ജോസഫ് 2003ല്‍ തൃശൂരിലെ ആര് വേള്‍ഡ് റിലയന്‍സ് ഇന്‍ഫോ കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നും 24,000 രൂപയ്ക്ക് കണക്ഷന് അടക്കം റിലയന്‍സ് മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. പ്രതിമാസം 400 മിനിറ്റ് വീതം മൂന്നു വര്‍ഷം വിളികള്‍ സൗജന്യം, മെസേജുകള്‍ പൂര്‍ണമായി സൗജന്യം, ഇന്‍കമിങ് കോളുകള്‍ സൗജന്യം എന്നിവയായിരുന്നു സ്പെഷ്യല്‍ ഓഫറുകള്‍ . എന്നാല്‍ ഓഫറുകള്‍ നടപ്പായില്ല. ഇതിനെതിരെ തൃശൂര്‍ ഉപഭോക്തൃഫോറത്തില്‍ അന്നത്തെ റിലയന്‍സ് എം ഡി മുകേഷ് അംബാനിയെ ഒന്നാം കക്ഷിയായും ആര് വേള്‍ഡ് മാനേജര്‍ രണ്ടാം കക്ഷിയായും നല്കിയ പരാതിയില്‍ ഫോണിന്റെ വിലയായ 24,000 രൂപയും അതിന് വാങ്ങിയ തീയതി മുതല്‍ 12 ശതമാനം പലിശയും പരാതിക്കാരന് നല്കാന് 2010ല്‍ ഉത്തരവായിരുന്നു. ഉത്തരവ് പാലിക്കാന്‍ എതിര് കക്ഷികള്‍ തയ്യാറായില്ല. ഇതിനെതിര സമര്‍പ്പിച്ച വിധി നടത്ത് ഹരജിയിലാണ് പ്രതികള്‍ക്കെതിരെ പത്മിനി സുധീഷ് പ്രസിഡന്റായ തൃശൂര്‍ ഉപഭോക്തൃ ഫോറം അറസ്റ്റ് വാറണ്ട്് പുറപ്പെടുവിച്ചത്. പരാതിക്കാരനുവേണ്ടി അഡ്വ. സെബി ജെ പുല്ലേലി ഹാജരായി.
deshabhimani 171211
ഉപഭാക്തൃഫോറം വിധി പാലിച്ചില്ലെന്ന ഹര്‍ജിയില്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കെതിരെ അറസ്റ്റ് വാറണ്ട്. ഫെബ്രുവരി 15 നകം അംബാനിയെ പൊലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് തൃശൂര്‍ ഉപഭോക്തൃഫോറമാണ് ഉത്തരവിട്ടത്. എറണാകുളം സ്വദേശി ജോസഫ് മേക്കോളിനാണ് ഹരജിക്കാരന് .
ReplyDelete