ഹവാന: ചരിത്രപ്രസിദ്ധമായ ക്യൂബന്‍ വിപ്ലവത്തിന് ഇന്ന് 53 വയസ് പൂര്‍ത്തിയാകും. ഫുജന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിനും നിഷ്ഠൂര ഭരണത്തിനുമെതിരായി ഫിദല്‍ കാസ്‌ട്രോയുടെയും ഏണസ്റ്റോ ചെ ഗുവേരയുടെയും നേതൃത്വത്തിലാണ് ക്യൂബന്‍ വിപ്ലവം ആരംഭിച്ചത്.
ഏറെ നാളായി രാജ്യത്തിനകത്ത് രൂപപ്പെട്ട സംഘര്‍ഷങ്ങള്‍ 1956 കാസ്‌ട്രോയുടെയും ചെഗുവേരയുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ഗ്രാന്‍മ പാര്‍ട്ടിയുടെ ആവിര്‍ഭാവത്തോടെ രൂക്ഷമാകുകയായിരുന്നു. നിരവധി തവണ കാസ്‌ട്രോയെയും അദ്ദേഹത്തിന്റെ അനുയായികളെയും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ ബാറ്റിസ്റ്റ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ശക്തമായ ചെറുത്തു നില്‍പ്പാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തോടെ അദ്ദേഹം നടത്തിയത്. 1959 ജനുവരി ഒന്നിന് കാസ്‌ട്രോയും 82 പാര്‍ട്ടി പ്രവര്‍ത്തകരും സായുധ വിപ്ലവത്തിലൂടെ സാന്റ ക്ലാര പിടിച്ചെടുത്തതോടെ സമരം വിജയിച്ചു. അതോടെ ബാറ്റിസ്റ്റ പോര്‍ച്ചുഗലിലേക്ക് പലായനം ചെയ്തു. ജനുവരി എട്ടിനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹവാന പിടിച്ചെടുത്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരനും നിലവിലെ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ ജനങ്ങളെ അഭിസംബോധന ചെയ്തു.
janayugom 010112
ചരിത്രപ്രസിദ്ധമായ ക്യൂബന്‍ വിപ്ലവത്തിന് ഇന്ന് 53 വയസ് പൂര്‍ത്തിയാകും. ഫുജന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിനും നിഷ്ഠൂര ഭരണത്തിനുമെതിരായി ഫിദല്‍ കാസ്‌ട്രോയുടെയും ഏണസ്റ്റോ ചെ ഗുവേരയുടെയും നേതൃത്വത്തിലാണ് ക്യൂബന്‍ വിപ്ലവം ആരംഭിച്ചത്.
ReplyDeleteAnd thus formed the company of Castro and Castro Private Limited.
ReplyDelete