പാര്‍ടികോണ്‍ഗ്രസ്: കൊയിലാണ്ടിയില്‍ 21ന് സെമിനാര്‍
കൊയിലാണ്ടി: സിപിഐ എം 20-ാം പാര്‍ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള ഏരിയാസെമിനാര്‍ 21ന് കൊയിലാണ്ടിയില്‍ നടക്കും. മത്സ്യമേഖലയിലെ പ്രതിസന്ധിയും പ്രശ്നങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ 5000പേരെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘാടകസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് സെമിനാര്‍ വേദി. പകല്‍ 2.30നുള്ള പരിപാടിയില്‍ ടി എം തോമസ് ഐസക്, എസ് ശര്‍മ, ടി കെ ഹംസ, വി വി ശശീന്ദ്രന് , എന്‍ കെ ശശിധരന്‍പിള്ള, ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. തൊഴിലാളികളും കര്‍ഷകരും വിദ്യാര്‍ഥികളും വിളംബരജാഥ നടത്തി. കൊയിലാണ്ടിയില്‍ വ്യാഴാഴ്ച രാവിലെ നടന്ന വിദ്യാര്‍ഥി വിളംബരജാഥയില്‍ എസ്എഫ്ഐ ഏരിയാസെക്രട്ടറി കെ അനൂപ്ദാസ്, കെ സനേഷ് എന്നിവര്‍ സംസാരിച്ചു. വൈകിട്ട് കൊയിലാണ്ടിയില്‍ തൊഴിലാളികളും കര്‍ഷകരും പങ്കെടുത്ത വിളംബരജാഥ നടത്തി. ടി ഗോപാലന് , യുകെഡി അടിയോടി, എം പത്മനാഭന് , പിലാക്കാട്ട് ഭാസ്കരന് , എം എ ഷാജി എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച യുവജന വിളംബരജാഥയും 19ന് മഹിളകളുടെ വിളംബരജാഥയും നടക്കും.
പ്രവാസിസംഗമം മാര്‍ച്ച് ഒമ്പതിന്
കോഴിക്കോട്: പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി മാര്‍ച്ച് ഒമ്പതിന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പ്രവാസിസംഗമം സംഘടിപ്പിക്കും. സംഗമം വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. എന്‍ജിഒ ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗം പാര്‍ടി ജില്ലാ സെക്രട്ടറിയറ്റംഗം എം ഭാസ്കരന് ഉദ്ഘാടനം ചെയ്തു. ബാദുഷ കടലുണ്ടി അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ കെ പി കുഞ്ഞമ്മദ്കുട്ടി, കെ ചന്ദ്രന് എന്നിവരും പി സെയ്താലിക്കുട്ടി, എ ടി അബ്ദുളളക്കോയ, സി പി സുലൈമാന്‍ എന്നിവരും സംസാരിച്ചു. മഞ്ഞക്കുളം നാരായണന് സ്വാഗതവും എം സുരേന്ദ്രന് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : കെ പി കുഞ്ഞമ്മദ്കുട്ടി (ചെയര്മാന്) ബാദുഷ കടലുണ്ടി, സി പി മുസാഫര്‍ അഹമ്മദ്, സി പി സുലൈമാന്‍ (വൈസ് ചെയര്മാന്മാര്) സി വി ഇഖ്ബാല്‍ (കണവീനര്‍) പ്രകാശന് പേരോത്ത്, ഇ കെ ഇബ്രാഹിം ഹാജി, വി പി മൊയ്തീന് കോയ (ജോ. കണ്‍വീനര്‍) മഞ്ഞക്കുളം നാരായണന് (ഖജാന്‍ജി).
വാഗ്ഭടാനന്ദ സ്മരണകള്‍ ഉണര്‍ത്തി അഴീക്കോട് നഗറില്‍ നാളെ സെമിനാര്‍
ഒഞ്ചിയം: നാദാപുരം റോഡില്‍ ഞായറാഴ്ച നടക്കുന്ന നവോത്ഥാന സെമിനാര്‍ സുകുമാര്‍ അഴീക്കോട് നഗറില്‍ . വാഗ്ഭടാനന്ദ ഗുരുദേവന്റെ അടുത്ത അനുയായിയായ അഴീക്കോട് മാഷ് സെമിനാറിനായി എഴുതി നല്കിയ വിലപ്പെട്ട സന്ദേശം പരിപാടിയില്‍ വായിക്കും. അഴിക്കോട് മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സെമിനാര്‍ സംഘാടക സമിതി ചെയര്‍മാനായ പാലേരി രമേശന് തൃശൂരിലെത്തി മാഷില്‍ നിന്നും സന്ദേശം വാങ്ങിക്കുകയായിരുന്നു. വാഗ്ഭടാനന്ദ ഗുരുദേവന്റെ ചിന്തകളിലും ആത്മവിദ്യാസംഘം പ്രസ്ഥാനത്തിലും ആകൃഷ്ടനായ മാഷിന്റെ പേരില്‍ തന്നെ നഗര്‍ ഒരുക്കുന്നത് ശ്രദ്ധേയം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മുതിര്‍ന്ന ആത്മവിദ്യാസംഘം പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പ്രഫ. എം കെ സാനു, കെ കെ എന്‍ കുറുപ്പ്, കെ ടി ജലീല്‍ , സ്വാമി റിതംബരാനന്ദ, പി വി ചന്ദ്രന് എന്നിവര്‍ പങ്കെടുക്കും. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പുരോഗതിക്ക് നവോത്ഥാന പ്രസ്ഥാനം വഹിച്ച പങ്കും വാഗ്ഭടാനന്ദന്റെ സംഭാവനകളെയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാര്‍ ആത്മവിദ്യാസംഘവുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
deshabhimani 180212
പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി മാര്‍ച്ച് ഒമ്പതിന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പ്രവാസിസംഗമം സംഘടിപ്പിക്കും. സംഗമം വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. എന്‍ജിഒ ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗം പാര്‍ടി ജില്ലാ സെക്രട്ടറിയറ്റംഗം എം ഭാസ്കരന് ഉദ്ഘാടനം ചെയ്തു
ReplyDelete