Wednesday, December 14, 2011

വാഗണ്‍ ട്രാജഡി ഇത് ഇസ്മയിലിന്റെ സാക്ഷ്യം

ശ്രീകണ്ഠപുരം: അധികാരിയുടെ രേഖ കത്തിച്ചതില്‍ ഭാഗഭാക്കായതിന് ഞാനും കുറ്റവാളിയായി. അങ്ങാടിപ്പുറം ജയിലിലേക്കും പിന്നെ മലപ്പുറത്തേക്കും കൊണ്ടുപോയി. ഇരുകൈകളും തുണികൊണ്ട് വരിഞ്ഞുകെട്ടി. അല്‍പം മാത്രം ഭക്ഷണവും കിട്ടി. ധാരാളം വെള്ളം തന്നു. ഞങ്ങള്‍ നൂറുപേരെ മൂന്നു കമ്പാര്‍ട്ടുമെന്റുള്ള ചരക്കു തീവണ്ടിയില്‍ അടച്ചു. ഇരിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. ഞാനാദ്യമായാണ് തീവണ്ടിയില്‍ യാത്രചെയ്യുന്നത്. വാതിലുകള്‍ കൊട്ടിയടച്ചു. എല്ലാവരും ദാഹിച്ചു വലഞ്ഞു. അടുത്ത സ്റ്റേഷനിലെത്തിയപ്പോള്‍ ആരോ പറഞ്ഞു പോത്തന്നൂര്‍ സ്റ്റേഷനിലെത്തിയേ വാഗണ്‍ തുറക്കുകയുള്ളൂ. വാഗണില്‍ ശ്വാസം മുട്ടി. ഒരാളുടെ മേല്‍ മറ്റൊരാള്‍ മരിച്ചുവീണുകൊണ്ടിരുന്നു. വാഗണ്‍ ട്രാജഡിയില്‍നിന്ന് രക്ഷപ്പെട്ട കരുവമ്പലത്തെ പാറക്കല്‍ ഇസ്മയിലിന്റെ സാക്ഷ്യം.

1922ല്‍ ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെയുള്ള മാപ്പിള ലഹളയില്‍ പ്രതികളായ നൂറ് മുസ്ലിം യുവാക്കളെ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും പോത്തന്നൂര്‍ ജയിലിലേക്കുകൊണ്ടുപോയതാണ് സംഭവം. ശ്വാസം കിട്ടാതെ 67 പേര്‍ മരിച്ചു. ശ്രീകണ്ഠപുരത്ത് നടക്കുന്ന പുരാരേഖ പ്രദര്‍ശനത്തില്‍ ഇദ്ദേഹത്തിന്റെ ഹൃദയഭേദകമായ അനുഭവസാക്ഷ്യം സന്ദര്‍ശകരുടെ കണ്ണും നനയിക്കും. 1945 ആഗസ്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഭാരതത്തിലും ഭാരതത്തിന് പുറത്തുമുള്ള ഇന്ത്യക്കാര്‍ക്കും ആസാദ് ഹിന്ദ് ഫ്യുജിയുടെ ഓഫീസര്‍മാര്‍ക്കും നല്‍കിയ സഖാക്കളെ എന്ന് അഭിസംബോധന ചെയ്ത സന്ദേശം, വൈക്കം മുഹമ്മദ് ബഷീറിനെ ജയില്‍ മോചിതനായി പ്രഖ്യാപിച്ച് 1943 ആഗസ്ത് 21ന് പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ്, മുല്ലപ്പെരിയാര്‍ ഉടമ്പടിയുടെ 1886 ലെ രേഖ തുടങ്ങി നിരവധിയായ പുരാരേഖകള്‍ കാണാന്‍ വന്‍തിരക്കാണ്.

deshabhimani 141211

1 comment:

  1. അധികാരിയുടെ രേഖ കത്തിച്ചതില്‍ ഭാഗഭാക്കായതിന് ഞാനും കുറ്റവാളിയായി. അങ്ങാടിപ്പുറം ജയിലിലേക്കും പിന്നെ മലപ്പുറത്തേക്കും കൊണ്ടുപോയി. ഇരുകൈകളും തുണികൊണ്ട് വരിഞ്ഞുകെട്ടി. അല്‍പം മാത്രം ഭക്ഷണവും കിട്ടി. ധാരാളം വെള്ളം തന്നു. ഞങ്ങള്‍ നൂറുപേരെ മൂന്നു കമ്പാര്‍ട്ടുമെന്റുള്ള ചരക്കു തീവണ്ടിയില്‍ അടച്ചു. ഇരിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. ഞാനാദ്യമായാണ് തീവണ്ടിയില്‍ യാത്രചെയ്യുന്നത്. വാതിലുകള്‍ കൊട്ടിയടച്ചു. എല്ലാവരും ദാഹിച്ചു വലഞ്ഞു. അടുത്ത സ്റ്റേഷനിലെത്തിയപ്പോള്‍ ആരോ പറഞ്ഞു പോത്തന്നൂര്‍ സ്റ്റേഷനിലെത്തിയേ വാഗണ്‍ തുറക്കുകയുള്ളൂ. വാഗണില്‍ ശ്വാസം മുട്ടി. ഒരാളുടെ മേല്‍ മറ്റൊരാള്‍ മരിച്ചുവീണുകൊണ്ടിരുന്നു. വാഗണ്‍ ട്രാജഡിയില്‍നിന്ന് രക്ഷപ്പെട്ട കരുവമ്പലത്തെ പാറക്കല്‍ ഇസ്മയിലിന്റെ സാക്ഷ്യം.

    ReplyDelete