കൊച്ചി: സാമ്പ്രദായിക നാടകാവതരണരീതികളെയും ചിട്ടവട്ടങ്ങളെയും ഉപേക്ഷിച്ച് ഡോ. രാമചന്ദ്രന്‍ മൊകേരിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച നാടകം- "ഞാന്‍ സഫ്ദര്‍ ഹഷ്മി" ശ്രദ്ധേയമായി. വിഖ്യാത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ പ്രശസ്ത നാടകം "നായ്ക്കളി"യുടെ അവതരണത്തില്‍ മറ്റു സമകാലികവിഷയങ്ങള്‍ , സഫ്ദര്‍ ഹഷ്മിയുടെ രക്തസാക്ഷിത്വം എന്നിവ കൂട്ടിച്ചേര്‍ത്താണ് ഇതിന്റെ സാക്ഷാത്കാരം.
നട്ടെല്ലുള്ള കലാപ്രവര്‍ത്തനം കാഴ്ച്ചവച്ചതിന്റെ പേരില്‍ രക്തസാക്ഷിയാകേണ്ടിവന്ന സഫ്ദര്‍ ഹഷ്മിയുടെയും കോണ്‍ഗ്രസ് ഗുണ്ടകളുടെ അക്രമണത്തില്‍നിന്ന് ഹഷ്മിയെ രക്ഷിക്കാന്‍ ശ്രമിച്ച് മരണമടഞ്ഞ തൊഴിലാളി റാംബഹദൂറിന്റെയും വെളിപാടുകളാണ് അടുത്ത ഭാഗത്തില്‍ ദൃശ്യവത്കരിച്ചത്. തെരുവില്‍ വീണ കലാകാരന്റെ ചോരയില്‍ ചവിട്ടിനിന്ന് പറയുന്ന സത്യങ്ങളാണിതെന്ന അടിക്കുറിപ്പും ശ്രദ്ധേയമായി. കാണികളോട് സംവദിച്ചും പാട്ടുകള്‍ പാടിയും ഞൊടിയിടയില്‍ ഭാവംപകര്‍ന്നും രാമചന്ദ്രന്‍ മൊകേരിയും കൂട്ടരും നാടകത്തെ തീവ്രാനുഭവമാക്കി. ജോണിന്റെ "നായ്ക്കളി" നാടക-ചലച്ചിത്ര സങ്കേതങ്ങള്‍ ഏകോപിപ്പിച്ച് 10ന് കൊച്ചിയില്‍ ചിത്രീകരിക്കുന്നതിനു മുന്നോടിയായിട്ടാണ് നാണപ്പ ആര്‍ട്ട് ഗ്യാലറിയില്‍ നാടകം അവതരിപ്പിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സഫ്ദര്‍ ഹഷ്മി, കെ ജി ശങ്കരപ്പിള്ള, ആര്‍ട്ടിസ്റ്റ് ചിക്കു എന്നിവര്‍ക്കായിട്ടാണ് നാടകം സമര്‍പ്പിച്ചത്.
സഫ്ദര്‍ഹാശ്മി അനുസ്മരണം
രാമനാട്ടുകര: പുരോഗമന കലാസാഹിത്യ സംഘം രാമനാട്ടുകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഫ്ദര്‍ഹാശ്മി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സജിത് കെ കൊടക്കാട് രചിച്ച് പ്രദീപ് നളന്ദ അവതരിപ്പിച്ച "ഹൃദയത്തിന്റെ ഉടമ" തെരുവ്നാടകവും പ്രദീപ് രാമനാട്ടുകര രചിച്ച് രഞ്ജിത്ത് രാമനാട്ടുകര സംവിധാനംചെയ്ത "പെണ്‍കുട്ടിയുടെ അച്ഛന്‍" നാടകവും അരങ്ങേറി. ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എ കെ രമേശ് സഫ്ദര്‍ഹാശ്മി അനുസ്മരണ പ്രഭാഷണം നടത്തി. കെ ദാമോദരന്‍ അധ്യക്ഷനായി. പുഷ്പ, രാജന്‍ പുല്‍പ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ദിലീപ് സ്വാഗതവും കെ കെ സജീബ് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
deshabhimani 020112
സാമ്പ്രദായിക നാടകാവതരണരീതികളെയും ചിട്ടവട്ടങ്ങളെയും ഉപേക്ഷിച്ച് ഡോ. രാമചന്ദ്രന്‍ മൊകേരിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച നാടകം- "ഞാന്‍ സഫ്ദര്‍ ഹഷ്മി" ശ്രദ്ധേയമായി. വിഖ്യാത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ പ്രശസ്ത നാടകം "നായ്ക്കളി"യുടെ അവതരണത്തില്‍ മറ്റു സമകാലികവിഷയങ്ങള്‍ , സഫ്ദര്‍ ഹഷ്മിയുടെ രക്തസാക്ഷിത്വം എന്നിവ കൂട്ടിച്ചേര്‍ത്താണ് ഇതിന്റെ സാക്ഷാത്കാ
ReplyDelete