Thursday, February 23, 2012

ഇ എം എസ് സഹ. ആശുപത്രി: മന്ത്രിയുടെ പരാമര്‍ശം തെറ്റിദ്ധാരണാജനകം

പെരിന്തല്‍മണ്ണ ഇ എം എസ് സ്മാരക സഹകരണ ആശുപത്രിയില്‍ മിനിമം വേതനം നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് ആശുപത്രി ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സഹകരണ നിയമം 80-ാം വകുപ്പ് പ്രകാരമാണ് പെരിന്തല്‍മണ്ണ ഇ എം എസ് സ്മാരക ആശുപത്രിയില്‍ സേവന വ്യവസ്ഥകള്‍ നടപ്പാക്കിയത്. രണ്ടുവര്‍ഷം സേവനം പൂര്‍ത്തിയാക്കിയ നേഴ്സുമാര്‍ക്ക് 14,000 രൂപയോളം ശമ്പളം നല്‍കുന്നുണ്ട്. ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് തുടക്കത്തില്‍ സഹകരണ വകുപ്പ് അനുവദിച്ച ശമ്പളവും നല്‍കുന്നു. ഒരു വര്‍ഷമായി ബാങ്ക് വഴിയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. തൊഴില്‍ വകുപ്പ് ഇപ്പോള്‍ മാത്രമാണ് ഈ വഴിക്ക് ചിന്തിച്ചത്. സഹകരണ ആശുപത്രി ആയതിനാല്‍ ഇവിടെ രണ്ട് കണക്കുകള്‍ സൂക്ഷിക്കുന്ന സമ്പ്രദായമോ ലാഭം ലക്ഷ്യമാക്കിയുള്ള ചൂഷണ സമ്പ്രദായമോ ഇല്ല. സാമൂഹ്യ ഉടമസ്ഥതയിലുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കേണ്ട മന്ത്രിയുടെ അഭിപ്രായപ്രകടനം അവയെ അപകീര്‍ത്തിപ്പെടുത്തുന്നതിനിടയാക്കി എന്നത് ദുഃഖകരമാണ്. നടത്തിപ്പില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ തുറന്ന മനസ്സോടെ പരിഹരിക്കാന്‍ ആശുപത്രി മാനേജ്മെന്റ് തയ്യാറാണ്. അംഗീകൃത യൂണിയനുമായി ചര്‍ച്ചചെയ്താണ് 1998 മുതല്‍ ജീവനക്കാരെ സംബന്ധിച്ചുള്ള തീരുമാനങ്ങളെടുക്കാറ്. ആയിരത്തിലധികം ജീവനക്കാരുള്ള ആശുപത്രിയില്‍ ഇതുവരെ ഒരു തൊഴില്‍ തര്‍ക്കവും ഉണ്ടായിട്ടില്ലെന്ന് ചെയര്‍മാന്‍ ഡോ. എ മുഹമ്മദ് പത്രക്കുറിപ്പില്‍ അറിയിച്ചു.

deshabhimani 230212

1 comment:

  1. പെരിന്തല്‍മണ്ണ ഇ എം എസ് സ്മാരക സഹകരണ ആശുപത്രിയില്‍ മിനിമം വേതനം നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് ആശുപത്രി ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

    സഹകരണ നിയമം 80-ാം വകുപ്പ് പ്രകാരമാണ് പെരിന്തല്‍മണ്ണ ഇ എം എസ് സ്മാരക ആശുപത്രിയില്‍ സേവന വ്യവസ്ഥകള്‍ നടപ്പാക്കിയത്. രണ്ടുവര്‍ഷം സേവനം പൂര്‍ത്തിയാക്കിയ നേഴ്സുമാര്‍ക്ക് 14,000 രൂപയോളം ശമ്പളം നല്‍കുന്നുണ്ട്. ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് തുടക്കത്തില്‍ സഹകരണ വകുപ്പ് അനുവദിച്ച ശമ്പളവും നല്‍കുന്നു. ഒരു വര്‍ഷമായി ബാങ്ക് വഴിയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. തൊഴില്‍ വകുപ്പ് ഇപ്പോള്‍ മാത്രമാണ് ഈ വഴിക്ക് ചിന്തിച്ചത്.

    ReplyDelete