റീട്ടെയില്‍ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള യു പി എ സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ ആരോഗ്യ സാമൂഹ്യ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇപ്പോഴുള്ള തീരുമാനം നടപ്പാക്കി ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍തന്നെ ഇതിന്റെ ദൂഷ്യവശങ്ങള്‍ പ്രകടമാകും. അഞ്ച് വര്‍ഷമാകുമ്പോള്‍ പുതിയ നയത്തിന്റെ സ്വാധീനം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കും, തൊഴിലില്ലായ്മ രൂക്ഷമാക്കും. ആരോഗ്യ സൂചിക തകരും, കര്‍ഷകര്‍ ഉള്‍പ്പടെയുള്ള പാര്‍ശ്വവല്‍ക്കരിപ്പപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകുമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
നിലവിലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ 76 ശതമാനം ജനങ്ങളും അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ വാങ്ങി പാകം ചെയ്താണ് ഉപയോഗിക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ സ്ഥിതിഗതികള്‍ ആകെ മാറിമറിയും. രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും സംസ്‌കരിച്ച ആഹാര സാധനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി ഉണ്ടാകും. വികസിത രാജ്യങ്ങലിലെ ഭൂരിഭാഗം ജനങ്ങളും ഇത്തരത്തിലുള്ള റെഡിമെയ്ഡ് ഭക്ഷ്യവസ്തുക്കളളെയാണ് ആശ്രയിക്കുന്നത്. ആ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച പരിശോധനകള്‍ നടത്തുന്നതിനും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും കുറ്റമറ്റ രീതിയിലുള്ള സംവിധാനങ്ങളുണ്ട്. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ രണ്ട് തവണ പരിശോധനകള്‍ നടത്തിയശേഷമാണ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ വില്‍പ്പനക്കായി എത്തുന്നത്. ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന വേളയില്‍ ശേഖരിക്കുന്ന സാമ്പിളുകള്‍ ലബോറട്ടറിയില്‍ അയച്ച് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. ഇതിന് ശേഷം ഇറക്കുമതി ചെയ്യുന്ന വേളയില്‍ റാന്‍ഡം സാമ്പിളുകള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷമായിരിക്കും വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഗുണനിലവാര പരിശോധനകള്‍ നടത്താനുള്ള സംവിധാനങ്ങള്‍ രാജ്യത്ത് ഇനിയും ലഭ്യമല്ല.
സംസ്‌കരിച്ച ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും സംരക്ഷണ ഏജന്റുകളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിവിധ വൈദ്യശാസ്ത്ര പഠനങ്ങള്‍ ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. നമ്മുടെ കമ്പോളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന പച്ചക്കറികള്‍, പഴ വര്‍ഗങ്ങള്‍ എന്നിവയില്‍ മാരകമായ വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പടെയുള്ള മാരകമായ വിഷ പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് തിരുവനന്തപുരം, പാലക്കാട്, കാസര്‍കോഡ് ജില്ലകളില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഇതേ പച്ചക്കറികള്‍ ശേഖരിച്ച് ഭക്ഷ്യ പദാര്‍ഥങ്ങളായി റിട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴി സാധാരണ ജനങ്ങളില്‍ എത്തുമ്പോള്‍ ദിവസങ്ങള്‍ വേണ്ടിവരും. ഇത്രയും സമയം ഇവ കേടുകൂടാതെ സൂക്ഷിക്കുന്നതിന് വീണ്ടും രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതായിവരും. ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന സോഡിയം ബൈ കാര്‍ബണേറ്റ്, ബെന്‍സീന്‍ തുടങ്ങിയ കാര്‍ബണിക സംയുക്തങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അന്യരാജ്യങ്ങളില്‍ നിന്നുമെത്തുന്ന പഴവര്‍ഗങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ബഹുരാഷ്ട്ര കുത്തകളുടെ കീഴിലുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വ്യപകമാകുന്നതോടെ മായം ചേര്‍ത്ത പഴവര്‍ഗങ്ങള്‍ സുലഭമായി ഒരുപക്ഷേ വിലകുറച്ച് ലഭിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ശേഖരിക്കുന്ന പഴ വര്‍ഗങ്ങള്‍ മാസങ്ങള്‍ കഴിഞ്ഞാണ് വിപണിയില്‍ എത്തുന്നത്. വിള പാകമാകുന്നതിന് മുമ്പുതന്നെ ഇവ പറിച്ചെടുക്കും. ഇത്തരത്തില്‍ സംഭരിക്കുന്ന പഴങ്ങള്‍ സൂക്ഷിക്കുന്ന കപ്പല്‍ കണ്ടെയിനറുകളില്‍ ഉപയോഗിക്കുന്ന അസറ്റലിന്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അസറ്റലിന്‍ പദാര്‍ഥങ്ങളില്‍ നിന്നും വമിക്കുന്ന കാര്‍ബണൈല്‍ വാതകങ്ങളും മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
അന്യരാജ്യങ്ങളില്‍ നിന്നും കുത്തക റീട്ടെയില്‍ വിപണയില്‍ എത്തുന്ന ഭക്ഷ്യവസ്തുക്കളില്‍ ഏറിയപങ്കും ശീതീകരിച്ച് സൂക്ഷിക്കുന്നവയാണ്. ശീതീകരിച്ച ആഹാര പദാര്‍ഥങ്ങളും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഭക്ഷ്യവസ്തുക്കള്‍ ശീതീകരിക്കാനായി ഉപയോഗിക്കുന്ന ജെലാറ്റിന്‍, അസ്‌കോര്‍ബേറ്റുകള്‍, ബെന്‍സോയിക് ആസിഡ്, ബ്യൂട്ടിലേറ്റഡ് ഹൈഡ്രോക്‌സിനസോള്‍ തുടങ്ങിയ പദാര്‍ഥങ്ങള്‍ കുട്ടികളില്‍ പോലും ഗുരുതരമായ വൈകല്യങ്ങള്‍ സൃഷ്ടിക്കും. ഇതില്‍ ജെലാറ്റിന്‍ കുട്ടികളില്‍ ഹൈപ്പര്‍ ആക്ടിവിറ്റി എന്ന രോഗാതുരതയാണ് സൃഷ്ടിക്കുന്നത്. വരും തലമുറയെപോലും നശിപ്പിക്കാന്‍ കഴിയുന്ന ആഹാരസാധനങ്ങളാകും സമീപഭാവിയില്‍ നമ്മുടെ സമൂഹത്തില്‍ ലഭിക്കുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിദേശ കുത്തകകളുടെ റീട്ടെയില്‍ ഔട്ടലെറ്റുകളുടെ പറുദീസിയയായ ഗള്‍ഫ് രാജ്യങ്ങള്‍ ,അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇന്ത്യയില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.
ഇതിന്റെ പ്രതിഫലനമാണ് വാള്‍മാര്‍ട്ട് പ്രകടിപ്പിച്ച സന്തോഷം. മറ്റ് രാജ്യങ്ങളിലെ ചട്ടങ്ങല്‍ പ്രകാരം കാലവാധി കഴിഞ്ഞ ഭക്ഷ്യ സാധാനങ്ങള്‍ നശിപ്പിക്കാന്‍ പോലും ആ രാജ്യത്ത് അനുവദിക്കാറില്ല. ഇതിന്റെ മറപിടിച്ച് കാലവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ മരുന്നുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇന്ത്യയില്‍ നിര്‍ബാധം വില്‍ക്കാന്‍ കഴിയും. ഇത് ഗുരുതരമായി സാമൂഹ്യ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്്ടിക്കുമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ഇപ്പോല്‍ തന്നെ കാലാവധി കഴിഞ്ഞ സോപ്പുകള്‍, പാല്‍പ്പൊടികള്‍, നെയ്യ്, വെണ്ണ, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവ വിപണിയില്‍ രാജ്യത്ത് ഒളിഞ്ഞും തെളിഞ്ഞും ലഭ്യമാണ്. ഇത്തരം പ്രവണതകള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കുത്തകള്‍ക്കയായി ചില്ലറ വിപണി മലര്‍ക്കെ തുറന്നിടുന്നത്. കൂടാതെ റീട്ടെയില്‍ ഔട്ട് ലെറ്റുകളില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയും കമ്പനികള്‍ക്കാണെന്ന് വ്യക്തമായ ചട്ടം. ഈ ചട്ടങ്ങള്‍ അമേരിക്ക ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും നിലവിലുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള കര്‍ക്കശമായ നിയമങ്ങള്‍ ഒന്നും തന്നെ നമ്മുടെ രാജ്യത്തില്ല. ഈ പശ്ചാത്തലത്തിലാണ് ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള യു പി എ സര്‍ക്കാരിന്റെ തീരുമാനം.
ആദ്യഘട്ടത്തില്‍ കര്‍ഷകരില്‍ നിന്നും മൊത്തമായി ശേഖരിച്ചായിരിക്കും പഴം പച്ചക്കറികള്‍ മുതലായ സാധനങ്ങള്‍ റീട്ടെയില്‍ ഔട്ടലെറ്റുകളില്‍ വില്‍ക്കുന്നത്. രണ്ടാം ഘട്ടത്തില്‍ കൃഷി ആരംഭിക്കുന്ന സമയത്ത് തന്നെ വില ഉറപ്പിച്ച് കര്‍ഷകരില്‍ നിന്നും വിലകുറച്ച് വിളകള്‍ കുത്തക മുതലാളിമാര്‍ വാങ്ങുന്നു. ഇതിന്റെ ഭീകരത കൂടുതല്‍ രൂക്ഷമാകുന്നത് അടുത്ത ഘട്ടത്തിലാണ്. രാജ്യത്തുള്ള കൃഷി സ്ഥലങ്ങള്‍ കുത്തക കമ്പനികള്‍ വിലയ്ക്ക് വാങ്ങും. പിന്നീട് കമ്പനികള്‍ നേരിട്ടായിരിക്കും കൃഷി ചെയ്യുന്നതും വിളവെടുക്കുന്നതും. ഇതിന്റെ ഫലമായി രാജ്യത്തെ കര്‍ഷകര്‍ക്ക് ആത്മഹത്യയല്ലാതെ മറ്റൊരുമാര്‍ഗം ഇല്ലാത്ത സ്ഥിതി സംജാതമാകും. ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയിയിലെ കൃഷി സ്ഥലങ്ങളിലെ 69 ശതമാനവും അമേരിക്കന്‍ കുത്തക കമ്പനികള്‍ക്കാണ്. കെനിയയിലെ കൃഷി സ്ഥലങ്ങളില്‍ 32 ശതമാനം വാള്‍മാര്‍ട്ടിന്റെ അധിനതയിലാണ്. ബാക്കിയുള്ള കൃഷി സ്ഥലങ്ങള്‍ കേരിഫോര്‍, പാന്തലൂണ്‍സ് തുടങ്ങിയ കമ്പനികളുടെ ഉടമസ്ഥതയിലും. മൊസംബിക്, മഡഗാസ്‌കര്‍, എത്യോപിയ, എറിട്രിയ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതിയും വിഭിന്നമല്ല. മൂന്നാം ഘട്ടത്തിലെത്തുന്നതോടെ കമ്പനികള്‍ അവരുടെ യാഥാര്‍ഥ മുഖം പ്രകടമാക്കും തങ്ങളുടെ ഉടമസ്ഥയിലുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കും. മറ്റ് പോംവഴികളില്ലാതെ വന്‍ വിലകൊടുത്ത് ഭക്ഷ്യ സാധനങ്ങള്‍ വാങ്ങേണ്ട സ്ഥിതി ഉണ്ടാകും. സാമൂഹ്യ അരാജകത്വമായിരിക്കും ഇതിന്റെയൊക്കെ ഫലം. ടെലിവിഷന്‍, ഫ്രിഡ്ജ്, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിലകുറച്ച് ലഭ്യമാക്കി ഭക്ഷ്യ വസ്തുക്കള്‍ കൂടിയ വിലയ്ക്ക് വില്‍ക്കാനുള്ള തന്ത്രമാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കുത്തക ഭീമന്‍മാര്‍ സ്വീകരിച്ചത്. ഈ രാജ്യങ്ങളില്‍ ഉണ്ടാകുന്ന അഥവാ ഉണ്ടായിട്ടുള്ള ആഭ്യന്തര ലഹളകളുടെ പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം നമ്മുടെ രാജ്യത്തും സമാന സ്ഥിതി സൃഷ്ടിക്കുന്ന കാലം വിദൂരമല്ല.
കെ ആര്‍ ഹരി janayugom 011211
റീട്ടെയില്‍ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള യു പി എ സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ ആരോഗ്യ സാമൂഹ്യ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇപ്പോഴുള്ള തീരുമാനം നടപ്പാക്കി ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍തന്നെ ഇതിന്റെ ദൂഷ്യവശങ്ങള്‍ പ്രകടമാകും. അഞ്ച് വര്‍ഷമാകുമ്പോള്‍ പുതിയ നയത്തിന്റെ സ്വാധീനം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കും, തൊഴിലില്ലായ്മ രൂക്ഷമാക്കും. ആരോഗ്യ സൂചിക തകരും, കര്‍ഷകര്‍ ഉള്‍പ്പടെയുള്ള പാര്‍ശ്വവല്‍ക്കരിപ്പപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകുമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
ReplyDelete