Saturday, December 17, 2011

നേഴ്സുമാരുടെ പണിമുടക്ക്: ആവശ്യങ്ങള്‍ അംഗീകരിച്ചില്ല

പത്തനംതിട്ട എംജിഎം മുത്തൂറ്റ് ആശുപത്രിയില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നേഴ്സുമാര്‍ നടത്തുന്ന പണിമുടക്ക് സമരം വെള്ളിയാഴ്ചയും അവസാനിച്ചില്ല. ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്സസ് അസോസിയേഷന്‍ നേതൃത്വത്തില്‍ പണിമുടക്ക് മൂന്ന് ദിവസം പിന്നിട്ടു. ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പണിമുടക്കുന്നവരുടെ ആവശ്യം ആശുപത്രി അധികൃതര്‍ അംഗീകരിക്കാത്തതിനാല്‍ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചയില്‍ വിഷയം പരിഹരിക്കാന്‍ മനേജ്മെന്റിന്റെ പ്രതിനിധിയായി പങ്കെടുത്ത ലീഗല്‍ അഡൈ്വസര്‍ മൂന്നുമാസം സമയം ആവശ്യപ്പെട്ടു. ഇത് തള്ളിക്കളഞ്ഞപ്പോള്‍ സംഭവം സംബന്ധിച്ച് പഠിക്കാന്‍ ജനുവരി 16 വരെ സമയം ചോദിച്ചു. ഇതും സമരക്കാര്‍ തള്ളിക്കളഞ്ഞു. ചര്‍ച്ചയില്‍ ഡിഎല്‍ഒ ഗീതാകുമാരി, ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്സസ് അസോസിയേഷന്‍ ഭാരവാഹികളായ ലിജു വേങ്ങല്‍ , അഭിലാല്‍ , എബി തോമസ്, ടിജു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

സമരം ശനിയാഴ്ച മുതല്‍ ശക്തമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമരത്തിന് പിന്തുണ ആവശ്യപ്പെട്ട് ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും അറിയിപ്പ് നല്‍കും. സിപിഐ എം ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍ , സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ രാജു ഏബ്രഹാം എംഎല്‍എ, എ പത്മകുമാര്‍ എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്തു. സമരം ശക്തമായതോടെ ആശുപത്രി പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് രോഗികളെ ഒഴിച്ച് മറ്റുള്ളവരെ ഒഴിവാക്കിയിരിക്കുകയാണ്.

deshabhimani 171211

1 comment:

  1. പത്തനംതിട്ട എംജിഎം മുത്തൂറ്റ് ആശുപത്രിയില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നേഴ്സുമാര്‍ നടത്തുന്ന പണിമുടക്ക് സമരം വെള്ളിയാഴ്ചയും അവസാനിച്ചില്ല. ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്സസ് അസോസിയേഷന്‍ നേതൃത്വത്തില്‍ പണിമുടക്ക് മൂന്ന് ദിവസം പിന്നിട്ടു. ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പണിമുടക്കുന്നവരുടെ ആവശ്യം ആശുപത്രി അധികൃതര്‍ അംഗീകരിക്കാത്തതിനാല്‍ ചര്‍ച്ച പരാജയപ്പെട്ടു.

    ReplyDelete