കോട്ടയം: കെട്ടുകണക്കിനു പരാതികള്‍ വാങ്ങിവച്ച് റെക്കാഡിടാന്‍ ഓടി നടക്കുന്ന മുഖ്യമന്ത്രി ഇതും അറിയുക. നാഗമ്പടം സ്‌റ്റേഡിയത്തില്‍ നൂറുകണക്കിനു പാവങ്ങള്‍ ഇന്നലെ കണ്ണീരില്‍ ചാലിച്ചെഴുതി സമര്‍പ്പിച്ച പരാതികള്‍ നിമിഷങ്ങള്‍ക്കകം പോയത് ചവറ്റുകുട്ടയിലേക്കാണ്. ചവര്‍കൂനയില്‍ നിന്ന് തങ്ങളുടെ നിവേദനങ്ങള്‍ തപ്പിയെടുക്കാന്‍ വികലാംഗരടക്കമുള്ളവര്‍ തിക്കിത്തിരക്കിയതും ദയനീയ കാഴ്ചയായിരുന്നു.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കുന്നു...പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുന്നു......ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ച് ജനസമ്പര്‍ക്കമെന്ന പേരില്‍ നടത്തുന്ന മാമാങ്കത്തിന് ലക്ഷങ്ങള്‍ മുടക്കി നല്‍കിയ പരസ്യവാചകങ്ങളാണ് ഇവ. എന്നാല്‍ ഇതെല്ലാം പൊയ്മുഖമാണെന്ന് വ്യക്തമാക്കുന്ന കാഴ്ചയാണ് നാഗമ്പടത്ത് ഇന്നലെ കണ്ടത്.
പരിപാടിയില്‍ ബാങ്കുകള്‍ക്കായി തീര്‍ത്ത പവിലിയന് സമീപത്താണ് പരാതികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. പന്തലിന് പുറത്ത് അനാഥമായി കൂടിക്കിടന്ന പരാതികളില്‍ നിന്നാണ് അപേക്ഷകര്‍ തങ്ങളുടെ പരാതികള്‍ തപ്പിയെടുത്തത്. അപേക്ഷകള്‍ നിരന്ന് കിടക്കുന്നത് കണ്ട് പത്രഫോട്ടോഗ്രാഫര്‍മാര്‍ ചിത്രമെടുക്കുന്നത് കണ്ട് ഓടിയെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവ പെറുക്കിയെടുത്ത് കൗണ്ടറിന് സമീപത്ത് കസേരയില്‍ അടുക്കി വക്കുകയായിരുന്നു. അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിച്ചവയാണെന്നായിരുന്നു കോണ്‍ഗ്രസുകാരുടെ വാദം. എന്നാല്‍ പരിഹാരം കാണാന്‍ തങ്ങള്‍ നല്‍കിയ പരാതികളായിരുന്നു അവയെന്ന് കൂടിനിന്നവര്‍ ജനയുഗത്തോട് പറഞ്ഞു. പരാതി പറഞ്ഞവര്‍ക്ക് കോണ്‍ഗ്രസുകാരുടെ വക ശകാരം സുഭിക്ഷമായി കിട്ടി.
സരിതകൃഷ്ണന്‍ janayugom 211211
കെട്ടുകണക്കിനു പരാതികള്‍ വാങ്ങിവച്ച് റെക്കാഡിടാന്‍ ഓടി നടക്കുന്ന മുഖ്യമന്ത്രി ഇതും അറിയുക. നാഗമ്പടം സ്‌റ്റേഡിയത്തില്‍ നൂറുകണക്കിനു പാവങ്ങള്‍ ഇന്നലെ കണ്ണീരില്‍ ചാലിച്ചെഴുതി സമര്‍പ്പിച്ച പരാതികള്‍ നിമിഷങ്ങള്‍ക്കകം പോയത് ചവറ്റുകുട്ടയിലേക്കാണ്. ചവര്‍കൂനയില്‍ നിന്ന് തങ്ങളുടെ നിവേദനങ്ങള്‍ തപ്പിയെടുക്കാന്‍ വികലാംഗരടക്കമുള്ളവര്‍ തിക്കിത്തിരക്കിയതും ദയനീയ കാഴ്ചയായിരുന്നു.
ReplyDelete