അവകാശപോരാട്ടങ്ങളില്‍ ചോര ചിന്തിയ രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ സിപിഐ എം തമിഴ്നാട് സംസ്ഥാന സമ്മേളനത്തിന് തുടക്കം. മൂന്ന് രക്തസാക്ഷികുടീരങ്ങളില്‍നിന്നെത്തിയ ദീപശിഖകളില്‍നിന്ന് പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം എന്‍ ശങ്കരയ്യ അണയാജ്യോതിയിലേക്ക് ദീപം പകര്‍ന്നു. കീഴ്വെണ്‍മണിയിലെയും ചിന്നിയംപാളയത്തെയും സേലം ജയിലിലെയും രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന മുദ്രാവാക്യങ്ങളുടെ അകമ്പടിയില്‍ പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം ആര്‍ ഉമാനാഥ് ചെങ്കൊടി ഉയര്‍ത്തി. ചൂഷണത്തിനും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന പ്രതിജ്ഞയോടെയാണ് നാഗപട്ടണം അഭിരാമി തിയറ്ററിനു സമീപം തയ്യാറാക്കിയ വേദിയില്‍ സമ്മേളനത്തിന് കൊടി ഉയര്‍ന്നത്.
ജന്മിമാരുടെ ക്രൂരത ചെറുത്ത സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 44 പേരെ ചുട്ടുകൊന്നതിന് സാക്ഷിയായ കീഴ്വെണ്‍മണിയിലെ രക്തസാക്ഷികുടീരത്തില്‍നിന്നുള്ള ദീപശിഖയാണ് കൊടിയേറ്റവേദിയില്‍ ആദ്യമെത്തിയത്. തൂക്കിലേറ്റപ്പെട്ട ചിന്നിയംപാളയത്തെ നാല് മില്‍ത്തൊഴിലാളികളെ ഒന്നിച്ച് സംസ്കരിച്ച കോയമ്പത്തൂരില്‍നിന്നും സേലം ജയില്‍ രക്തസാക്ഷികളുടെ ബലികുടീരത്തില്‍നിന്നും കൊണ്ടുവന്ന ദീപശിഖകള്‍ പിന്നാലെയെത്തി. കുടിവെള്ളത്തിനായുള്ള പോരാട്ടത്തിനിടെ ഗുണ്ടകള്‍ കൊലപ്പെടുത്തിയ മധുരയിലെ ലീലാവതിയുടെ ബലികുടീരത്തില്‍ നിന്നാണ് പതാക കൊണ്ടുവന്നത്.
പ്രമുഖ സംഗീത സംവിധായകന്‍ എം ബി ശ്രീനിവാസന്റെ ശിഷ്യ രാജരാജേശ്വരി നയിച്ച ബീറ്റ്സ് ഗായകസംഘത്തിന്റെ ഗാനാലാപനത്തോടെയാണ് പതാകഉയര്‍ത്തല്‍ ചടങ്ങിന് തുടക്കമായത്. തെലങ്കാനാ സമരം അടിച്ചൊതുക്കാനുള്ള നിര്‍ദേശം പാലിക്കാത്തതിന് കമ്യൂണിസ്റ്റ് എന്ന് ചാപ്പകുത്തി കള്ളക്കേസില്‍ കുടുക്കി തൂക്കിലേറ്റിയ ബാലു എന്ന പൊലീസുകാരന്‍ എഴുതിയ പാട്ട് ജനക്കൂട്ടത്തിന് ആവേശം പകര്‍ന്നു. വാഴക്കൂമ്പിന്റെ രൂപത്തിലുള്ള കീഴ്വെണ്‍മണി രക്തസാക്ഷികുടീരത്തിന്റെ മാതൃകയിലാണ് സമ്മേളന നഗറിലെ രക്തസാക്ഷിമണ്ഡപം. പ്രതിനിധിസമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. പി ഷണ്‍മുഖന്‍ താല്‍ക്കാലിക അധ്യക്ഷനായി. കെ ബാലകൃഷ്ണന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ഡി പാണ്ഡ്യന്‍ സമ്മേളനത്തെ അഭിവാദ്യംചെയ്തു. സംഘാടകസമിതി ചെയര്‍മാര്‍ വി മാരിമുത്തു സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ പ്രതിനിധികള്‍ ഗ്രൂപ്പ്ചര്‍ച്ച പൂര്‍ത്തിയാക്കി. ബുധനാഴ്ച വൈകിട്ട് ആരംഭിച്ച പൊതുചര്‍ച്ച വ്യാഴാഴ്ചയും തുടരും.
ദേശീയ പണിമുടക്ക് ഇടത് ജനാധിപത്യ ബദലിന്റെ മുന്നോടി: കാരാട്ട്
നാഗപട്ടണം: ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനംചെയ്ത 28ന്റെ ദേശീയ പണിമുടക്ക് രാജ്യത്ത് ഇടതുപക്ഷ ജനാധിപത്യ ബദല്‍ പടുത്തുയര്‍ത്തുന്നതിന്റെ മുന്നോടിയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. നാഗപട്ടണം വെണ്‍മണി നഗറിലെ ജ്യോതിബസു നഗറില്‍ (ലളിതാ തിരുമണ മഹല്‍) സിപിഐ എം തമിഴ്നാട് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഐ എമ്മും ഇടതുപക്ഷവും ശക്തിപ്പെട്ടാല്‍ മാത്രമേ ഇടതുപക്ഷ ജനാധിപത്യബദല്‍ സാധ്യമാകൂ. അതിന് തൊഴിലെടുക്കുന്ന എല്ലാ വിഭാഗങ്ങളെയും അണിനിരത്തി പ്രക്ഷോഭം വ്യാപകമാക്കണം. ദേശീയ പണിമുടക്കിന്റെ ഭാഗമായി രൂപപ്പെടുന്ന തൊഴിലാളിവര്‍ഗ ഐക്യവും സംയുക്ത സമരപരിപാടികളും ഭാവിയിലെ സമരങ്ങള്‍ക്ക് ശക്തമായ പ്രേരണയാകും. യൂറോപ്പിലും അമേരിക്കയിലും പോലും നവഉദാരനയങ്ങള്‍ക്കെതിരെ ജനങ്ങളുടെ പോരാട്ടം ശക്തമാകുകയാണ്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കുന്നതുവരെയെത്തി അമേരിക്കയിലെ ചെറുത്തുനില്‍പ്പ്. രണ്ട് ദശകംമുമ്പ് സോവിയറ്റ് യൂണിയന്റെ പതനത്തോടെ സോഷ്യലിസം മണ്ണടിഞ്ഞു എന്നു പ്രഖ്യാപിച്ചവര്‍ ഇന്ന് മുതലാളിത്തത്തിന്റെ തകര്‍ച്ച മുന്നില്‍ക്കാണുന്നു. അതേസമയം, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ പിന്തുടരുന്ന സോഷ്യലിസത്തിലൂന്നിയ നടപടികള്‍ മുതലാളിത്തത്തിന് ബദലുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. നവഉദാരവല്‍ക്കരണത്തിനും സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനുമെതിരെ ആഗോള ചെറുത്തുനില്‍പ്പാണ് തെളിയുന്നത്. അമേരിക്കന്‍ ആധിപത്യം വെല്ലുവിളി നേരിടുന്നു. വരുംനാളുകളില്‍ സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പ് ശക്തിപ്പെടും.
പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പരാജയത്തോടെ സിപിഐ എം ദുര്‍ബലമായെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റാലി. നഗരം ചെങ്കടലാക്കിയ റാലിയില്‍ എട്ടുലക്ഷം പേര്‍ പങ്കെടുത്തെന്ന് സിപിഐ എം വിരുദ്ധമാധ്യമങ്ങള്‍ക്കും പറയേണ്ടിവന്നു- കാരാട്ട് ചൂണ്ടിക്കാട്ടി.
(എന്‍ എസ് സജിത്)
deshabhimani 230212
അവകാശപോരാട്ടങ്ങളില്‍ ചോര ചിന്തിയ രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ സിപിഐ എം തമിഴ്നാട് സംസ്ഥാന സമ്മേളനത്തിന് തുടക്കം. മൂന്ന് രക്തസാക്ഷികുടീരങ്ങളില്‍നിന്നെത്തിയ ദീപശിഖകളില്‍നിന്ന് പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം എന്‍ ശങ്കരയ്യ അണയാജ്യോതിയിലേക്ക് ദീപം പകര്‍ന്നു. കീഴ്വെണ്‍മണിയിലെയും ചിന്നിയംപാളയത്തെയും സേലം ജയിലിലെയും രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന മുദ്രാവാക്യങ്ങളുടെ അകമ്പടിയില്‍ പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം ആര്‍ ഉമാനാഥ് ചെങ്കൊടി ഉയര്‍ത്തി. ചൂഷണത്തിനും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന പ്രതിജ്ഞയോടെയാണ് നാഗപട്ടണം അഭിരാമി തിയറ്ററിനു സമീപം തയ്യാറാക്കിയ വേദിയില്‍ സമ്മേളനത്തിന് കൊടി ഉയര്‍ന്നത്.
ReplyDelete