മെറിറ്റ് ക്വോട്ടയെന്നോ മാനേജ്മെന്റ് ക്വോട്ടയെന്നോ വ്യത്യാസമില്ലാതെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വായ്പ നല്‍കിയിരുന്നുവെന്ന് ബാലഗോപാല്‍ കത്തില്‍ പറഞ്ഞു. പ്രൊഫഷണല്‍ കോഴ്സില്‍ പ്രവേശനം ലഭിക്കുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസവായ്പ ലഭിക്കാന്‍ അവകാശമുണ്ട്. ഇപ്പോള്‍ വിദ്യാഭ്യാസവായ്പ നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഐബിഎ മാറ്റം വരുത്തിയിരിക്കയാണ്. ഐബിഎയുടെ തീരുമാനം വിദ്യാര്‍ഥികളോടുള്ള അവഗണനയാണ്. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന സര്‍ക്കാര്‍ , ഇപ്പോള്‍ അവിടത്തെ വിദ്യാര്‍ഥികളെ രണ്ടാംതരം പൗരന്മാരായി കാണുന്നുവെന്നതിന് ഉദാഹരണമാണ് ഐബിഎ സര്‍ക്കുലര്‍ . സ്വകാര്യമേഖലയിലെ വിദ്യാഭ്യാസത്തിന് നിലവാരമില്ലെന്ന തോന്നലാണ് സര്‍ക്കാരിനുള്ളതെന്ന് കരുതേണ്ടിവരും. എന്നാല്‍ , കൂടുതല്‍ സ്വാശ്രയസ്ഥാപനം അനുവദിച്ച് വിദ്യാര്‍ഥികളെ കൊള്ളയടിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ഇരട്ടത്താപ്പാണെന്നും ബാലഗോപാല്‍ കത്തില്‍ പറഞ്ഞു.
deshabhimani 180212
പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവായ്പ അനുവദിക്കേണ്ടതില്ലെന്ന് രാജ്യത്തെ ബാങ്കുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ (ഐബിഎ) സര്‍ക്കുലര്‍ . തീരുമാനം നടപ്പാക്കുന്നതിന് എല്ലാ അംഗബാങ്കുകള്ക്കും സര്‍ക്കുലര്‍ അയച്ചു. പ്രൊഫഷണല്‍ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് ക്വോട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവായ്പ നല്‍കേണ്ടതില്ലെന്ന് ഐബിഎ മാനേജിങ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ എന്‍ ബാലഗോപാല്‍ എംപി ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു.
ReplyDelete