ഡിട്രോയിറ്റ് (യു എസ്): യേശുക്രിസ്തു ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു. പറയുന്നത് ചിക്കാഗൊയിലെ പുരോഹിതനായ റവ ടിംയിഗര്‍. തന്റെവാദം സമര്‍ഥിക്കുന്നതിനായി ബൈബിളില്‍ നിന്നുള്ള വാചകങ്ങള്‍ തന്നെയാണ് അദ്ദേഹം ഉദ്ധരിക്കുന്നത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അദ്ദേഹം ഇത് പറയുന്നുണ്ട്. തര്‍ക്കിക്കുന്നവരോട് ഒന്നേ അദ്ദേഹത്തിന് പറയാനുള്ളു: ''ക്രിസ്തുവിനെ പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്നവര്‍ വല്ലപ്പോഴുമെങ്കിലും ബൈബിള്‍ വായിക്കണം''.
'ജീസസ് വാസ് എ കമ്മീ' (യേശു ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു) എന്ന ഹ്രസ്വ ചലച്ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി ഡിട്രോയിറ്റില്‍ എത്തിയപ്പോഴാണ് തന്റെ നിലപാട് റവ ടിം യിഗര്‍ ആവര്‍ത്തിച്ചത്. അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ 'പീപ്പിള്‍സ് വേള്‍ഡ്' കഴിഞ്ഞ ശനിയാഴ്ച സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിശ്വാസികളും അവിശ്വാസികളുമായി നിരവധി പേര്‍ പങ്കെടുത്തിരുന്നു.
പ്രശസ്ത നടനായ മാത്യു മോഡിനെയാണ് 15 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ചലച്ചിത്രം നിര്‍മിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ട്രാവേഴ്‌സ് സിറ്റിയില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയുടെ ദൃശ്യങ്ങളോടെ ആരംഭിക്കുന്ന ചിത്രം അവസാനിക്കുന്നത് ബ്രസിലിയന്‍ ആര്‍ച് ബിഷപ് ഡോം ഹെല്‍ഡര്‍ കമാറയുടെ വാക്കുകളോടെയാണ്: ''ദരിദ്രര്‍ക്ക് ഞാന്‍ ഭക്ഷണം നല്‍കുമ്പോള്‍ അവരെന്നെ പുണ്യവാളന്‍ എന്നു വിളിക്കുന്നു. ദരിദ്രര്‍ക്ക് എന്തുകൊണ്ടാണ് ഭക്ഷണമില്ലാത്തത് എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ അവര്‍ എന്നെ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കുന്നു''. യേശുവും ശിഷ്യന്മാരും യഥാര്‍ഥ കമ്മ്യൂണിസ്റ്റ് ജീവിതമാണ് നയിച്ചിരുന്നതെന്ന് ചിത്രം സമര്‍ഥിക്കുന്നു. കമ്മ്യൂണിസം തകര്‍ന്നുവെന്ന വാദംയുക്തി രഹിതമാണെന്നുമുള്ള സന്ദേശവും ചിത്രം നല്‍കുന്നു.
കുരിശുമരണത്തിനുശേഷമുള്ള ആദ്യനൂറ്റാണ്ടുകളില്‍ സഭയുടെ പ്രവര്‍ത്തന രീതിയുടെ ചരിത്രം മൊഡിനെയുടെ ചിത്രത്തില്‍ വെളിവാകുന്നുണ്ടെന്ന് റവ യിഗര്‍ പറഞ്ഞു. ഓരോരുവനും അവനാകുന്നത് നല്‍കുകയും അവനാവശ്യമുള്ളത് സ്വീകരിക്കുകയും ചെയ്യുന്നതാണ് ദൈവരാജ്യം. കുരിശുമരണത്തിനുശേഷമുള്ള നാളുകളില്‍ യരുശലേം സഭ പ്രവര്‍ത്തിച്ചതങ്ങനെയായിരുന്നുവെന്ന് ബൈബിളിലെ അപ്പോസ്തല പ്രവൃത്തികള്‍ (4:32) ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസിത കമ്മ്യൂണിസ്റ്റ് സമൂഹത്തില്‍ ''ഓരോരുവനും അവന്റെ കഴിവനുസരിച്ച് അധ്വാനിക്കുകയും അവന്റെ ആവശ്യമനുസരിച്ച് ലഭിക്കുകയും'' ചെയ്യുന്ന കാള്‍മാര്‍ക്‌സിന്റെ നിര്‍വചനവുമായി ഒത്തിണങ്ങുന്നതാണിത്.
''സമൂഹത്തിന്റെ പഴഞ്ചന്‍ നിയമങ്ങള്‍ യേശു പിച്ചിച്ചീന്തുന്നതാണ് പുതിയ നിയമത്തിലുടനീളം കാണുന്നത്'' റവ യിഗര്‍ പറയുന്നു. പുരുഷന്മാരേക്കാളേറെ സ്ത്രീകളായിരുന്നു യേശുവിനെ അവരുടെ വിമോചകനായി കണ്ടിരുന്നത്. യേശുവിനെ കുരിശിലേറ്റിയപ്പോള്‍ ശിഷ്യന്മാരെ ആരെയും ആ പരിസരത്തെങ്ങും കണ്ടില്ല. എന്നാല്‍ അപകടകരമായ ആ സ്ഥലത്തേയ്ക്ക് പോകാന്‍ ധീരത കാട്ടിയത് സ്ത്രീകളായിരുന്നു. യേശുവിന്റേതായി ബൈബിളില്‍ ഏറ്റവുമധികം കാണപ്പെടുന്ന വാക്ക് 'നിര്‍ഭയരായിരിക്കുക' എന്നതാണ്. നീതിക്കുവേണ്ടി ധീരമായി പോരാടാനാണ് യേശു അനുയായികളോട് പറഞ്ഞത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അവസാനം കാള്‍മാര്‍ക്‌സ് പറയുന്നതും അതുതന്നെ. ''നിര്‍ഭയരായിരിക്കുക, ഉണര്‍ന്നെഴുന്നേല്‍ക്കുക, പുതിയ യുഗത്തിലേയ്ക്ക് കുതിക്കുക, സ്വതന്ത്രരാകുക, ചങ്ങലകളല്ലാതെ നിങ്ങള്‍ക്ക് മറ്റൊന്നും നഷ്ടപ്പെടാനില്ല''.
യേശുവിന്റെ അനുയായികള്‍ എന്നറിയപ്പെടുന്നവര്‍ മാനവരാശിക്കെതിരായി ചെയ്ത കുറ്റകൃത്യങ്ങള്‍ക്കും പാപങ്ങള്‍ക്കും യേശു ഉത്തരവാദിയല്ല എന്നതുപോലെ തന്നെ പോള്‍ പോട്ടോ സ്റ്റാലിനൊ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് കാള്‍ മാര്‍ക്‌സും ഉത്തരവാദിയാകുന്നില്ലായെന്ന് റവ യിഗര്‍ പറഞ്ഞു. മെച്ചപ്പെട്ട ഒരു ലോകത്തിനായുള്ള പോരാട്ടത്തില്‍ ഈ സമീപനം മാനവരാശിയെ ഒരുമിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
janayugom 220212
യേശുക്രിസ്തു ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു. പറയുന്നത് ചിക്കാഗൊയിലെ പുരോഹിതനായ റവ ടിംയിഗര്‍. തന്റെവാദം സമര്‍ഥിക്കുന്നതിനായി ബൈബിളില്‍ നിന്നുള്ള വാചകങ്ങള്‍ തന്നെയാണ് അദ്ദേഹം ഉദ്ധരിക്കുന്നത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അദ്ദേഹം ഇത് പറയുന്നുണ്ട്. തര്‍ക്കിക്കുന്നവരോട് ഒന്നേ അദ്ദേഹത്തിന് പറയാനുള്ളു: ''ക്രിസ്തുവിനെ പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്നവര്‍ വല്ലപ്പോഴുമെങ്കിലും ബൈബിള്‍ വായിക്കണം''.
ReplyDelete