വിരമിച്ച ജസ്റ്റിസ് ആര്‍ എ മേത്തയെ ലോകായുക്തയായി നിയമിച്ച് ആഗസ്ത് 25നാണ് ഗവര്‍ണര്‍ കമല ബെനിവാള്‍ ഉത്തരവിറക്കിയത്. എട്ടു വര്‍ഷമായി ലോകായുക്തയുടെ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ലോകായുക്തയുടെ നിയമനത്തെതുടര്‍ന്നാണ് മോഡി സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ ലോകായുക്തയെ നിയമിച്ച ഗവര്‍ണറുടെ നടപടി ഭരണഘടന ലംഘനമാണെന്നായിരുന്നു മോഡിയുടെ പ്രതികരണം. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമന ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വാദം കേട്ട ജസ്റ്റിസുമാരായ സോണി ഗൊകാനി, അഖില്‍ ഖുറേഷി എന്നിവരാണ് വ്യത്യസ്ത അഭിപ്രായങ്ങള്‍ അറിയിച്ചത്. ലോകായുക്ത നിയമനത്തെ ഗൊകാനി എതിര്‍ക്കുകയും ഖുറേഷി അനുകൂലിക്കുകയും ചെയ്തു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന ജസ്റ്റിസ് അഖില്‍ ഖുറേഷിയുടെ നിരീക്ഷണത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്നാണ് വിധിപ്രസ്താനവനയില്‍ ജസ്റ്റിസ് സഹായി അഭിപ്രായപ്പെട്ടത്. ഭരണഘടനയുടെ ചെറിയ പ്രതിസന്ധിയാണ് ഇതെന്നു പറഞ്ഞ സഹായി ഗവര്‍ണറെ വിവേചന അധികാരം പ്രയോഗിക്കാന്‍ നിര്‍ബന്ധിതനാക്കിയത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണെന്നും അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ഫെഡറല്‍ ഘടന സംരക്ഷിക്കാനും ഭരണഘടനയുടെ കേന്ദ്ര തത്വത്തില്‍ ഊന്നിയുമാണ് കോടതിയെ സമീപിച്ചതെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ വക്താവ് ജയനാരായണന്‍ വ്യാസ് പറഞ്ഞു. അതേസമയം, അന്തിമ വിധിയുടെ പകര്‍പ്പ് ലഭിച്ചശേഷം മാത്രമേ വിധിയെക്കുറിച്ച് പ്രതികരിക്കൂവെന്ന് മേത്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മേത്തയ്ക്ക് എപ്പോള്‍ വേണമെങ്കിലും ലോകായുക്തയായി ചുമതലയേല്‍ക്കാമെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ലോകായുക്തകേസ്; മോഡി സുപ്രീംകോടതിയില്‍
അഹമ്മദാബാദ്: ഗുജറാത്ത് ലോകായുക്ത നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി നരേന്ദ്ര മോഡി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സംസ്ഥാന സര്‍ക്കാറിന്റെ എതിര്‍പ്പ് മറികടന്ന് ജസ്റ്റിസ് ആര്‍ എ മേത്തയെ ലോകായുക്തയായി നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടി ബുധനാഴ്ച ശരിവെച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മോഡി സുപ്രീംകോടതിയെ സമീപിച്ചത്. 2003ല്‍ എസ് എം സോണി ഒഴിഞ്ഞതിനുശേഷം നിയമനം നടക്കാതിരുന്ന ലോകായുക്ത പദവിയിലേക്ക് 2010 ആഗസ്തിലാണ് ഗവര്‍ണര്‍ ആര്‍ എ മേത്തയെ നിയമിച്ചത്. മേത്തയെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് മോഡി പ്രധാനമന്ത്രിയെ കണ്ടിരുന്നു.
deshabhimani 190112
ഗുജറാത്ത് ലോകായുക്തയെ നിയമിച്ചുള്ള ഗവര്‍ണറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. നിയമനം ഭരണഘടനാ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് തിരിച്ചടിയായ വിധി ജസ്റ്റിസ് വി എം സഹായിയാണ് പുറപ്പെടുവിച്ചത്. മൂന്നു മാസംമുമ്പ് ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചില്‍ അഭിപ്രായഭിന്നത ഉണ്ടായതിനെത്തുടര്‍ന്നാണ് കേസ് ജസ്റ്റിസ് സഹായിയുടെ പരിഗണനയ്ക്ക് വിട്ടത്. നിയമോപദേശം തേടിയശേഷം വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.
ReplyDelete