Monday, December 19, 2011

കരിവെള്ളൂരില്‍ ചെങ്കൊടി ഉയര്‍ന്നു


കരിവെള്ളൂര്‍ സമരത്തിന്റെ അറുപത്തിയഞ്ചാം വാര്‍ഷികത്തിന് തുടക്കംകുറിച്ച് രക്തസാക്ഷി നഗറില്‍ കൊടി ഉയര്‍ന്നു. രക്തസാക്ഷികളായ തിടില്‍ കണ്ണന്റെയും കീനേരി കുഞ്ഞമ്പുവിന്റെയും സ്മരണകള്‍ തുടിക്കുന്ന അന്തരീക്ഷത്തില്‍ ദിനാചരണ കമ്മിറ്റി ചെയര്‍മാന്‍ ഇ പി കരുണാകരന്‍ പതാക ഉയര്‍ത്തി. സി ഗോപാലന്‍ സ്വാഗതം പറഞ്ഞു. മുനയന്‍കുന്ന് രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന പാടിയോട്ടുചാലില്‍നിന്ന് ആദ്യകാലനേതാവ് കെ പി കുഞ്ഞിക്കോരന്‍ അത്ലറ്റ് കെ അതുല്യക്ക് പതാക കൈമാറി. സിപിഐ എം പെരിങ്ങോം ഏരിയാ സെക്രട്ടറി കെ വി ഗോവിന്ദന്‍ അധ്യക്ഷനായി. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനന്‍ , ഇ പി കരുണാകരന്‍ , കെ കെ കൃഷ്ണന്‍ , കെ പി കുഞ്ഞിക്കോരന്‍ , എ കെ രാഘവന്‍ എന്നിവര്‍ സംസാരിച്ചു. കെ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് പതാകജാഥ രക്തസാക്ഷി നഗറിലെത്തിയത്. തുടര്‍ന്ന് ഇ എം എസ് പഠനകേന്ദ്രം നേതൃത്വത്തില്‍ "മുതലാളിത്തം മുതലാളിത്താനന്തരം"വിഷയത്തില്‍ ഡോ. കെ എന്‍ ഹരിലാല്‍ പ്രഭാഷണം നടത്തി. കെ നാരായണന്‍ അധ്യക്ഷനായി. ഡിസംബര്‍ ബുക്സ് പ്രസിദ്ധീകരിക്കുന്ന പെരളത്തെ കെ വി അച്യുതന്റെ "കാലം കണ്ണാടി നീട്ടുമ്പോള്‍" പുസ്തകം ഹരിലാല്‍ പ്രകാശനം ചെയ്തു. സിപിഐ എം പെരളം ലോക്കല്‍ സെക്രട്ടറി എം രാഘവന്‍ പുസ്തകം ഏറ്റുവാങ്ങി. ഗംഗാധരന്‍ കരിവെള്ളൂര്‍ പുസ്തകം പരിചയപ്പെടുത്തി. ടി കെ വിശാല്‍ സ്മാരക ചിത്രരചനാ മത്സരത്തില്‍ വിജയികളായവര്‍ക്കും ബാലസംഘം നടത്തിയ കരിവെള്ളൂര്‍ സമര ക്വിസില്‍ വിജയികളായ പാലക്കുന്ന്, പലിയേരി, തെക്കെ മണക്കാട് യൂണിറ്റുകള്‍ക്കും സമ്മാനം നല്‍കി. ടി ഐ മധുസൂദനന്‍ , ഇ പി കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. എം ശശിമോഹനന്‍ സ്വാഗതം പറഞ്ഞു.

രക്തസാക്ഷിദിനമായ ചൊവ്വാഴ്ച പകല്‍ മൂന്നിന് തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും വെടിയേറ്റുവീണ കുണിയന്‍ സമരഭൂമിയിലേക്ക് വളണ്ടിയര്‍ മാര്‍ച്ച്. വൈകിട്ട് അഞ്ചിന് ഓണക്കുന്ന് കേന്ദ്രീകരിച്ച് പ്രകടനം. ആറിന് രക്തസാക്ഷി നഗറില്‍ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ഇ പി കരുണാകരന്‍ അധ്യക്ഷനാകും. പന്ന്യന്‍ രവീന്ദ്രന്‍ , പി ജയരാജന്‍ , കെ കുഞ്ഞിരാമന്‍ എംഎല്‍എ, പള്ളിപ്രം ബാലന്‍ , സി കൃഷ്ണന്‍ എംഎല്‍എ, വി നാരായണന്‍ , എം വി സരള, ടി ഐ മധുസൂദനന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കണ്ണൂര്‍ സംഘചേതനയുടെ "രണ്ടിടങ്ങഴി" നാടകം.

deshabhimani 191211

3 comments:

  1. കരിവെള്ളൂര്‍ സമരത്തിന്റെ അറുപത്തിയഞ്ചാം വാര്‍ഷികത്തിന് തുടക്കംകുറിച്ച് രക്തസാക്ഷി നഗറില്‍ കൊടി ഉയര്‍ന്നു. രക്തസാക്ഷികളായ തിടില്‍ കണ്ണന്റെയും കീനേരി കുഞ്ഞമ്പുവിന്റെയും സ്മരണകള്‍ തുടിക്കുന്ന അന്തരീക്ഷത്തില്‍ ദിനാചരണ കമ്മിറ്റി ചെയര്‍മാന്‍ ഇ പി കരുണാകരന്‍ പതാക ഉയര്‍ത്തി.

    ReplyDelete
  2. കരിവെള്ളൂര്‍ സമരത്തിന്റെ അറുപത്തഞ്ചാം വാര്‍ഷികാചരണം ചൊവ്വാഴ്ച നടക്കും. പകല്‍ മൂന്നിന് രക്തസാക്ഷികളായ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും വെടിയേറ്റ് വീണ കുണിയന്‍ സമരഭൂമിയിലേക്ക് വളണ്ടിയര്‍ മാര്‍ച്ച്. വൈകിട്ട് അഞ്ചിന് ഓണക്കുന്ന് കേന്ദ്രീകരിച്ച് പൊതുപ്രകടനം. ആറിന് രക്തസാക്ഷിനഗറില്‍ പൊതുസമ്മേളനം. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ഇ പി കരുണാകരന്‍ അധ്യക്ഷനാകും. പന്ന്യന്‍ രവീന്ദ്രന്‍ , പി ജയരാജന്‍ , കെ കുഞ്ഞിരാമന്‍ എംഎല്‍എ, പള്ളിപ്രം ബാലന്‍ , സി കൃഷ്ണന്‍ എംഎല്‍എ, വി നാരായണന്‍ , എം വി സരള, ടി ഐ മധുസൂദനന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കണ്ണൂര്‍ സംഘചേതനയുടെ "രണ്ടിടങ്ങഴി" നാടകം.

    ReplyDelete
  3. കാവുമ്പായി രക്തസാക്ഷിത്വത്തിന്റെ 65-ാം വാര്‍ഷിക ദിനാചരണത്തിന് ചൊവ്വാഴ്ച കൊടി ഉയരും. വൈകിട്ട് അഞ്ചിന് ഐച്ചേരിയിലെ രക്തസാക്ഷി നഗറില്‍ ജില്ലാസെക്രട്ടറിയറ്റംഗം കെ എം ജോസഫ് പതാക ഉയര്‍ത്തും. സമരക്കുന്നിലും രക്തസാക്ഷി നഗറിലും ഉയര്‍ത്താനുള്ള പതാക രക്തസാക്ഷികളുടെ നാടുകളില്‍നിന്ന് കൊണ്ടുവരും. തെങ്ങില്‍ അപ്പനമ്പ്യാരുടെ നാടായ ഏരുവേശിയില്‍നിന്ന് എം സി പത്മനാഭന്‍ നമ്പ്യാര്‍ കൈമാറുന്ന പതാക കെ പി കുമാരന്റെ നേതൃത്വത്തിലും പുളുക്കൂല്‍ കുഞ്ഞിരാമന്റെ നാടായ പയ്യാവൂരില്‍നിന്ന് ടി എം ജോഷി കൈമാറുന്ന പതാക കെ ടി അനില്‍കുമാറിന്റ നേതൃത്വത്തിലും സേലംരക്തസാക്ഷി ഒ പി അനന്തന്റ നാടായ കാഞ്ഞിലേരിയില്‍ എം വേലായുധനില്‍നിന്ന് ഏറ്റുവാങ്ങി വി ഷിജിത്തിന്റെ നേതൃത്വത്തില്‍ പതാകകള്‍ കൊണ്ടുവരും. പതാക ജാഥകള്‍ ഐച്ചേരിയില്‍ സംഗമിച്ച് രക്തസാക്ഷി നഗറില്‍ പ്രവേശിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ കെ പി കുഞ്ഞികൃഷ്ണന്‍ , പി വി ഗോപിനാഥ്, പി കെ മധുസൂദനന്‍ എന്നിവര്‍ സംസാരിക്കും. രക്തസാക്ഷികള്‍ സഖാക്കള്‍ തെങ്ങില്‍ അപ്പ നമ്പ്യാര്‍ , മഞ്ഞേരി ഗോവിന്ദന്‍ , പുളുക്കൂല്‍ കുഞ്ഞിരാമന്‍ , പി കുമാരന്‍ , ആലോറമ്പന്‍ കൃഷ്ണന്‍ എന്നിവരുടെ ഉജ്വലസ്മരണകളിരമ്പുന്ന നാട്ടില്‍ രക്തസാക്ഷിദിനമായ 30വരെ വിവിധ അനുസ്മരണ പരിപാടികള്‍ നടക്കും. മുപ്പതിന് വൈകിട്ട് പ്രകടനവും അനുസ്മരണസമ്മേളനവും.

    ReplyDelete