യുഡിഎഫ് അധികാരത്തില്‍ വന്നതോടെ സംസ്ഥാനത്ത് ലോട്ടറി മാഫിയകളുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയിരിക്കയാണെന്ന് ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍(സിഐടിയു) ജനറല്‍ സെക്രട്ടറി എം വി ജയരാജന്‍ . ലോട്ടറി മാഫിയകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോട്ടറി നിരോധിത മേഖലയായ കോയമ്പത്തൂരില്‍നിന്ന് 70,000 രൂപയുടെ കേരള ഭാഗ്യക്കുറി ടിക്കറ്റുകള്‍ പിടിച്ചെടുത്തതും ന്യൂ ഇയര്‍ ബമ്പര്‍സമ്മാനം തമിഴ്നാട്ടില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചതും കൊച്ചി വിമാനത്താവളത്തില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ വ്യാജലോട്ടറി പിടിച്ചെടുത്തതും ലോട്ടറി മാഫിയ സജീവമായെന്നതിന്റെ തെളിവാണ്. കൊച്ചി വിമാനത്താവളത്തില്‍ വ്യാജലോട്ടറി കടത്തിയ മുഖ്യപ്രതിയെ കോയമ്പത്തൂര്‍ ജയിലില്‍ അടച്ചിട്ടും പ്രതിയെ കേരളത്തിനു വിട്ടുകിട്ടുന്നതിന് സര്‍ക്കാര്‍ നടപടി എടുത്തില്ല. ലോട്ടറി നിരോധിച്ച സംസ്ഥാനമായിട്ടും തമിഴ്നാടിനെ കേരള ഭാഗ്യക്കുറി മേഖലയാക്കി ചിലര്‍ മാറ്റിയിരിക്കുകയാണ്. സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ലോട്ടറി വില്‍പ്പന താലൂക്ക് കേന്ദ്രങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടി. ഇതോടെ ജില്ലാ ഓഫീസുകളില്‍ ലോട്ടറി മാഫിയകള്‍ വിലസുകയാണ്. ലോട്ടറിയുടെ കുത്തക അവസാനിപ്പാല്‍ മാത്രമേ ചെറുകിട ഏജന്റുമാര്‍ക്ക് ടിക്കറ്റ് ലഭിക്കുകയുള്ളു. തമിഴ്നാട് ലോബിയാണ് ചില ലോട്ടറി ഓഫീസുകളെ നിയന്ത്രിക്കുന്നത്. ട്രേഡ് യൂണിയനുകളുമായി കൂടിയാലോചനകള്‍ നടക്കുന്നില്ല. കേരള ലോട്ടറിമാത്രം വിറ്റ് ജീവിക്കുന്ന തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ടിക്കറ്റ് ലഭ്യമാക്കണമെന്നും എം വി ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
deshabhimani 230212

ReplyDelete