Thursday, December 1, 2011

വ്യാജഏറ്റുമുട്ടല്‍ അന്വേഷണം സിബിഐക്ക്

ഗുജറാത്തിലെ വ്യാജഏറ്റുമുട്ടല്‍ കേസിന്റെ അന്വേഷണം സിബിഐക്ക് വിടാന്‍ ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചു. മലയാളിയായ ജാവേദ് എന്ന പ്രാണേഷ്കുമാറും വിദ്യാര്‍ഥിനിയായ ഇസ്രത്ത് ജഹാനുമുള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ട കേസാണിത്്. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികളെന്നാരോപിച്ചാണ് നിരപരാധികളായ ഇവരെ ഗുജറാത്ത് ക്രൈംബ്രാഞ്ച് വെടിവെച്ചുകൊന്നത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് സൂചിപ്പിക്കാന്‍ തോക്കുകളും കൊണ്ടിട്ടിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേകാന്വേഷണസംഘമാണ് വ്യാജഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ അന്വേഷണം നടത്താനും കോടതി ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത് പൊലീസിനെ വിശ്വാസത്തിലെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു

1 comment:

  1. പ്രതികള്‍ക്കെതിരെ അന്വേഷണം നടത്താനും കോടതി ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത് പൊലീസിനെ വിശ്വാസത്തിലെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു

    ReplyDelete