ഇപ്പോഴത്തെ കേസില്‍ ദണ്ഡപാണിക്ക് ഹൈക്കോടതിയില്‍നിന്നു ലഭിച്ചത് രൂക്ഷവിമര്‍ശമാണ്. കേസില്‍ അദ്ദേഹം നടത്തിയ വിശദീകരണങ്ങളും കേരളത്തിന് തിരിച്ചടിയായി. ഡാം തകര്‍ന്നാലുണ്ടാകുന്ന സ്ഥിതി മുന്‍കൂട്ടി കാണാതെയുള്ള കാര്യങ്ങളാണ് എജി കോടതിയില്‍ വിശദീകരിച്ചത്. ഇതേതുടര്‍ന്നാണ് അപകടമുണ്ടായാല്‍ ജനങ്ങള്‍ എന്തുചെയ്യണമെന്നോ എങ്ങനെ രക്ഷപ്പെടണമെന്നോ സര്‍ക്കാരിന് ഇതുവരെ ധാരണയില്ലെന്നും കോടതി കുറ്റപ്പെടുത്തിയത്. റൂര്‍ക്കി ഐഐടിയുടെ പഠനറിപ്പോര്‍ട്ടിനുവേണ്ടി കാത്തിരിക്കുമ്പോള്‍ അപകടമുണ്ടായാല്‍ ജനങ്ങള്‍ എന്തുചെയ്യണമെന്ന് കോടതി അഡ്വക്കറ്റ് ജനറലിനോടു ചോദിച്ചു. ജനങ്ങളുടെ രക്ഷയ്ക്ക് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള കോടതിയുടെ ചോദ്യങ്ങള്‍ക്കുമുന്നിലും എജിക്ക് ഉത്തരമുണ്ടായില്ല. സര്‍ക്കാര്‍ നടപടി അറിയിക്കാന്‍ രണ്ടുദിവസം സാവകാശം വേണമെന്ന അപേക്ഷയെയും കോടതി പരിഹസിച്ചു.
deshabhimani 021211
മുല്ലപ്പെരിയാര്‍ കരാറുമായി ബന്ധപ്പെട്ട കേസില്‍ നേരത്ത തമിഴ്നാട് സര്‍ക്കാരിന്റെ അഭിഭാഷകനായിരുന്ന അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി പൊതുതാല്‍പ്പര്യ ഹര്‍ജികളില്‍ കേരളത്തിനുവേണ്ടി ഹാജരാവുന്നതാണ് വിവാദമാകുന്നു. മുല്ലപ്പെരിയാര്‍ കേസില്‍ ഹൈക്കോടതിയുടെ വിമര്‍ശം ഏറ്റുവാങ്ങിയ സംസ്ഥാന സര്‍ക്കാരിന് ഇത് പുതിയ കുരുക്കായി. കുമളി പഞ്ചായത്ത് അംഗമായിരുന്ന ദേവസി സ്രാമ്പിക്കല്‍ 1997ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തമിഴ്നാട് സര്‍ക്കാരിനുവേണ്ടി ദണ്ഡപാണി ഹാജരായത്. കേസില്‍ തമിഴ്നാട് ചീഫ് സെക്രട്ടറിക്കുവേണ്ടി കേരളത്തിനെതിരെ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. ജലനിരപ്പ് 126 അടിയായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്നീട് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് അയക്കുകയായിരുന്നു.
ReplyDelete