ജില്ലയിലെ ചെറുതും വലുതുമായി സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 66 ആശുപത്രികളില്‍ രണ്ടെണ്ണം മാത്രമെ നഴ്സുമാര്‍ക്കടക്കം നിയമപ്രകാരമുള്ള കുറഞ്ഞ കൂലി നല്‍കുന്നുണ്ടായിരുന്നുള്ളൂ. എന്‍എസ്എസ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കറുകച്ചാല്‍ , ചങ്ങനാശേരി മെഡിക്കല്‍മിഷന്‍ ആശുപത്രികളിലായിരുന്നു കുറഞ്ഞ കൂലി നടപ്പാക്കിയിരുന്നത്. ആദ്യഘട്ട പരിശോധനയെ തുടര്‍ന്ന് ഇത്തരത്തിലുള്ള ആശുപത്രികള്‍ക്കെല്ലാം തൊഴില്‍ വകുപ്പ് നോട്ടീസ് നല്‍കി ഒരു മാസത്തിനകം നടപ്പാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
രണ്ടാംഘട്ട പരിശോധനയില്‍ നിയമലംഘനം തെളിഞ്ഞാല്‍ കേസെടുക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ ജി രാധാകൃഷ്ണന്‍ നായര്‍ ദേശാഭിമാനിയോട് പറഞ്ഞു. ഇതുവരെ പരിശോധിച്ചതില്‍ ആശുപത്രികളില്‍ കുറഞ്ഞ കൂലിയടക്കം വകുപ്പ് നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കി തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു.
ആറ് നിബന്ധനകളിലാണ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്. എല്ലാ ജീവനക്കാര്‍ക്കും നിയമാനുസൃതമായ കുറഞ്ഞ കൂലി നല്‍കുക, ആഴ്ചയില്‍ ഒരു ദിവസം ഓഫ്, വര്‍ഷത്തില്‍ 36 അവധി(കാഷ്വല്‍ അവധി-12, സിക്ക് ലീവ്-12, വാര്‍ഷിക അവധി-12), എട്ടു മണിക്കൂര്‍ ജോലി, അധിക ജോലിക്ക് ഓവര്‍ടൈം അലവന്‍സ് നല്‍കുക, 20ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ദേശീയ അവധിയും ജീവനക്കാര്‍ക്ക് നല്‍കണം. അവധി നല്‍കാതെ അത്തരം ദിവസങ്ങളില്‍ ജോലി ചെയ്യിപ്പിച്ചാല്‍ അധിക വേതനം നല്‍കുന്നതോടൊപ്പം ഒരു ഓഫും അധികമായി നല്‍കണമെന്നാണ് നിയമം. ഈ നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് പരിശോധന.
നിയമപ്രകാരമുള്ള കുറഞ്ഞ കൂലിയനുസരിച്ച് സാധാരണ സ്വകാര്യ ആശുപത്രികളിലെ യോഗ്യരായ നഴ്സുമാരടെ അടിസ്ഥാന ശമ്പളം 5100ല്‍ തുടങ്ങും. അതോടൊപ്പം 1900ത്തിനടുത്ത് ഡിഎയും നല്‍കണം. ഏഴായിരത്തോളം രൂപ കുറഞ്ഞത് നഴ്സുമാര്‍ക്ക് നല്‍കണം. ആശുപത്രികളുടെ ഗ്രേഡ് അനുസരിച്ചാണ് വേതന വര്‍ധന ഉണ്ടാകുക. പാരാമെഡിക്കല്‍ സ്റ്റാഫ് അടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും ഇത്തരത്തില്‍ കുറഞ്ഞ കൂലിയും മറ്റു ആനുകൂല്യങ്ങളും നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. അതിന് വിരുദ്ധമായ കാര്യങ്ങള്‍ ഏതെങ്കിലും സ്ഥാപനത്തില്‍ നടക്കുന്നുണ്ടെങ്കില്‍ തൊഴില്‍ വകുപ്പ് അധികൃതരെ വിവരം അറിയിച്ചാല്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. 2012 ജനുവരി മുതല്‍ എല്ലാ സ്ഥാപനങ്ങളിലും മുന്‍ കാല പ്രബല്യത്തോടെ കുറഞ്ഞ കൂലി നടപ്പാക്കാനാണ് നിര്‍ദേശം. ചിലര്‍ ഫെബ്രുവരി മുതല്‍ നല്‍കാമെന്ന് അറിയിച്ചെങ്കിലും ജനുവരി മുതലുള്ള കുടിശ്ശിക തന്നെ നല്‍കാന്‍ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. പരിശോധന തുടരുമെന്നും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും തൊഴില്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ നഴ്സുമാര്‍ സമരത്തിലേക്ക് വന്നപ്പോഴും ജില്ലയിലെ ഒരു ആശുപത്രിയിലും സമരം തുടങ്ങിയിരുന്നില്ല.
deshabhimani 200212

ReplyDelete