കണ്ണൂര്‍ : പാര്‍ടി പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ ലീഗ് തീവ്രവാദികള്‍ നടത്തുന്ന അക്രമവും തേര്‍വാഴ്ചയും അവസാനിപ്പിക്കാന്‍ നേതൃത്വം തയ്യാറാവണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നേതാക്കളെ ആക്രമിച്ചതിന് പിന്നാലെ ജില്ലയിലാകെ പ്രവര്‍ത്തകരെ ആക്രമിക്കുകയും ഓഫീസുകളും സ്ഥാപനങ്ങളും തകര്‍ക്കുകയും ചെയ്തു. ലീഗിന്റെ കുടക്കീഴില്‍ നടക്കുന്ന തീവ്രവാദം തുടര്‍ന്നാല്‍ ശക്തമായി നേരിടും. പാര്‍ടി നേതാക്കള്‍ക്കെതിരെ നടന്ന ഏകപക്ഷീയ ആക്രമണത്തെ ലീഗ്നേതൃത്വം നിര്‍ലജ്ജം ന്യായീകരിക്കുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തായിരുന്നു അക്രമം. ഇതിനെ ന്യായീകരിക്കാന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയുടെ വാഹനം തട്ടിയതിനെ തുടര്‍ന്നാണ് അക്രമുണ്ടായതെന്ന പെരുംനുണയാണ് പ്രചരിപ്പിക്കുന്നത്. അരിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സംപ്രേഷണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മരിച്ച ചെറുപ്പക്കാരന്‍ ആക്രമിക്കുന്ന ചിത്രവും പത്രങ്ങളിലുണ്ട്. സിപിഐ എം നേതാക്കളെ ആക്രമിച്ച ചെറുപ്പക്കാരനാണ് മരിച്ചതെങ്കില്‍പോലും മരണം ദൗര്‍ഭാഗ്യകരമാണ്. അയാളുടെ അസ്വാഭാവികമരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു നടപടി സ്വീകരിക്കട്ടെ.
കാസര്‍കോട് മാതൃകയില്‍ കണ്ണൂര്‍ ജില്ലയിലും കലാപമുണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഭിന്നാഭിപ്രായമുളളവരെ ഒഴിവാക്കി ലീഗിന്റെ അധീന മേഖലകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ നേതാക്കളെ പോലും പ്രവേശിപ്പിക്കില്ലെന്ന സമീപനം എല്ലാവരും സ്വീകരിച്ചാല്‍ ഭവിഷ്യത്ത് എന്താകുമെന്ന് ലീഗ് നേതൃത്വം ഓര്‍ക്കണം. ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ സിപിഐ എം തയ്യാറല്ല. പൊലീസ് ഇന്റലിജന്‍സിനെപോലും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് തളിപ്പറമ്പില്‍ ശ്രമിക്കുന്നത്. കാഞ്ഞങ്ങാട്, കാസര്‍കോട്, നാദാപുരം എന്നിവിടങ്ങളില്‍ നടന്ന കലാപങ്ങളുടെ തുടര്‍ച്ചയാണിത്. കാസര്‍കോട്ട് ലീഗ്നേതാവ് കുഞ്ഞാലിക്കുട്ടി പ്രസംഗിച്ച ഉടനെയാണ് അക്രമം ആരംഭിച്ചത്. കള്ളക്കടത്ത്- കള്ളനോട്ട് മാഫിയ ബന്ധമുണ്ടെന്നാണ് സംഭവം അന്വേഷിച്ച സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. തളിപ്പറമ്പ് അക്രമങ്ങള്‍ ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും അമര്‍ച്ച ചെയ്യാന്‍ തയ്യാറാവുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ലീഗിന്റെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ കഴിയുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത്.
സിപിഐ എം ഗൂഢാലോചന നടത്തിയെന്ന് പറയുന്ന ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ഖാദര്‍ മൗലവിയോട് ഫോണില്‍ സംസാരിച്ചിരുന്നു. ന്യായീകരിക്കാനില്ലെന്നും വൈസ് പ്രസിഡന്റിനെ അങ്ങോട്ട് അയച്ചിട്ടുണ്ടെന്നുമാണ് പറഞ്ഞത്. നേതൃത്വത്തിന്റെ കള്ളം പൊളിഞ്ഞപ്പോഴാണ് ലീഗ് നേതാവ് കെ എം ഷാജിയെ ആക്രമിച്ചുവെന്ന കള്ളക്കഥ പ്രചരിപ്പിച്ചത്. അക്രമമുണ്ടായിട്ടുണ്ടെങ്കില്‍ ഷാജി ആശുപത്രിയില്‍പോകണ്ടേ. വാഹനത്തിന് പോറല്‍ കാണേണ്ടതല്ലേ. തീവ്രവാദി പ്രവര്‍ത്തനത്തെ ഭയന്നു പിന്‍വാങ്ങുന്ന പാര്‍ടിയല്ല സിപിഐ എം. തീവ്രവാദികളെ നിലക്ക് നിര്‍ത്താന്‍ അധികാരികള്‍ തയ്യാറായാല്‍ സഹകരിക്കും-ജയരാജന്‍ പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗം കെ കെ രാഗേഷും പങ്കെടുത്തു.
ന്യൂനപക്ഷ സംരക്ഷണം ഇടതുപക്ഷത്തിന്റെ കടമ: പാലോളി
കുന്നമംഗലം: ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഇടതുപക്ഷം ശബ്ദമുയര്‍ത്തുന്നത് അധികാരത്തിനുവേണ്ടിയല്ലെന്നും അത് ഇടതുപക്ഷത്തിന്റെ കടമയാണെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനനുബന്ധമായി കുന്നമംഗലത്ത് "ന്യൂനപക്ഷങ്ങളും ഇടതുപക്ഷവും" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തില്‍പോലും അധികാരമില്ലാതിരുന്ന കാലത്തും ന്യൂനപക്ഷ സംരക്ഷണത്തിന് സിപിഐ എമ്മും ഇടതുപക്ഷവും നിലകൊണ്ടിട്ടുണ്ട്. ഓരോ രാജ്യത്തും ന്യൂനപക്ഷം വ്യത്യസ്ത സമുദായമായിരിക്കും. വിഭജന കാലത്ത് ഇന്ത്യയില്‍ മുസ്ലിങ്ങളുടെ ഉന്നമനത്തിനുവേണ്ടി കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തിച്ചപ്പോള്‍ പാകിസ്ഥാനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ അവകാശങ്ങള്‍ക്കുവേണ്ടിയാണ് അവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ടി നിലകൊണ്ടത്. ന്യൂനപക്ഷത്തിന്റെ മുന്നേറ്റത്തിന് വര്‍ഗീയതയാണ് പരിഹാരം എന്ന നിലപാടിനെ ഒരിക്കലും ഇടതുപക്ഷം അംഗീകരിക്കില്ല. മുസ്ലിംപള്ളിയുടെ പൊളിഞ്ഞ ഓടുമാറ്റിവയ്ക്കണമെങ്കില്‍ കലക്ടറുടെ അനുവാദം വാങ്ങേണ്ടിയിരുന്ന നിയമമുള്ള സംസ്ഥാനമായിരുന്നു കേരളം. ആരുടെയും അനുവാദം വാങ്ങാതെ പള്ളി അറ്റകുറ്റപ്പണി നടത്താനുള്ള അവകാശം നിയമംമൂലം മുസ്ലിംസമുദായത്തിന് നല്‍കിയത് ആദ്യത്തെ ഇ എം എസ് ഗവണ്‍മെന്റാണ്. മലബാറിലെ മുസ്ലിങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതും കമ്യൂണിസ്റ്റ് ഗവണ്‍മെന്റാണ്. ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴെല്ലാം രക്ഷയ്ക്കെത്തിയത് ഇടതുപക്ഷമാണ്. മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ കേരളത്തിലെ മുസ്ലിങ്ങള്‍ മുന്നിലാണെന്ന് രേഖപ്പെടുത്തിയ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശം ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ നടപ്പാക്കിയ പദ്ധതികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഗുണം ചെയ്തുവെന്ന് തെളിയിക്കുന്നതാണ്.
സച്ചാര്‍ റിപ്പോര്‍ട്ടില്‍ സ്ത്രീകള്‍ വിദ്യാഭ്യാസകാര്യത്തില്‍ ഇന്നും പിന്നിലാണെന്ന് രേഖപ്പെടുത്തിയപ്പോള്‍ വി എസ് സര്‍ക്കാര്‍ അക്കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി. മൂന്നു മാസംകൊണ്ട് താന്‍ അധ്യക്ഷനായ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. കേരളത്തില്‍ ന്യൂനപക്ഷ വകുപ്പ് രൂപീകരിക്കണമെന്നായിരുന്നു പ്രധാന നിര്‍ദേശം. മുസ്ലിം വിദ്യര്‍ഥിനികള്‍ക്ക് 6000 രൂപവരെ സ്കോളര്‍ഷിപ്പ് അനുവദിച്ചതും 12,000 രൂപ ഹോസ്റ്റല്‍ ഫീസ് അനുവദിച്ചതും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും പാലോളി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി പി ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി.
deshabhimani 230212
ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഇടതുപക്ഷം ശബ്ദമുയര്‍ത്തുന്നത് അധികാരത്തിനുവേണ്ടിയല്ലെന്നും അത് ഇടതുപക്ഷത്തിന്റെ കടമയാണെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനനുബന്ധമായി കുന്നമംഗലത്ത് "ന്യൂനപക്ഷങ്ങളും ഇടതുപക്ഷവും" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete