ഉന്നത തസ്തികകളിലെ ഒഴിവ് നികത്താത്തതിനാല്‍ സംസ്ഥാനത്തെ ഐടിഐകളുടെ പ്രവര്‍ത്തനം അവതാളത്തില്‍ . വ്യവസായ പരിശീലന ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഐടിഐ പ്രിന്‍സിപ്പല്‍മാരുടെയും നിരവധി തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാല്‍ പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് ഐടിഐ വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍ . സംസ്ഥാനത്തെ 19 രണ്ടാംഗ്രേഡ് ഐടിഐകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. പള്ളിപ്പേട്, ഏറ്റുമാനൂര്‍ , മലമ്പുഴ, അരീക്കോട്, കോഴിക്കോട്, കാസര്‍കോട്, തേവലക്കര, മെഴുവേലി, മാറാട്, അട്ടപ്പാടി, വളയം, ആര്‍ഇസി കോഴിക്കോട്, പേരാവൂര്‍ , മാടായി, പെരിങ്ങോം വയക്കര, ഉദുമ, സീതംഗോളി, കയ്യൂര്‍ , മടിക്കൈ ഐടിഐകളിലാണ് തലവന്‍ ഇല്ലാത്തത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളുള്ള ചാക്ക, ചന്ദനത്തോപ്പ്, മലമ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലുമില്ല. പ്രിന്‍സിപ്പല്‍മാരില്ലാത്ത ഐടിഐകളില്‍ അപ്രന്റീസ് പരീക്ഷ മുതല്‍ അഖിലേന്ത്യ ട്രേഡ് ടെസ്റ്റും സപ്ലിമെന്ററി ട്രേഡ് ടെസ്റ്റുമൊക്കെ താറുമാറാകുന്ന സ്ഥിതിയാണ്.
വ്യവസായ പരിശീലന ഡയറക്ടറേറ്റിനു കീഴില്‍ സംസ്ഥാനത്ത് അഞ്ച് ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിങ് തസ്തികയുണ്ട്. ഇപ്പോള്‍ ഈ തസ്തികകളില്‍ ആരുമില്ല. പ്രിന്‍സിപ്പല്‍മാരുടെ പ്രെമോഷന്‍ തസ്തികയാണിത്. ഒന്നിലധികം ജില്ലകളിലെ ഐടിഐകളുടെ നടത്തിപ്പ് ചുമതലയാണ് ഇന്‍സ്പെക്ടര്‍മാര്‍ക്കുള്ളത്. കഴിഞ്ഞ ശമ്പള പരിഷ്കരണ കമീഷന്‍ എല്ലാ ജില്ലയിലും ട്രെയിനിങ് ഇന്‍സ്പെക്ടര്‍ വേണമെന്ന് നിര്‍ദേശിച്ചിരുന്നു. ഒമ്പത് തസ്തിക സൃഷ്ടിക്കാനും ശുപാര്‍ശ ചെയ്തെങ്കിലും നടപ്പായില്ല. വ്യവസായ പരിശീലന ഡയറക്ടറേറ്റിനു കീഴിലെ ഏക പ്രോജക്ട് ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലും ആളില്ല. ഐടിഐകളുടെ നവീകരണം, വികസനം തുടങ്ങിയ കാര്യങ്ങളുടെ ആസൂത്രണം ഈ ഉദ്യോഗസ്ഥന്റെ ചുമതലയാണ്. ലോകബാങ്ക് അടക്കമുള്ള ഏജന്‍സികളുടെ ധനസഹായം ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പാക്കേണ്ട ചുമതലയുള്ള തസ്തിക ഒഴിഞ്ഞിട്ട് മാസങ്ങളായി. ഐടിഐ പ്രിന്‍സിപ്പല്‍ തസ്തിക ഗ്രൂപ്പ് ഇന്‍സ്പെക്ടര്‍മാരുടെ പ്രെമോഷന്‍ തസ്തികയാണ്. ഗ്രൂപ്പ് ഇന്‍സ്പെക്ടര്‍മാരുടെ ഗ്രഡേഷന്‍ ലിസ്റ്റ് നിലവിലുണ്ട്. ഈ ലിസ്റ്റില്‍നിന്ന് പ്രിന്‍സിപ്പല്‍മാരെ നിയമിക്കാതെ പകരം സാങ്കേതിക കാരണങ്ങളുടെ പേരില്‍ ഡിപ്പാര്‍ട്മെന്റ് പ്രൊമോഷന്‍ കമ്മിറ്റി തീരുമാനം നീട്ടിക്കൊണ്ടുപോവുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച 34 ഐടിഐകളില്‍ മിക്കവയുടെയും വികസന പ്രവര്‍ത്തനം സ്തംഭിച്ച നിലയിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഐടിഐകളുടെ അടിസ്ഥാന സൗകര്യ വിപുലീകരണം നടത്തേണ്ടത്. പ്രിന്‍സിപ്പല്‍ ഇല്ലാത്തതിനാല്‍ പ്രശ്നങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനോ പരിഹരിക്കുന്നതിനോ കഴിയുന്നില്ല. സ്വാഭാവികമായും നാഷണല്‍ കൗണ്‍സില്‍ ഓഫ് വൊക്കേഷണല്‍ ട്രെയിനിങ്ങിന്റെ അഫിലിയേഷന്‍ ഈ ഐടിഐകള്‍ക്ക് നഷ്ടപ്പെടും. ഇതുമൂലം പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പൊതുമേഖലയിലെ തൊഴിലവസരം നഷ്ടമാകും. വ്യവസായ പരിശീലന ഡയറക്ടറേറ്റിന്റെ അനാസ്ഥ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തുലയ്ക്കും.
deshabhimani 191211

ReplyDelete