വാണിജ്യനികുതിവകുപ്പിന്റെ ചങ്ങനാശേരിയിലെ ഓഫീസില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടിയെ ട്രഷറിയില്‍ അടയ്ക്കാനേല്‍പ്പിച്ച പണം അടച്ചില്ലെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പണം അടച്ചെങ്കിലും അതേ ദിവസം ചെലാന്‍ രസീത് കിട്ടിയില്ലെന്ന് ഓഫീസില്‍ അറിയിച്ചിരുന്നതായി പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തുകയും പണം അടച്ച കാര്യം അക്കൗണ്ടില്‍ കാണിക്കാതിരുന്നതിന് പെണ്‍കുട്ടിയടക്കം നാല് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതാണ്. മാസങ്ങള്‍ക്കുശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയെമാത്രം ക്രിമിനല്‍ക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടിയുടെ കുടുംബം തുടര്‍ച്ചയായി പീഡിപ്പിക്കപ്പെടുകയാണ്. അച്ഛന്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയനായി കഴിയുന്നു. അമ്മയും ഹൃദ്രോഗിയാണ്. കൊല്‍ക്കത്തയില്‍ നേഴ്സായ ചേച്ചിക്ക് അച്ഛനും അമ്മയും തനിച്ചായതിനാല്‍ ജോലിക്ക് പോകാന്‍ കഴിയുന്നില്ല. പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പരിശോധിച്ച് അടിയന്തരനടപടിയെടുക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു.
deshabhimani 190212
No comments:
Post a Comment