Thursday, February 9, 2012

പിഎസ്സിയെ ഒഴിവാക്കി നിയമനത്തിന് മൃഗസംരക്ഷണവകുപ്പില്‍ നീക്കം

പിഎസ്സിയെ ഒഴിവാക്കി അസിസ്റ്റന്റ് മാനേജര്‍മാരെ നിയമിക്കാന്‍ മൃഗസംരക്ഷണവകുപ്പില്‍ നീക്കം. സംസ്ഥാന പൊതുമേഖലയിലെ നിയമനം പിഎസ്സിക്ക് വിടാനുള്ള മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിച്ച് പുതിയ നിയമനം നടത്താനാണ് മൃഗസംരക്ഷണവകുപ്പിന്റെ തീരുമാനം. 24 ഒഴിവിലേക്ക് നിയമനം നടത്താനായി കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ്ബോര്‍ഡ് അപേക്ഷയും ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലെ 32 പേരുടെ ഒഴിവിലേക്ക് 2008 ജനുവരി 18നാണ് ആദ്യം പരീക്ഷ നടത്തിയത്. വകുപ്പില്‍ അനധികൃതനിയമനം നടത്തുന്നതായി ഉദ്യോഗാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഏപ്രില്‍ 18ന് നടത്തേണ്ടിയിരുന്ന ഇന്‍ര്‍വ്യു അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു. ബോര്‍ഡിലെ പുതിയ നിയമനങ്ങളെല്ലാം പിഎസ്സിക്കു വിടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.

ഈ തീരുമാനത്തെ അട്ടിമറിച്ചാണ് രണ്ടാമതും ഇതേ തസ്തികയിലേക്കുതന്നെ മൃഗസംരക്ഷണവകുപ്പ് ബോര്‍ഡ് വീണ്ടും അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി ജനുവരി 15 ആയിരുന്നു. വെറ്ററിനറി സയന്‍സില്‍ ബിരുദവും സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷനുമായിരുന്നു പിഎസ്സി വഴി പരീക്ഷ എഴുതാനുള്ള അടിസ്ഥാന യോഗ്യത. ഇതിനുപകരം ഇന്ത്യന്‍ വെറ്ററിനറി കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ യോഗ്യതയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിലൂടെ അന്യസംസ്ഥാനത്തുനിന്നുള്ളവര്‍ക്ക് അവസരം കൊടുക്കാനുള്ള ശ്രമത്തിലാണ് ബോര്‍ഡ്. തൊഴില്‍രഹിതരായ വെറ്ററിനറി ഡോക്ടര്‍മാര്‍ കേരളത്തില്‍ത്തന്നെ ഉള്ളപ്പോഴാണിത്. 32 പേരുടെ ഒഴിവിലേക്ക് ഉടനെ 24 പേരെ നിയമിക്കാനാണ് തീരുമാനം. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ നിയമിക്കാനും സാധ്യതയുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു. തല്‍പ്പര കക്ഷികള്‍ക്ക് അനധികൃതമായി കയറിപ്പറ്റാനും ഇത് അവസരമൊരുക്കും.

deshabhimani 090212

1 comment:

  1. പിഎസ്സിയെ ഒഴിവാക്കി അസിസ്റ്റന്റ് മാനേജര്‍മാരെ നിയമിക്കാന്‍ മൃഗസംരക്ഷണവകുപ്പില്‍ നീക്കം. സംസ്ഥാന പൊതുമേഖലയിലെ നിയമനം പിഎസ്സിക്ക് വിടാനുള്ള മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിച്ച് പുതിയ നിയമനം നടത്താനാണ് മൃഗസംരക്ഷണവകുപ്പിന്റെ തീരുമാനം.

    ReplyDelete