ആലത്തൂര്‍ : വനിതാ അസിസ്റ്റന്റ് തഹസില്‍ദാര്‍ക്കുനേരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയംഗങ്ങളുടെ അസഭ്യവര്‍ഷവും ഭീഷണിയും. ആലത്തൂര്‍ അസിസ്റ്റന്റ് തഹസില്‍ദാരെയാണ് വെള്ളിയാഴ്ച കോണ്‍ഗ്രസ് തരൂര്‍ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘം ആഭാസകരമായി സംസാരിച്ച് ഭീഷണിപ്പെടുത്തിയത്. പെരിങ്ങോട്ടുകുറുശി പഞ്ചായത്തിലെ സ്വകാര്യവ്യക്തിയുടെ കുളം പൊതുകുളമായി മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം. ഭരണസമിതി ഇതുസംബന്ധിച്ച ഒരുരേഖകളും താലൂക്ക് ഓഫീസില്‍ ഹാജരാക്കിയിട്ടില്ലെന്നും പരിശോധിച്ചശേഷമേ തീരുമാനമെടുക്കാനാവൂ എന്നും പറഞ്ഞതാണ് കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ചത്.
ആലത്തൂര്‍ മേഖലയിലെ ഭരണകക്ഷി നേതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും പൊലീസ്സ്റ്റേഷനില്‍ തമ്പടിക്കുന്നതും പതിവായിരിക്കുകയാണ്. ഭൂമാഫിയാ സംഘങ്ങളെ സഹായിക്കാന്‍ താലൂക്ക് ഓഫീസില്‍ നിരന്തരം ഇടപെടുകയും ആവശ്യത്തിനു രേഖകളില്ലാത്ത ഭൂമികള്‍ക്കുപോലും ആധാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്ക് അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് ഉണ്ടാക്കിക്കൊടുക്കുന്നതും "റെന്റ് എ കാര്‍" തട്ടിപ്പ് സംഘങ്ങളെ സഹായിക്കുന്നതും സ്ഥിരമായിരിക്കുകയാണ്. രണ്ടുമാസം മുമ്പ് ചിറ്റൂരിലെ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കോണ്‍ഗ്രസ്പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ആലത്തൂര്‍ മണ്ഡലംപ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സംരക്ഷിച്ചത്.
നേതാക്കന്മാരുടെ ഭീഷണിയെത്തുടര്‍ന്ന് നിരന്തരം നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യേണ്ടിവരുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മനംമടുത്തിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞമാസം ആവശ്യവുമായെത്തിയ തരൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരിച്ചുവിട്ടതോടെ താലൂക്ക് ഓഫീസ് ജീവനക്കാര്‍ ഭരണകക്ഷിനേതാക്കന്മാര്‍ക്ക് കരടായി മാറി. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ അശ്ലീലപദപ്രയോഗങ്ങള്‍ നടത്തിയും സ്ഥലംമാറ്റുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ജീവനക്കാരെ ഭീഷണിപ്പെടുത്തി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്ന ഭരണകക്ഷി നേതാക്കന്മാരുടെ നിലപാടിനെതിരെ താലൂക്ക്ഓഫീസിലെ എല്ലാ ജീവനക്കാരും ചേര്‍ന്ന് പ്രകടനവും പ്രതിഷേധയോഗവും നടത്തി. യോഗത്തില്‍ പി രവീന്ദ്രന്‍ , ടി അശോക്കുമാര്‍ , കെ കെ സുരേഷ് എന്നിവര്‍ സംസാരിച്ചു.
deshabhimani 191211
വനിതാ അസിസ്റ്റന്റ് തഹസില്‍ദാര്‍ക്കുനേരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയംഗങ്ങളുടെ അസഭ്യവര്‍ഷവും ഭീഷണിയും. ആലത്തൂര്‍ അസിസ്റ്റന്റ് തഹസില്‍ദാരെയാണ് വെള്ളിയാഴ്ച കോണ്‍ഗ്രസ് തരൂര്‍ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘം ആഭാസകരമായി സംസാരിച്ച് ഭീഷണിപ്പെടുത്തിയത്. പെരിങ്ങോട്ടുകുറുശി പഞ്ചായത്തിലെ സ്വകാര്യവ്യക്തിയുടെ കുളം പൊതുകുളമായി മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം. ഭരണസമിതി ഇതുസംബന്ധിച്ച ഒരുരേഖകളും താലൂക്ക് ഓഫീസില്‍ ഹാജരാക്കിയിട്ടില്ലെന്നും പരിശോധിച്ചശേഷമേ തീരുമാനമെടുക്കാനാവൂ എന്നും പറഞ്ഞതാണ് കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ചത്.
ReplyDelete