കര്‍ഷക ആത്മഹത്യയെക്കുറിച്ചും കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ചും ചര്‍ച്ച ആവശ്യപ്പെട്ട് ഇടതുപക്ഷവും ടിഡിപിപോലുള്ള കോണ്‍ഗ്രസ്-എന്‍ഡിഎ ഇതര പാര്‍ടികളും ശബ്ദമുയര്‍ത്തിയതിനെത്തുടര്‍ന്ന് ലോക്സഭാ നടപടികള്‍ രണ്ടു തവണ നിര്‍ത്തിവച്ചു. പാര്‍ലമെന്റ് മന്ദിരത്തിനകത്തുവച്ച് ബിഎസ്പി എംപി രാംശങ്കര്‍ രാജ്ഭറിനോട് പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജിക്കാര്‍ അപമര്യാദയായി പെരുമാറിയതും സഭാനടപടികള്‍ തടസ്സപ്പെടാന്‍ കാരണമായി. കാര്‍ഷികപ്രതിസന്ധിയെക്കുറിച്ച് വ്യാഴാഴ്ച ലോക്സഭയില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കൃഷിമന്ത്രി ഇടതുപക്ഷ അംഗങ്ങളെ അറിയിച്ചു.
ബുധനാഴ്ച ലോക്സഭ ചേര്‍ന്നപ്പോള്‍ കാര്‍ഷികപ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച വേണമെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ ആവശ്യപ്പെട്ടു. കര്‍ഷക ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാനുള്ള പാര്‍ലമെന്ററി സമിതിയില്‍ ലോക്സഭാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് ഇടതുപക്ഷത്തിലെയും ടിഡിപിയിലെയും ബിജെഡിയിലെയും മറ്റും അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ കൃഷിമന്ത്രി ശരദ് പവാറാണ് പാര്‍ലമെന്ററി സമിതിയെ പ്രഖ്യാപിച്ചത്. ചോദ്യോത്തരവേളയുമായി മുന്നോട്ടുപോകാനുള്ള സ്പീക്കറുടെ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് 12 വരെ സഭാ നടപടി നിര്‍ത്തി.
സമ്മേളനം തുടങ്ങുന്നതിനുമുമ്പ് പാര്‍ലമെന്റിന്റെ പ്രധാനകവാടത്തിനുമുമ്പിലുള്ള ഗാന്ധിപ്രതിമയ്ക്കു മുമ്പില്‍ ഒത്തുകൂടിയ എംപിമാര്‍ കര്‍ഷക ആത്മഹത്യ തടയാന്‍ സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ടു. സഭ ചേര്‍ന്നപ്പോഴും ഇടതുപക്ഷം ആവശ്യം ആവര്‍ത്തിച്ചു. ഇതിനിടെ, ബിഎസ്പിയിലെ ധാരാസിങ് ചൗഹാന്‍ എസ്പിജി അംഗങ്ങള്‍ പാര്‍ടി എംപിയോട് മോശമായി പെരുമാറിയ കാര്യം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയും എംപിമാരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു. എസ്പി നേതാവ് മുലായംസിങ് യാദവും മറ്റു കക്ഷിനേതാക്കളും പിന്തുണയുമായി രംഗത്ത് എത്തി. ഇതോടെ ലോക്സഭാ നേതാവുകൂടിയായ ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കേണ്ടി വന്നു.
deshabhimani 221211
കര്‍ഷക ആത്മഹത്യയെക്കുറിച്ചും കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ചും ചര്‍ച്ച ആവശ്യപ്പെട്ട് ഇടതുപക്ഷവും ടിഡിപിപോലുള്ള കോണ്‍ഗ്രസ്-എന്‍ഡിഎ ഇതര പാര്‍ടികളും ശബ്ദമുയര്‍ത്തിയതിനെത്തുടര്‍ന്ന് ലോക്സഭാ നടപടികള്‍ രണ്ടു തവണ നിര്‍ത്തിവച്ചു. പാര്‍ലമെന്റ് മന്ദിരത്തിനകത്തുവച്ച് ബിഎസ്പി എംപി രാംശങ്കര്‍ രാജ്ഭറിനോട് പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജിക്കാര്‍ അപമര്യാദയായി പെരുമാറിയതും സഭാനടപടികള്‍ തടസ്സപ്പെടാന്‍ കാരണമായി. കാര്‍ഷികപ്രതിസന്ധിയെക്കുറിച്ച് വ്യാഴാഴ്ച ലോക്സഭയില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കൃഷിമന്ത്രി ഇടതുപക്ഷ അംഗങ്ങളെ അറിയിച്ചു
ReplyDelete