ലോകചരിത്രം മാറ്റിമറിച്ച വിപ്ലവ വിമോചന പത്രികയായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങിയത് 1848 ഫെബ്രുവരിയിലാണ്. സാര്‍വദേശീയ തൊഴിലാളിവര്‍ഗത്തിന്റെ സമരസംഘടനയായ കമ്യൂണിസ്റ്റ് ലീഗിന്റെ പ്രകടനപത്രികയായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോപുറത്തിറങ്ങിയത്. ലണ്ടനില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് ലീഗിന്റെ രണ്ടാം കോണ്‍ഗ്രസായിരുന്നു മാനിഫെസ്റ്റോ തയാറാക്കാന്‍ മാര്‍ക്സിനെയും ഫ്രെഡറിക് എംഗല്‍സിനെയും ചുമതലപ്പെടുത്തിയത്. സര്‍വരാജ്യ തൊഴിലാളികളേ, സംഘടിക്കുവിന്‍ എന്ന ആഹ്വാനമുയരുന്ന പാട്ടിനൊപ്പം മാര്‍ക്സിന്റെ വിപ്ലവജീവിതത്തിന്റെ അനുഭവങ്ങള്‍ മനസിലാക്കാം. ലോകത്തിലെ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ബൈബിളും ഗീതയും ഖുറാനുമായ ഗ്രന്ഥം പിറക്കാനിടയായ സാര്‍വദേശീയ സാഹചര്യം, ഇന്നും അക്കാദമി വിദഗ്ധരും ധിഷണാശാലികളും കൊതിയോടെ വായിക്കുന്ന "നാളത്തെ ലോക"ത്തിന്റെ സൃഷ്ടിക്കുള്ള മൂലധനമായ പുസ്തകത്തിന്റെ പ്രസക്തി അറിയുന്നവര്‍ക്കും അംഗീകരിക്കുന്നവര്‍ക്കുമൊപ്പം വിമര്‍ശകരെയും മാര്‍ക്സിനെ, മാര്‍ക്സിസത്തെ പരിചയപ്പെടാന്‍ , കാണാന്‍ , കേള്‍ക്കാന്‍ സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ചരിത്രപ്രദര്‍ശന നഗരി ക്ഷണിക്കുന്നു. മാര്‍ച്ച് അഞ്ചിന് തുടങ്ങുന്ന പ്രദര്‍ശനം വ്യത്യസ്തമായ പുതിയൊരു വായനക്കും കാഴ്ചക്കും ഊര്‍ജവും ഉണര്‍വുമേകും.
deshabhimani 200212
"വര്‍ഗങ്ങളും വര്‍ഗവൈരങ്ങളും നിറഞ്ഞ ബൂര്‍ഷ്വാസമൂഹത്തിന്റെ സ്ഥാനത്ത് ഓരോരുത്തരുടെയും സ്വതന്ത്രമായ വളര്‍ച്ചയിലൂടെ എല്ലാവരുടെയും സ്വതന്ത്രമായ വളര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കുന്ന ഒരു സമൂഹം നിലവില്‍ വരും"- ലോകത്തിന്റെ മാറ്റത്തിന് ആശയാടിത്തറയിട്ട വിപ്ലവഗ്രന്ഥം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വാക്കുകള്‍ . മാനിഫെസ്റ്റോയെ കൂടുതലറിയാന്‍ ,ലോകത്തെ ആഴത്തില്‍ സ്വാധീനിച്ച വിപ്ലവധിഷണയായ കാള്‍ മാര്‍ക്സിന്റെ എഴുത്ത് കാണാന്‍ ഇതാ അവസരം. ജര്‍മനിയിലും ബ്രിട്ടനിലുമായി ജീവിച്ച ഇന്നും ഉറങ്ങാതിരിക്കുന്ന വാക്കുകളുടെ ഉടമയായ മാര്‍ക്സിന്റെ എഴുത്തുകള്‍ ചരിത്രപ്രദര്‍ശന നഗരിയില്‍ പ്രദര്‍ശിപ്പിക്കും.
ReplyDelete