ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ നിയമവാഴ്ച അട്ടിമറിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചിയില്‍ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം കൈവരിച്ച എല്ലാ നേട്ടങ്ങളും തകര്‍ക്കുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. യുഡിഎഫിന് വോട്ടുചെയ്ത ജനങ്ങളെല്ലാം നിരാശയിലാണ്. ജനവിരുദ്ധ സര്‍ക്കാരിനെതിരായി ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക് കിട്ടിയ അവസരമാണ് പിറവം തെരഞ്ഞെടുപ്പ്. അതിനാല്‍ത്തന്നെ പിറവത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് വിജയിക്കുമെന്നും പിണറായി പറഞ്ഞു. പാമൊലിന്‍ കേസ് മുഖ്യമന്ത്രി ഇടപെട്ട് അട്ടിമറിച്ചിരിക്കുകയാണ്. ശിശുക്ഷേമ സമിതിയില്‍ കണ്ടത് കടുത്ത നിയമനിഷേധമാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങളെ ലാഭത്തിലാക്കിയിരുന്നു. എന്നാല്‍ പൊതുമേഖലാസ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടാണ് യുഡിഎഫ് കൈക്കൊള്ളുന്നത്.
ഇടതുപക്ഷസര്‍ക്കാറിന്റെ ശക്തമായ നടപടികളിലൂടെ ഇല്ലാതാക്കിയ കര്‍ഷക ആത്മഹത്യ യുഡിഎഫ് അധികാരത്തിലേറിയതോടെ വീണ്ടും സജീവമായി. കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. പരമ്പരാഗത തൊഴില്‍ മേഖലയും സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനവും സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. പൊലീസിനെ പ്രത്യേകരീതിയില്‍ ഉപയോഗിച്ച് സംസ്ഥാനത്തെ ക്രമസമാധാനം സര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണ്. ഇതിന്റെയെല്ലാം അമര്‍ഷം ജനങ്ങളിലുണ്ട്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
deshabhimani news
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ നിയമവാഴ്ച അട്ടിമറിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചിയില്‍ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDeletewhat are you saying? this statement has a double edge.. if we loose, then that shows that they are doing great!
ReplyDeletethis single assembly election only relate to piravom assembly voters feelings!