Friday, December 2, 2011

കമ്യൂണിസ്റ്റ്പാര്‍ടി ചരിത്രം: ഒന്നാം സഞ്ചിക തയാറായി

കോഴിക്കോട് ജില്ലയിലെ കമ്യൂണിറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രരചന പുരോഗമിക്കുന്നു. കോഴിക്കോട് ജില്ലാ കമ്യൂണിസ്റ്റ്പാര്‍ടി ചരിത്രം എന്ന ചരിത്രപുസ്തകത്തിന്റെ ഒന്നാം സഞ്ചിക തയാറായി. മൂന്ന് സഞ്ചികകളിലായി പുറത്തിറക്കുന്ന ചരിത്രരചനക്ക് നേതൃത്വം കൊടുക്കുന്നത് കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രമാണ്. 1937 മുതല്‍ 1947 വരെയുള്ള ചരിത്രമാണ് ഒന്നാംസഞ്ചികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1937ല്‍ എസ് വി ഘാട്ടെയുടെ സാന്നിധ്യത്തില്‍ കൃഷ്ണപിള്ള, ഇഎംഎസ്, കെ ദാമോദരന്‍ , എന്‍ സി ശേഖര്‍ എന്നിവര്‍ ചേര്‍ന്ന് ജന്മംകൊടുത്ത ആദ്യ പാര്‍ടി ഘടകത്തിന്റെ രൂപീകരണചരിത്രവും അതിലേക്ക് നയിച്ച സാമൂഹിക-സാമ്പത്തിക ഘടകങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. കോഴിക്കോടിന്റെ സാമൂഹിക രൂപീകരണവും വിദേശാധിപത്യവും അധിനിവേശവിരുദ്ധ പോരാട്ടങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളും ആഴത്തിലും വിശദാംശങ്ങളോടെയും പുസ്തകത്തില്‍ വിശദീകരിക്കുന്നു. കൊളോണിയല്‍ ആധിപത്യത്തിനും ജാതി-നാടുവാഴിത്ത ശക്തികള്‍ക്കുമെതിരെ നടന്ന രണോത്സുകവും രക്തപങ്കിലവുമായ പോരാട്ടങ്ങളുടെ തുടര്‍ച്ചയില്‍ രൂപംകൊണ്ട കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇതിഹാസതുല്യമായ ചരിത്രമാണ് പുസ്തകത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. സിപിഐ എമ്മിന്റെ കോഴിക്കോട് ജില്ലാ സമ്മേളനവേദിയിലാണ് പുസ്തകത്തിന്റെ പ്രകാശനം.

deshabhimani 021211

1 comment:

  1. കോഴിക്കോട് ജില്ലയിലെ കമ്യൂണിറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രരചന പുരോഗമിക്കുന്നു. കോഴിക്കോട് ജില്ലാ കമ്യൂണിസ്റ്റ്പാര്‍ടി ചരിത്രം എന്ന ചരിത്രപുസ്തകത്തിന്റെ ഒന്നാം സഞ്ചിക തയാറായി. മൂന്ന് സഞ്ചികകളിലായി പുറത്തിറക്കുന്ന ചരിത്രരചനക്ക് നേതൃത്വം കൊടുക്കുന്നത് കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രമാണ്.

    ReplyDelete