കര്‍ഷക പ്രതിരോധത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ സര്‍വ സന്നാഹവുമായെത്തി റിസര്‍വ് പൊലീസിനു മുന്നിലേക്ക് ആയിരത്തോളം ഗ്രാമവാസികളെ സംഘടിപ്പിച്ചു ചെന്ന് അറസ്റ്റിലായവരെ വിടുവിച്ചതിന്റെ ആവേശകരമായ ഓര്‍മ ഇന്നും കെ എമ്മിന്റെ മനസ്സില്‍ മങ്ങാതെ നില്‍ക്കുന്നു. പാര്‍ടി നിരോധിച്ച 1948ലാണ് സംഭവം. മടിക്കൈയിലുള്ള മുഴുവന്‍ കമ്യൂണിസ്റ്റുകാരെയും പിടിക്കാനാണ് കെ പി ആറിനെ അറസ്റ്റ് ചെയ്ത് വീരശൃംഖല വാങ്ങിയ ഡിവൈഎസ്പി ബീരാന്‍ മൊയ്തീന്റെ നേതൃത്വത്തില്‍ രണ്ട് എസ്ഐമാരും 33 എംഎസ്പിക്കാരും എത്തിയത്. തോക്കും വെടിവയ്ക്കാനുള്ള ഉത്തരവ് നല്‍കാന്‍ മജിസ്ട്രേറ്റുമായാണ് സംഘം എത്തിയത്. കെ മാധവനുള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടെ ഒളിവില്‍ കഴിയുന്ന സമയമായിരുന്നു. രാവിലെ ദേശാഭിമാനി പത്രം വാങ്ങാന്‍ പോയ മടിക്കൈ കുഞ്ഞിക്കണ്ണന്‍ , കണിശന്‍ രാമന്‍ , പനക്കൂര്‍ കോമന്‍ എന്നിവരെയാണ് ആദ്യം പൊലീസ് പിടിച്ചത്.
വിവരമറിഞ്ഞ് കെ എം കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തില്‍ ആയിരത്തോളം ഗ്രാമവാസികള്‍ സംഘടിച്ച് പൊലീസ് ക്യാമ്പിലേക്ക് പോകാന്‍ തീരുമാനിച്ചു. പ്രകടനമായി പോകാനുള്ള നിര്‍ദേശമുണ്ടായെങ്കിലും കെ എമ്മിന്റെ വിവേകപൂര്‍ണമായ നിര്‍ദേശത്തെ തുടര്‍ന്ന് പല ഗ്രൂപ്പുകളായി നടന്ന് പോവുകയായിരുന്നു. അഞ്ചാള്‍ മാത്രം ക്യാമ്പില്‍ പോയി സഖാക്കളെ വിടണമെന്ന് ആവശ്യപ്പെടാനായിരുന്നു തീരുമാനം. ആളുകള്‍ സംഘടിച്ച വിവരം മനസിലാക്കിയ പൊലീസ് സംഗതി പന്തിയല്ലെന്ന് കണ്ട് മൂന്നുപേരെയും വിട്ടയച്ചു. മടിക്കൈയുടെ വിപ്ലവവീര്യത്തിനുമുന്നില്‍ ജന്മി- പൊലീസ് ധാര്‍ഷ്ട്യം മുട്ടുമടക്കി.
കേരളത്തില്‍ ജന്മിത്തം അവസാനിപ്പിക്കുന്നതിന് 20 വര്‍ഷം മുമ്പേ മടിക്കൈയില്‍ അതവസാനിപ്പിക്കാന്‍ നേതൃത്വം നല്‍കിയതും കെ എമ്മായിരുന്നു. 1950 മുതല്‍ വാരവും പാട്ടവും ഇവിടെ നല്‍കിയിട്ടില്ല. 1950ല്‍ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ മടിക്കൈയില്‍ ജയിക്കുന്നത് കമ്യൂണിസ്റ്റുകാരാണ്. ഏച്ചിക്കൊവ്വല്‍ ജന്മിയുടെ വീട്ടിലായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്. പാര്‍ടി നല്‍കിയ ലിസ്റ്റ് അന്ന് ഐകകണ്ഠ്യേന അംഗീകരിച്ചു. ആദ്യ പഞ്ചായത്തിന്റെ 60-ാം വാര്‍ഷികം ഇതേ ജന്മിയുടെ വീട്ടില്‍വച്ച് ആഘോഷിച്ചെന്നതും മടിക്കൈയുടെ സവിശേഷത. 1940ല്‍ പാര്‍ടി അംഗമായ കെ എം കുഞ്ഞിക്കണ്ണന്‍ നാലാം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിയായിരുന്നു. കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം കോണ്‍ഗ്രസില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.
deshabhimani 211211
കയ്യൂരും,കരിവെള്ളുരും,പ്യവള്ളിഗെയും,ചീമേനിയും ചോരകൊണ്ട് ചരിത്രമെഴുതിയ മണ്ണാണ് കാസര്ഗോഡ് .. കര്‍ഷക സമരങ്ങളുടെ തീയില്‍ കുരുത്ത മണ്ണ് ,സ:കൃഷ്ണപിള്ള പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ഓടിനടന്ന മണ്ണ് ...
ReplyDeleteകൊടക്കാട് കര്‍ഷക സമ്മേളനവും,കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവു ജീവിതത്തിന്റെ ത്യഗനിര്‍ഭരമായ ഏടുകളും ,ബാലസംഘം പ്രവര്‍ത്തകര്‍ ഒളിവിലെ നേതാക്കള്‍ക്ക് പാര്‍ട്ടി കത്തുകള്‍ എത്തിക്കുന്ന സാഹസികമായ ജോലികളും ,ചീമേനി തോല്‍വിറകു സമരത്തിന്റെ നേതൃത്വം ഏറ്റെടുത് ,ജന്മി -നാടുവഴിതത്തെ വിറപ്പിച്ച അമ്മമാരുടെ പോരാട്ടവും....ഓര്‍മ്മകളില്‍ കനല്‍ കോരിയിടുന്ന ആ പോയ കാലത്തുനിന്നു പാര്‍ട്ടി അതീവ ഗൗരവമുള്ള സമ്മേളന രേഘകള്‍ കുത്തക മാധ്യമങ്ങള്‍ക്ക് ചോര്തികൊടുത്ത് (സ്വന്തം അമ്മയെ കൂട്ടി കൊടുത്ത് ) പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കുന്ന ഒറ്റുകാര്‍ നേതാക്കളായി വേഷമിടുന്ന ഈ നശിച്ച കാലത്ത്
സ: കെ എം കുഞ്ഞിക്കണ്ണട്ടനെ പോലുള്ളവര്‍ക്ക് ചോര തിളക്കുന്നുണ്ടവാം....ഒരായുസ്സ് മുഴുവന്‍ പാര്‍ട്ടിക്ക് വേണ്ടി പകുത്ത് കൊടുത്തത് ഇതിനൊക്കെ വേണ്ടിയിരുന്നോ എന്ന് വേദനയോടെ ഓര്‍ക്കുന്നുണ്ടവാം ......പൊറുക്കില്ല...... ബലികുടീരങ്ങള്‍ സാക്ഷി ................