Thursday, February 23, 2012
എലിക്കുളം ഗ്രാമം റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പരിധിയില്‍
റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക ഉള്‍പ്പെടുത്തലില്‍ എലിക്കുളം പഞ്ചായത്തിനെ കൊണ്ടുവന്നു. ഇതിന്റെ ഔദ്യോഗിക വിളംബരം എലികുളത്ത് ഉണ്ണിമിശിഹ പള്ളിയില്‍ നടന്ന സമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി പത്മനാഭന്‍ നിര്‍വഹിച്ചു. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാധ വി നായര്‍ അധ്യക്ഷയായി.
ബാങ്കിങ് സേവനം താഴത്തെ തട്ടില്‍വരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വീടുവീടാന്തരം കയറിയിറങ്ങി നിക്ഷേപസമാഹരണം, പണം പിന്‍വലിക്കല്‍ എന്നിവകള്‍ എസ്ബിടി ഇളംങ്ങുളം ശാഖയുടെ ആഭിമുഖ്യത്തില്‍ ഒരു ബിസിനസ് കറസ്പോണ്‍ഡന്റിനെ നിയോഗിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ റബര്‍ കര്‍ഷകന്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെപ്പറ്റി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യന്‍യും സ്്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും കര്‍ഷകരുമായി നേരിട്ട് സംവദിക്കുകയും ചെയ്തു. പ്രശ്നങ്ങള്‍ പഠിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പ് നല്‍കി. സമ്മേളനത്തോടനുബന്ധിച്ച് സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ ഭാഗമായി എലിക്കുളം വില്ലേജിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് എസ്ബിടി സ്മാര്‍ട്ട്കാര്‍ഡ് വിതരണം ചെയ്തു. സാധാരണകാര്‍ക്ക് ഒറിജിനല്‍ നോട്ടുകള്‍ തിരിച്ചറിയുന്നതിന് സഹായകമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. പ്രത്യേക കൗണ്ടറിലൂടെ പൊതുനജനങ്ങള്‍ക്ക് മുഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍ മാറ്റിയെടുക്കാനും പുതിയ നാണയങ്ങള്‍ വാങ്ങാനുംസാധിച്ചു.
എലിക്കുളം പഞ്ചായത്തിലെ എല്ലാവാര്‍ഡ്മെമ്പര്‍മാരുടെയും സഹകരണത്തോടെ നടന്ന ചടങ്ങില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. റിസര്‍വ്ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ സുമ വര്‍മ്മ, ബാങ്കിങ് ഓംബുഡ്സ്മാന്‍ എഫ് ആര്‍ ജോസഫ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ കുര്യന്‍ , എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ തൊടുക, എസ്എല്‍ബിസി കണ്‍വീനര്‍ ശ്രീറാം, എസ്ബിഐ ജനറല്‍ മാനേജര്‍ സി വി ജോര്‍ജ്, എസ്ബിടി ജനറല്‍ മാനേജര്‍ സജീവ്കുമാര്‍ , ഇടവക പള്ളി വികാരി ഫാദര്‍ ആന്റണി ചെരിപുറം എന്നിവര്‍ സംസാരിച്ചു
deshabhimani 230212
Subscribe to:
Post Comments (Atom)
റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക ഉള്‍പ്പെടുത്തലില്‍ എലിക്കുളം പഞ്ചായത്തിനെ കൊണ്ടുവന്നു. ഇതിന്റെ ഔദ്യോഗിക വിളംബരം എലികുളത്ത് ഉണ്ണിമിശിഹ പള്ളിയില്‍ നടന്ന സമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി പത്മനാഭന്‍ നിര്‍വഹിച്ചു. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാധ വി നായര്‍ അധ്യക്ഷയായി.
ReplyDelete