കഴിഞ്ഞ കുറെനാളായി ജില്ലയിലെ ലീഗില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് വൈരം ഇതോടെ പൊട്ടിത്തെറിയിലെത്തിയിരിക്കുകയാണ്. ഐഎന്‍എല്‍ വിട്ട് ലീഗില്‍ ചേര്‍ന്നവര്‍ക്കായി സംസ്ഥാന കമ്മിറ്റി നിര്‍ദേശപ്രകാരം വിതരണം ചെയ്ത മെമ്പര്‍ഷിപ്പ് പ്രകാരം എത്തിയ പ്രവര്‍ത്തകരെ പുറത്താക്കണമെന്ന മുന്‍ ജില്ലാ സെക്രട്ടറിയുടെ ആവശ്യവും ഇതിന് അനുകൂലമായി നിലപാടെടുത്ത ജില്ലാ സെക്രട്ടറി എ യഹിയയുടെ നടപടിയുമാണ് അടിയില്‍ കലാശിച്ചത്.
ജില്ലയില്‍ ആകെ 3500 മെമ്പര്‍ഷിപ്പാണ് ഐഎന്‍എല്‍ വിട്ട് വന്നവര്‍ക്കായി വിതരണം ചെയ്തത്. ഇതില്‍ 600 മെമ്പര്‍ഷിപ്പ് ആലപ്പുഴ ടൗണിലാണ്. പുതുതായി രൂപവല്‍ക്കരിക്കപ്പെട്ട യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി മുന്‍ ഐഎന്‍എല്ലുകാര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. ഇവരാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഇവരുടെ പിന്തുണ കിട്ടില്ലെന്നുറപ്പായ മുന്‍ ജില്ലാ ജനറല്‍സെക്രട്ടറിയും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്ന് ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടു. ക്ഷണിച്ചുവരുത്തിയവരെ ഇറക്കിവിടുന്ന നടപടിയെ ചോദ്യം ചെയ്തതിനാണ് ജില്ലാ വൈസ് പ്രസിഡന്റ് എ എം നസീറിനെ യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റിന്റെയും മറ്റും നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചത്. ടൗണ്‍കമ്മിറ്റി പിടിച്ചെടുക്കാനുള്ള നീക്കം പൊളിഞ്ഞ സാഹചര്യത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് മാറ്റിവെപ്പിക്കാനുള്ള മുന്‍ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘത്തിന്റെ ശ്രമമാണിതിന് പിന്നിലെന്നും പറയുന്നു. ജില്ലാ സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍വച്ച് അസഭ്യവര്‍ഷം ചൊരിഞ്ഞ ഇദ്ദേഹത്തിന്റെ നടപടി വിവാദമായതാണ്. പുതിയ സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറി ഇദ്ദേഹത്തോടൊപ്പം ചേര്‍ന്നതും പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
deshabhimani 200212
മുസ്ലിംലീഗ് ആലപ്പുഴ ടൗണ്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് യോഗത്തില്‍ കൂട്ടയടി. രണ്ടു പേര്‍ക്ക് പരിക്ക്. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ എം നസീര്‍ , യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ബി എ ഗഫൂര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. നസീറിനെ ആദ്യം ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയിലേക്കും മാറ്റി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ബി എ ഗഫൂറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാകമ്മിറ്റി ഭാരവാഹികളെ നിശ്ചയിക്കാന്‍ ആലപ്പുഴ അബാബില്‍ പാലസില്‍ ചേര്‍ന്ന യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ReplyDelete