Monday, December 19, 2011

കാസര്‍കോട്, പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും


കാസര്‍കോട്/ പത്തനംതിട്ട: സിപിഐ എം കാസര്‍കോട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. കാസര്‍കോട് പ്രതിനിധി സമ്മേളനം കാലിക്കടവില്‍ സി കൃഷ്ണന്‍നായര്‍ നഗറില്‍ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് പൊതുസമ്മേളന നഗരിയായ ജ്യോതിബസു നഗറില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ പതാക ഉയര്‍ത്തി. ബുധനാഴ്ച വൈകിട്ട് ചുകപ്പ് വളണ്ടിയര്‍മാരുടെ അകമ്പടിയില്‍ നടക്കുന്ന ബഹുജന റാലിയോടെ സമ്മേളനം സമാപിക്കും. പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം തിങ്കളാഴ്ച എം കെ പന്ഥെ നഗറില്‍ രാവിലെ പത്തിന് കേന്ദ്രകമ്മിറ്റിയംഗം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു തുടക്കംകുറിച്ച് ഞായറാഴ്ച വൈകിട്ട് പൊതുസമ്മേളന നഗരിയായ ജ്യോതിബസു നഗറില്‍ ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍ പതാക ഉയര്‍ത്തി. ബുധനാഴ്ച വൈകിട്ട് നാലിന് ചുകപ്പ് വളണ്ടിയര്‍മാരുടെ അകമ്പടിയില്‍ ബഹുജന റാലി നടക്കും.

deshabhimani 191211

No comments:

Post a Comment