പിരിച്ചുവിട്ട് സമൂഹത്തെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രതീക്ഷകളേയും സ്വതന്ത്രമാക്കുകയാണ്‍ ഉചിതം :)
ReplyDeleteരാജ്യത്തിലെയും ലോകത്തിലെയും സമകാലികപ്രശ്നങ്ങളെക്കുറിച്ച് ഇടതുപക്ഷം സംസാരിക്കുമ്പോള്‍ കമാ എന്നൊരക്ഷരം അനുകൂലിച്ച് സംസാരിക്കാതിരിക്കുകയും പറ്റുമെങ്കില്‍ ഒരു ചൊറി കമന്റ് ഇടുകയും ചെയ്യുന്നവര്‍ക്ക്, ചില നുണപ്രചരണങ്ങള്‍ക്കെതിരെയും പൊതുബോധ നിര്‍മിതിക്കെതിരെയും ചരിത്രത്തിന്റെ ബലത്തില്‍ പാര്‍ട്ടിയും ഇടതുപക്ഷവും ചിലത് പറയുമ്പോള്‍ ചൊറിഞ്ഞു കയറുന്നതില്‍ അസ്വാഭാവികതയില്ല.
ReplyDeleteഇത്രയും കാലം ഈ കേരളം ഭരിക്കാന്‍ അവസരം കിട്ടിയിട്ടും ജനമനസ്സുകളില്‍ നിന്ന്‍ ഭയത്തിന്റെയും അസൂയയുടെയും ആര്‍ത്തിയുടെയും വളര്ച്ച്ചക്കൊരു കുറവും വരുത്താന്‍ കഴിഞ്ഞില്ലെന്നതിനെപ്പറ്റി ഇനിയെന്നെങ്കിലും നിങ്ങള്‍ ചിന്തിക്കുമോ? സമത്വവും സാഹോദര്യവും ഒരല്പം സ്നേഹത്തില്‍ ചാലിച്ച് എന്നെങ്കിലും നല്‍കിയേക്കും എന്ന പ്രതീക്ഷ തുടര്‍ച്ചയായി അസ്ഥാനത്താവുന്നത് കാണുന്നത് കൊണ്ട് ചോദിക്കുന്നതാണ്.
ReplyDeleteInquilaab zindabaad!