കുടുംബശ്രീ തിരഞ്ഞെടുപ്പില്‍ സി ഡി എസ്, എ ഡി എസ് ഭരണസമിതികളില്‍ പട്ടിക ജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അയല്‍ക്കൂട്ടങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സി ഡി എസ് അധ്യക്ഷ പദവികളിലും സംവരണം ഏര്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിക്കി.
ഗ്രാമ സി ഡി എസുകളില്‍ 126 ലും നഗര സി ഡി എസുകളില്‍ 13 ലും പട്ടികജാതി വിഭാഗത്തില്‍ നിന്നായിരിക്കും ചെയര്‍പേഴ്‌സണെ തിരഞ്ഞെടുക്കുക. 57 ഗ്രാമ സി ഡി എസ്സുകളിലും ഒരു നഗര സി ഡി എസിലും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളയാള്‍ സി ഡി എസ് അധ്യക്ഷയാകും.
ഇതാദ്യമായാണ് പട്ടിക വിഭാഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പുവഴി കുടുംബശ്രീ ഭരണസമിതികളില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നത്. 2008 ലാണ് ആദ്യമായി കുടുംബശ്രീയില്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളില്‍ നാമനിര്‍ദ്ദേശം വഴി സംവരണം നടപ്പാക്കാനായിരുന്നു അന്ന് തീരുമാനം. എന്നാല്‍ എല്ലാ ഒഴിവുകളും നാമനിര്‍ദ്ദേശത്തിലൂടെ നികത്തപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജനാധിപത്യപ്രക്രിയ വഴി സംവരണം ഉറപ്പാക്കുന്നത്.
നാമനിര്‍ദ്ദേശം വഴി സംവരണം നടപ്പാക്കുന്നത് ഭരണസമിതികളിലെ അംഗസംഖ്യ കൂട്ടാനിടയാക്കുന്നത് ഒഴിവാക്കാനും തിരഞ്ഞെടുപ്പ് സുഗമമാക്കാനുമാണ് നിയമാവലിയും തിരഞ്ഞെടുപ്പ് മാര്‍ഗ്ഗരേഖയും ഭേദഗതി ചെയ്തത്. നാമനിര്‍ദ്ദേശ വ്യവസ്ഥ ഒഴിവാക്കിയും ബന്ധപ്പെട്ട വിഭാഗങ്ങളുടെ അംഗസംഖ്യയ്ക്ക് ആനുപാതികമായി സ്ഥാനങ്ങള്‍ നീക്കിവച്ചുമാണ് ഉത്തരവ്.
ഈ മാസം 15 മുതല്‍ 20 വരെയാണ് സി ഡി എസ് തിരഞ്ഞെടുപ്പ്. അയല്‍ക്കൂട്ടങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞമാസം അവസാനം പൂര്‍ത്തിയാക്കി. എ ഡി എസ് തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നുവരികയാണ്. സംസ്ഥാനത്ത് ആകെ 978 ഗ്രാമ സി ഡി എസുകളും 86 നഗര സി ഡി എസുകളുമടക്കം 1,064 സി ഡി എസുകളാണുള്ളത്. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില്‍ പ്രത്യേക സ്ഥിതി പരിഗണിച്ച് പ്രത്യേകമാനദണ്ഡ പ്രകാരമാണ് സംവരണം ഏര്‍പ്പെടുത്തുന്നത്.
മറ്റു ജില്ലകളില്‍ ഗ്രാമ സി ഡി എസ്സുകളില്‍ 15 ശതമാനം പട്ടിക ജാതിക്കാര്‍ക്ക് നീക്കിവെക്കും. ഈ ജില്ലകളില്‍ ആകെ സി ഡി എസുകളില്‍ അഞ്ച് ശതമാനം പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് സംവരണം ചെയ്യും. പട്ടികജാതിക്കു സംവരണം ചെയ്ത ഗ്രാമ സി ഡി എസുകളില്‍ ചുരുങ്ങിയത് 20 ശതമാനമെങ്കിലും പട്ടികജാതി വിഭാഗക്കാരും പട്ടികവര്‍ഗത്തിന് സംവരണം ചെയ്ത സി ഡി എസുകളില്‍ മൂന്നു ശതമാനമെങ്കിലും പട്ടികവര്‍ഗ വിഭാഗക്കാരായ അയല്‍ക്കൂട്ട അംഗങ്ങളും ഉണ്ടാകണമെന്ന വ്യവസ്ഥയോടെയാണിത്.
ഇവയില്‍ ഇടുക്കിയില്‍ അയല്‍ക്കൂട്ട അംഗങ്ങളില്‍ 40 ശതമാനത്തിലധികം പട്ടികജാതിക്കാരുള്ള ഗ്രാമ സി ഡി എസുകളുടെ അധ്യക്ഷപദവി ആ വിഭാഗക്കാര്‍ക്കും 10 ശതമാനത്തിലധികം പട്ടികവര്‍ഗക്കാരുള്ള ഗ്രാമ സി ഡി എസുകള്‍ പട്ടികവര്‍ഗത്തിനും സംവരണം ചെയ്തുമാണ് ഉത്തരവ്. പാലക്കാട് ജില്ലയില്‍ 30 ശതമാനത്തിലധികം പട്ടികജാതി അംഗങ്ങളുള്ള ഗ്രാമ സി ഡി എസുകള്‍ ആ വിഭാഗക്കാര്‍ക്കു നീക്കിവയ്ക്കും. നാല് ശതമാനത്തില്‍ കൂടുതല്‍ പട്ടികവര്‍ഗ അംഗങ്ങളുള്ള സി ഡി എസുകളിലെ അധ്യക്ഷ പദവി ആ വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ട്. വയനാട് ജില്ലയില്‍ അയല്‍ക്കൂട്ടങ്ങളിലാകെ 15 ശതമാനത്തിലധികം പട്ടികജാതിക്കാരുള്ള ഗ്രാമ സി ഡി എസുകള്‍ ആ വിഭാഗക്കാര്‍ക്കും 20 ശതമാനത്തിലധികം പട്ടികവര്‍ഗ അംഗങ്ങളുള്ള ഗ്രാമ സി ഡി എസുകള്‍ പട്ടികവര്‍ഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.
നഗര സി ഡി എസുകളില്‍ 20 ശതമാനത്തിലധികം പട്ടികജാതിക്കാരുള്ള 13 സി ഡി എസുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍ ആ വിഭാഗത്തില്‍ നിന്നാകും. അഞ്ചിലധികം ശതമാനം പട്ടികവര്‍ഗ അംഗങ്ങളുള്ള കല്‍പ്പറ്റ നഗര സി ഡി എസ് പട്ടികവര്‍ഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. ജനുവരി 20 നകം സി ഡി എസ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ജനുവരി 26 ന് പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കും.
janayugom 060112
കുടുംബശ്രീ തിരഞ്ഞെടുപ്പില്‍ സി ഡി എസ്, എ ഡി എസ് ഭരണസമിതികളില്‍ പട്ടിക ജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അയല്‍ക്കൂട്ടങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സി ഡി എസ് അധ്യക്ഷ പദവികളിലും സംവരണം ഏര്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിക്കി.
ReplyDelete