അസ്വസ്ഥതയും സംഘര്‍ഷവും , ഭരണകൂടത്തിന്റെ താല്പര്യങ്ങളും ഇരു വശത്തുനിന്നുമായി സമ്മര്ദ്ദങ്ങള്സൃഷ്ടിക്കുമ്പോള് സ്വതന്ത്രവും സുരക്ഷിതവുമായ മാധ്യമപ്രവര്‍ത്തനം നടത്തുകയെന്നതാണ് കശ്മിരിലെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വലിയവെല്ലുവിളിയെന്ന് കശ്മിരില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
ജമ്മുവില്‍നിന്നും കശ്മീരില്നിന്നുമായുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘം കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിയത്. എറണാകുളം പ്രസ്ക്ലബില്‍ പത്രപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുകയായിരുന്നു കശ്മീരില്‍നിന്നുള്ള ഈ മാധ്യമസംഘം. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, മൂന്നാര്‍, കോട്ടയം, എറണാകുളം, സൈലന്റ് വാലി, അട്ടപ്പാടി എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കുശേഷം 20 ന് സംഘം മടങ്ങും.
സമ്മര്‍ദ്ദങ്ങളും താല്പര്യങ്ങളും സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ക്കിടയില്‍ എല്ലാ വസ്തുതകളും വെളിപ്പെടുത്തുന്ന തരത്തില്‍ പലപ്പോഴും കാര്യങ്ങള്‍ പറയാന്‍ കഴിയാറില്ല, എന്നാലും പരമാവധി എല്ലാവിവരങ്ങളും പ്രത്യേകിച്ചും ഇരുവശത്തുനിന്നുമുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. കശ്മീരില്‍ എല്ലായിടത്തും നിരീക്ഷണ കണ്ണുകളാണെന്നും വസ്തുതകളും കാരണങ്ങളും ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും പരിഗണിച്ച് വാര്‍ത്തകള്‍ പലപ്പോഴും റിപ്പോര്‍ട്ടുചെയ്യാന്‍ കഴിയാറില്ലെന്നും ഇവര്‍ പറഞ്ഞു.
രാജ്യത്തെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് പരസ്യത്തില്‍നിന്നുള്ള വരുമാനം കശ്മീരിലെ പത്രങ്ങള്‍ക്ക് കുറവാണ്, അതിനാല്‍തന്നെ വിവിധ ഭാഷകളിലായി 170 ലധികം പ്രസിദ്ധീകരണങ്ങളുണ്ടെങ്കിലും സാമ്പത്തികമായി ഭൂരിഭാഗവും കടുത്ത പ്രതിസന്ധിയിലാണ്. വാണിജ്യത്തിന് മൂന് തൂക്കം നല്കി പരസ്യവരുമാനം കണ്ടെത്താന്‍ മാര്ഗങ്ങളില്ലെന്നതിനാല് ഏക മാര്‍ഗം സര്‍ക്കാര്‍ പരസ്യങ്ങളാണെന്നും അതിനാല്‍ സര്‍ക്കാരിനെ പിണക്കുന്നതിന് പലപ്പോഴും മാധ്യമങ്ങള്‍ തയ്യാറാവില്ലെന്നും അവര്‍ പറഞ്ഞു.
പത്രപ്രവര്ത്തകരുടെതാല്പര്യങ്ങള്ക്കുമപ്പുറം പത്രപ്രസാധകരുടെ താല്പര്യങ്ങള്ക്കാണ് മുന്‍ഗണനകള്‍ ഉണ്ടാവുന്നത്. അതിനാല്‍ തന്നെ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മകളെന്നുപറയുന്നത് അവിടെ പിന്നാക്കവസ്ഥയിലാണെന്നും കശ്മീരില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
ഭൂരിഭാഗം കശ്മീരി ജനതയും സമാധാനം ആഗ്രഹിക്കുന്നവരാണ്. അവരെ മുഖവിലയ്ക്കെടുത്ത് മാത്രമേ പ്രശ്നപരിഹാരം സാധ്യമാവൂ. കശ്മീരില്‍ പ്രശ്നങ്ങളുണ്ടാക്കുന്നവരുണ്ടെന്നകാര്യം നിഷേധിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരും ബന്ധപ്പെട്ടമറ്റുള്ളവരും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തി പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കണം. പൗരാവകാശ ലംഘനത്തിന് നിയമപരിരക്ഷ നല്കുന്ന നിയമം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. നീതിയിലൂടെ മാത്രമേ സമാധാനം പുനഃസ്ഥാപിക്കാനാവൂ എന്ന വസ്തുതക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട് എന്നത് ഏറെ സന്തോഷകരമാണ്. വിനോദസഞ്ചാരികളെ കശ്മീരികള്‍ എന്നും ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. കൊലകളും സംഘര്‍ഷങ്ങളും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
വസീം ഫറൂഖ് വാണി, ഇഷ്ഫാഖ് ടാന്ഡ്രേ, ഹാറൂണ്‍ റാഷിദ് ഷാ, സഹില്‍ യൂസഫ്, സുബൈര്‍ നസീര്‍ വാണി, സഹീറുദ്ദീന്‍, ആരിഫ് ബശീര്‍, ഷംസ് ഇര്ഫാന്, ആര് എസ് ഗില്‍, കുല്‍ദീപ് ഗുപ്ത, രവീന്ദര്‍ സിങ്, അശോക് കുമാര്‍, താരീഖ് എ റാതര്‍, മുഹ്സിന് സഹീദി, രവീന്ദര്‍ സിങ് എന്നീ മാധ്യമപ്രവര്‍ത്തകരാണ് സംഘത്തിലുള്ളത്.
janayugom 180112
അസ്വസ്ഥതയും സംഘര്‍ഷവും , ഭരണകൂടത്തിന്റെ താല്പര്യങ്ങളും ഇരു വശത്തുനിന്നുമായി സമ്മര്ദ്ദങ്ങള്സൃഷ്ടിക്കുമ്പോള് സ്വതന്ത്രവും സുരക്ഷിതവുമായ മാധ്യമപ്രവര്‍ത്തനം നടത്തുകയെന്നതാണ് കശ്മിരിലെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വലിയവെല്ലുവിളിയെന്ന് കശ്മിരില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
ReplyDelete