ജില്ലാപഞ്ചായത്തിന് കൈമാറിയ റോഡുകള്‍ വീണ്ടും പൊതുമരാമത്തുവകുപ്പിന് കീഴിലാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ സര്‍ക്കാര്‍ ജില്ലാപഞ്ചായത്തുകള്‍ക്ക് കീഴിലാക്കിയ റോഡുകള്‍ പിഡബ്ല്യുഡി തിരിച്ചെടുക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ ദയനീയാവസ്ഥ മന്ത്രിസഭ ചര്‍ച്ചചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലേക്കുള്ള റോഡുകള്‍ക്കായി 63.7 കോടി രൂപ അനുവദിച്ചു. മറ്റ് റോഡുകളില്‍ പ്രത്യേക അറ്റകുറ്റപ്പണി നടത്താന്‍ പൊതുമരാമത്തുവകുപ്പിന് അനുമതി നല്‍കി. തൃശൂര്‍ - പാലക്കാട് റൂട്ടില്‍ കുതിരാനടക്കമുള്ള മേഖലകളില്‍ അടിയന്തര അറ്റകുറ്റപ്പണി നടത്താന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയാനും സുരക്ഷിതത്വം ഉറപ്പുവരുത്താനുമായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലായിടത്തും സുരക്ഷിതത്വം ഉറപ്പാക്കുകയും ഇരകളാകുന്നവരെ പുനരധിവസിപ്പിക്കുകയുമാണ് ലക്ഷ്യം. പദ്ധതിസംബന്ധിച്ച നയം തയ്യാറാക്കാന്‍ സുഗതകുമാരി അധ്യക്ഷയും സാമൂഹ്യക്ഷേമവകുപ്പ് സെക്രട്ടറി ശാരദ മുരളീധരന്‍ കണ്‍വീനറുമായി സമിതി രൂപീകരിച്ചു. മല്ലിക സാരാഭായ്, സുനിത കൃഷ്ണന്‍ , ലിഡ ജേക്കബ് എന്നിവര്‍ അംഗങ്ങളാണ്.
അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാന്‍ നടപടിയെടുക്കും. മരുന്നുകമ്പനികളുടെ യോഗം സെപ്തംബര്‍ നാലിന് തിരുവനന്തപുരത്ത് ചേരും. മരുന്നുവിതരണരംഗത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ പങ്ക് വര്‍ധിപ്പിക്കും. പട്ടികജാതി- വര്‍ഗക്കാരുടെയും പരിവര്‍ത്തിത ക്രൈസ്തവരുടെയും വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍പദ്ധതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. കോര്‍പറേഷനുകളിലും സഹകരണസ്ഥാപനങ്ങളിലും വകുപ്പുകളിലും നിന്നെടുത്ത വായ്പയില്‍ 25,000 രൂപവരെയും ബാക്കിയുള്ള വായ്പത്തുകയുടെ പലിശയും പിഴപ്പലിശയും എഴുതിത്തള്ളുന്നതാണ് പദ്ധതി. 2006 മാര്‍ച്ച് 31 വരെയുള്ള വായ്പകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരാണ് പദ്ധതി പ്രഖ്യാപിച്ചത്. പ്രകൃതിക്ഷോഭംമൂലമുണ്ടാകുന്ന നാശനഷ്ടത്തിനുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. വര്‍ധനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍ദേശിക്കാന്‍ ധനം, റവന്യൂ, കൃഷി മന്ത്രിമാരെ ചുമതലപ്പെടുത്തി. വന്യമൃഗശല്യം തടഞ്ഞ് കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള പദ്ധതി തയ്യാറാക്കാന്‍ വനംമന്ത്രിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളിലെ ഖരമാലിന്യസംസ്കരണത്തിന് പുതിയ സാങ്കേതികവിദ്യസംബന്ധിച്ച് ചര്‍ച്ച നടത്തി നിര്‍ദേശം സമര്‍പ്പിക്കാന്‍ നഗരവികസനമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തി. ഭരണം സുതാര്യമാക്കാനുള്ള ഐഡിയാസ് പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഫയലുകളുടെ സ്ഥിതി അപ്പപ്പോള്‍ അറിയാന്‍ സഹായിക്കുന്നതാണിത്.
deshabhimani 170811
ജില്ലാപഞ്ചായത്തിന് കൈമാറിയ റോഡുകള്‍ വീണ്ടും പൊതുമരാമത്തുവകുപ്പിന് കീഴിലാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ സര്‍ക്കാര്‍ ജില്ലാപഞ്ചായത്തുകള്‍ക്ക് കീഴിലാക്കിയ റോഡുകള്‍ പിഡബ്ല്യുഡി തിരിച്ചെടുക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDeleteബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് കിലോഗ്രാമിന് ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി 27ന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ടി എം ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പദ്ധതി ഉദ്ഘാടനംചെയ്യും. മാസം 25 കിലോഗ്രാം വീതം അരി ഓരോ കാര്‍ഡുടമയ്ക്കും നല്‍കും. ആദ്യഘട്ടം 20 ലക്ഷം കാര്‍ഡുടമകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കുടുംബശ്രീ നടത്തിയ സര്‍വേയില്‍ 32 ലക്ഷം കുടുംബങ്ങള്‍ ബിപിഎല്‍ പട്ടികയില്‍പ്പെടുമെന്ന് കണക്കാക്കുന്നു. പ്ലസ് ടു വരെ സ്കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് അഞ്ച് കിലോഅരി സൗജന്യമായി വിതരണംചെയ്യും. ഓണത്തിന് സബ്സിഡി നിരക്കില്‍ പഞ്ചസാര വിതരണംചെയ്യും.
ReplyDelete