പാര്‍ടിയും ട്രേഡ് യൂണിയനും വ്യത്യസ്തമാണ്. തെറ്റായ നയങ്ങള്‍ മൂലം തൊഴിലാളികള്‍ ദുരിതമനുഭവിക്കുമ്പോള്‍ ഐഎന്‍ടിയുസിക്ക് മറ്റുവഴി സ്വീകരിക്കാനാകില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും ഇതേക്കുറിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ട്രേഡ്യൂണിയനുകളുടെ ഐക്യത്തോടെ മാത്രമേ തൊഴിലാളികള്‍ക്ക് മുന്നോട്ടുപോകാനാകൂ. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഒറ്റക്കെട്ടായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയനുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചത്. തൊഴിലാളികള്‍ക്കെതിരായ നയങ്ങളെ എതിര്‍ക്കുന്നില്ലെങ്കില്‍ ഐഎന്‍ടിയുസി ഒറ്റപ്പെട്ടുപോകും.
കരാര്‍നിയമനം തടയാനും കോര്‍പറേറ്റുകളെ നിലയ്ക്കുനിര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകണം. സാമ്പത്തിക ഉദാരവല്‍ക്കരണത്തെ തുടര്‍ന്ന് രാജ്യത്ത് വ്യവസായമേഖലയിലും സാമ്പത്തികമേഖലയിലും മുന്നേറ്റമുണ്ടായെങ്കിലും തൊഴിലാളികളുടെ സ്ഥിതി പരമദയനീയമായി മാറി. ദേശീയ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ ഐഎന്‍ടിയുസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളിയുടെ വേതനം നിര്‍ണയിക്കേണ്ടത് വ്യവസായസ്ഥാപനത്തിന്റെ വളര്‍ച്ച അടിസ്ഥാനമാക്കി ആകണം. വിരമിക്കുന്ന തൊഴിലാളികള്‍ക്ക് 5000 രൂപയെങ്കിലും മിനിമം പെന്‍ഷന്‍ ഉറപ്പാക്കണം. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ ഉല്‍പ്പാദനനയത്തെ ശക്തമായി എതിര്‍ക്കും. സാമൂഹ്യസുരക്ഷ ഉറപ്പാക്കി ഐടി മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും ഡോ. റെഡി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജാള്യത മറയ്ക്കാന്‍ ഐഎന്‍ടിയുസി നേതാവ് രംഗത്തെത്തി
ആലപ്പുഴ: വൈദ്യുതിവകുപ്പിലെ മാതൃകാ സെക്ഷന്‍ സമ്പ്രദായത്തിനെതിരെയാകും വൈദ്യുതി ബോര്‍ഡിലെ ഐഎന്‍ടിയുസി ജീവനക്കാര്‍ 28ന് പണിമുടക്കുകയെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഐഎന്‍ടിയുസി ജനറല്‍ സെക്രട്ടറി സജീവ് ജനാര്‍ദ്ദനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ 28ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ തൊഴിലാളികള്‍ ഒന്നടങ്കം പങ്കെടുക്കുമെന്നുറപ്പായപ്പോള്‍ ജാള്യതമറയ്ക്കാനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും ഐഎന്‍ടിയുസി നേതാവ് പുതിയ വാദവുമായി രംഗത്തെത്തിയത്. ഐഎന്‍ടിയുസി നേതൃത്വം കിണഞ്ഞുപരിശ്രമിച്ചിട്ടും 28ലെ ദേശീയപണിമുടക്കില്‍ മുഴുവന്‍ തൊഴിലാളികളും രാഷ്ട്രീയത്തിനതീതമായി പങ്കെടുക്കുമെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പുതിയ അവകാശവാദവുമായി രാഷ്ട്രീയാന്ധത ബാധിച്ച ചില നേതാക്കളുടെ രംഗപ്രവേശം. മോഡല്‍ സെക്ഷന്‍ സമ്പ്രദായം കുറ്റവിമുക്തവും അപകടവിമുക്തവുമാക്കിയില്ലെങ്കില്‍ കോണ്‍ഫെഡറേഷന്‍ മറ്റ് സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭത്തിന് "നേതൃത്വം" നല്‍കുമെന്നും സജീവ് ജനാര്‍ദ്ദനന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
deshabhimani 190212
No comments:
Post a Comment