Friday, December 23, 2011

സര്‍ക്കാര്‍ നടപടികള്‍ നിഷ്ഫലം; കര്‍ഷക ആത്മഹത്യ തുടര്‍ക്കഥ

മാനന്തവാടി: കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ ലക്ഷ്യം കാണുന്നില്ല. യുഡിഎഫ് അധികാരത്തില്‍വന്നതിനുശേഷം രണ്ടു മാസത്തിനകം ഒമ്പതുപേരാണ് ജില്ലയില്‍ കടക്കെണിമൂലം ആത്മഹത്യചെയ്തത്. ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്ന പ്രഖ്യാപനംകൊണ്ടുമാത്രം തടയാനാകുന്നതല്ല കര്‍ഷക ആത്മഹത്യ എന്നാണ് സൈമണിന്റെ മരണത്തോടെ വ്യക്തമാകുന്നത്.

വിലത്തകര്‍ച്ചയും വിളനാശവും നേരിടുന്ന കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കാനുള്ള പദ്ധതികളുണ്ടാകുന്നില്ല. ഇഞ്ചി സംസ്കരണത്തിന് സംവിധാനമൊരുക്കുമെന്ന് പറയുന്നവര്‍ ഇഞ്ചിയുടെ വിളവെടുപ്പ് കഴിയാറായിട്ടും യാതൊരു നടപടിയും എടുത്തില്ല. വിലത്തകര്‍ച്ചയ്ക്കൊപ്പം വിളനാശവും കര്‍ഷകനെ തുറിച്ചുനോക്കുകയാണ്. വിളനാശംമൂലം കടക്കെണിയിലായവര്‍ നിരവധിയാണ്. ഇത്തരം കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികളൊന്നും ഇതുവരെയുണ്ടായിട്ടില്ല.

കാലാവസ്ഥ വ്യതിയാനംകൂടിയുണ്ടാകുന്നത് കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ജില്ലയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശവും ജില്ലയില്‍ നിന്നുള്ള മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കൃഷിമന്ത്രി വന്നുപോയെങ്കിലും അതിന്റെ ഗുണവും കര്‍ഷകര്‍ക്ക് ലഭിച്ചില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതിന് സമാനമായ അവസ്ഥയാണ് ജില്ലയിലുള്ളത്.

deshabhimani 231211

1 comment:

  1. കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ ലക്ഷ്യം കാണുന്നില്ല. യുഡിഎഫ് അധികാരത്തില്‍വന്നതിനുശേഷം രണ്ടു മാസത്തിനകം ഒമ്പതുപേരാണ് ജില്ലയില്‍ കടക്കെണിമൂലം ആത്മഹത്യചെയ്തത്. ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്ന പ്രഖ്യാപനംകൊണ്ടുമാത്രം തടയാനാകുന്നതല്ല കര്‍ഷക ആത്മഹത്യ എന്നാണ് സൈമണിന്റെ മരണത്തോടെ വ്യക്തമാകുന്നത്.

    ReplyDelete