Thursday, February 9, 2012
സല്യൂട്ട് ചെയ്യാത്തതിന് പീഡനം; മലയാളി ഐപിഎസുകാരനെതിരെ അന്വേഷണം
സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ പൊലീസുകാരനെ തലകുത്തി മറിയിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഡല്‍ഹി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ന്യൂഡല്‍ഹി അഡീഷണല്‍ ഡിസിപിയായ സെജു പി കുരുവിളയ്ക്കെതിരെയാണ് അന്വേഷണം.
ചൊവ്വാഴ്ച പട്യാല ഹൗസ് കോടതി വളപ്പില്‍ സല്യൂട്ടുചെയ്തില്ലെന്ന കാരണത്താല്‍ ദിനേശ് കുമാര്‍ എന്ന കോണ്‍സ്റ്റബിളിനോട് കോടതിക്ക് ചുറ്റും തലകുത്തി മറിയാന്‍ സെജു ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. പൊലീസുകാരന്‍ തലകുത്തി മറിയുന്നത് ഒരു അഭിഭാഷകന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയതോടെ സംഭവം വിവാദമാകുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ അഭിഭാഷകന്റെ നേതൃത്വത്തില്‍ ജില്ലാ ജഡ്ജിക്ക് പരാതിയും നല്‍കി. ഡപ്യൂട്ടി കമീഷണര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സെഷന്‍സ് ജഡ്ജി എച്ച് എസ് ശര്‍മ ഡല്‍ഹി പൊലീസ് കമീഷണര്‍ക്ക് നിര്‍ദേശംനല്‍കി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചത്. പൊലീസ് കമീഷണറുടെയും കുരുവിളയുടെയും പ്രതികരണവും കോടതി തേടിയിട്ടുണ്ട്. മൊബൈല്‍ദൃശ്യങ്ങള്‍ സിഡിയിലേക്ക് മാറ്റി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്ന് അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു. കോടതി ഉത്തരവ് പ്രകാരം ജോയിന്റ് കമീഷണര്‍ സന്ദീപ് ഗോയലിനെയാണ് ഡല്‍ഹി കമീഷണര്‍ അന്വേഷണചുമതല ഏല്‍പ്പിച്ചത്.
പട്യാലഹൗസ് കോടതിയുടെ ആറാം നമ്പര്‍ ഗേറ്റില്‍ ദിനേശ് കുമാര്‍ സുരക്ഷാചുമതലയിലിരിക്കെയാണ് കേസിനാസ്പദമായ സംഭവം. മഫ്തിയിലെത്തിയ കുരുവിളയെ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന ദിനേശ്കുമാര്‍ സല്യൂട്ടുചെയ്തില്ല. ഇതില്‍ കുപിതനായ കുരുവിള ദിനേശിന്റെ അടുത്തെത്തി ബാഡ്ജ് വലിച്ചുകീറുകയും മൊബൈല്‍ തട്ടിപറിക്കുകയുംചെയ്തതായി പരാതിക്കാരായ അഭിഭാഷകര്‍ പറഞ്ഞു.
സംഭവത്തോട് പ്രതികരിക്കാന്‍ കുരുവിള തയ്യാറായിട്ടില്ല. കോട്ടയം ഭരണങ്ങാനം സ്വദേശിയായ കുരുവിള 2007 ബാച്ച് ബിഹാര്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഏറെ കര്‍ക്കശക്കാരനായി അറിയപ്പെടുന്ന കുരുവിള പഞ്ചനക്ഷത്ര ഹോട്ടലുകളിലെ നൈറ്റ്പാര്‍ടികളും മറ്റും കൃത്യസമയത്ത് അവസാനിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.
deshabhimani 090212
Subscribe to:
Post Comments (Atom)
ചൊവ്വാഴ്ച പട്യാല ഹൗസ് കോടതി വളപ്പില്‍ സല്യൂട്ടുചെയ്തില്ലെന്ന കാരണത്താല്‍ ദിനേശ് കുമാര്‍ എന്ന കോണ്‍സ്റ്റബിളിനോട് കോടതിക്ക് ചുറ്റും തലകുത്തി മറിയാന്‍ സെജു ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. പൊലീസുകാരന്‍ തലകുത്തി മറിയുന്നത് ഒരു അഭിഭാഷകന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയതോടെ സംഭവം വിവാദമാകുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ അഭിഭാഷകന്റെ നേതൃത്വത്തില്‍ ജില്ലാ ജഡ്ജിക്ക് പരാതിയും നല്‍കി.
ReplyDelete