ആലപ്പുഴ: ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഒട്ടേറെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ഭൂരിപക്ഷം ജനങ്ങള്‍ക്കും അവ ഇന്നും അപ്രാപ്യമാണെന്ന് സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന "നീതിനിര്‍വഹണവും നിയമവ്യവസ്ഥയും" എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.
ബ്രിട്ടന്റെയും അമേരിക്കയുടെയുമെല്ലാം ഭരണഘടനകളില്‍ പറയുന്ന പല അവകാശങ്ങളും ഇന്ത്യന്‍ ഭരണഘടനയിലും എഴുതിച്ചേര്‍ത്തിട്ടുണ്ട്. പൗരന്റെ മൗലീകാവകാശം നിഷേധിക്കപ്പെട്ടാല്‍ സുപ്രീംകോടതിയെ നീതിക്കായി സമീപിക്കാമെന്ന് ഭരണഘടന പറയുന്നു. എത്രപേര്‍ക്ക് മൗലീകാവകാശനിഷേധത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാകും? സുപ്രീംകോടതിയെ സമീപിക്കണമെങ്കില്‍ ഡല്‍ഹിയില്‍ പോകണം. അവിടെ ഒരഭിഭാഷകന്റെ ഏറ്റവും കുറഞ്ഞ ഫീസ് 50,000 രൂപയാണ്. പിന്നെ മണിക്കൂറിന് ലക്ഷങ്ങള്‍വാങ്ങുന്ന അഭിഭാഷകരും. ജീവിക്കാന്‍ പാടുപെടുന്ന, അരിഷ്ടിച്ച് ജീവിച്ചുപോകുന്ന ഇന്ത്യയിലെ ഭൂരിപക്ഷത്തിന് സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിയുമോ?
എല്ലാ നിയമങ്ങളും വര്‍ഗതാല്‍പര്യത്തോടെ നിര്‍മിച്ചിട്ടുള്ളതാണ്. സമൂഹത്തിലെ സമ്പന്നന് മാത്രം പ്രാപ്യമാകുന്നതാണ് ഇന്നത്തെ നിയമങ്ങള്‍ . നിയമങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് അത് നടപ്പാക്കാന്‍ അധികാരമില്ല. പാര്‍ലമെന്റില്‍ നിയമം പാസാക്കി പുറത്തിറങ്ങുന്ന എംപിക്കോ നിയമസഭയില്‍ നിയമനിര്‍മാണം കഴിഞ്ഞ് പുറത്തിറങ്ങുന്ന എംഎല്‍എയ്ക്കോ തന്റെ മുന്നില്‍ നിയമലംഘനം നടന്നാല്‍പോലും നടപടിയെടുക്കാന്‍ അധികാരമില്ല. കോടതിക്കാകട്ടെ വിധിപറയാന്‍ മാത്രമാണ് അധികാരം. വിധി നടപ്പാക്കാന്‍ കോടതിക്ക് അധികാരമില്ല. വിധി നടപ്പാക്കാന്‍ അധികാരമുള്ളതാകട്ടെ പൊലീസിനും എക്സിക്യൂട്ടീവിനുമാണ്. ഒരാള്‍ക്കെതിരെ കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചാല്‍ , അയാളെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസാണ്. പൊലീസ് അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ കോടതിക്ക് നേരിട്ടുപോയി അറസ്റ്റ് ചെയ്യാനാവില്ല. പാര്‍ലമെന്റും നിയമസഭകളും നിയമം പാസാക്കുന്നത് ജനങ്ങളെ മനസ്സില്‍കണ്ടാവണം. നിയമിതനാകുന്ന ജഡ്ജി ജനാധിപത്യത്തിലും സോഷ്യലിസത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവരാകണമെന്ന് ഇപ്പോള്‍ നിബന്ധനയില്ല. സാമൂഹിക പ്രതിബദ്ധതയുള്ളവരെ ജഡ്ജിമാരായി നിയമിക്കണം. പണത്തിനുവേണ്ടിമാത്രം പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകനും ജനങ്ങള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാന്‍ കഴിയില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍പോലും കോടതിയില്‍ സത്യംപറയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരുകള്‍ക്ക് കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അത് ചെയ്യാത്ത സാഹചര്യത്തില്‍ കോടതിയില്‍ കള്ളംപറയുക മാത്രമായിരുന്നു സര്‍ക്കാരിന്റെ വഴി.
സിപിഐ എം നേതാവ് എം വി ജയരാജന്റെ "ശുംഭന്‍" പ്രയോഗമാണ് കോടതിയും വിധികളും ഇപ്പോള്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് വിധേയമാകാന്‍ കാരണം. മനുഷ്യന്റെ ഉല്‍പ്പത്തിമുതല്‍ നിയമവുമുണ്ട്. സമൂഹത്തില്‍ നിലവിലുള്ള എല്ലാ നിയമങ്ങളും വര്‍ഗസ്വഭാവമുള്ളതാണ്. നിയമത്തിനുമുന്നില്‍ എല്ലാവരും സമന്മാരാണെന്ന സങ്കല്‍പ്പം ശരിയല്ല. അനീതിയെ ന്യായീകരിക്കുന്ന സ്ഥാപനമായി സുപ്രീംകോടതി മാറിയിരിക്കുന്നു. സമ്പന്നന്മാര്‍ക്ക് സ്റ്റേ വാങ്ങിക്കാനുള്ള സ്ഥാപനമായി മാറുന്ന സുപ്രീംകോടതി സാധാരണക്കാരന് അപ്രാപ്യമാണ്. മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് സെമിനാര്‍ ഉദ്ഘാടനംചെയ്തു. അഡ്വ. ചെറിയാന്‍ കുരുവിള അധ്യക്ഷനായി. അഡ്വ. എ ജയശങ്കര്‍ , അഡ്വ. പി ജെ ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. പ്രിയദര്‍ശന്‍തമ്പി സ്വാഗതം പറഞ്ഞു
deshabhimani 040112

ReplyDelete