Monday, February 20, 2012

പാര്‍ടി വിരുദ്ധരുടെ അക്രമം യുഡിഎഫ്- പൊലീസ് ഗൂഢാലോചന: സിപിഐ എം

സിപിഐ എം സെമിനാര്‍ അലങ്കോലപ്പെടുത്താനുള്ള പാര്‍ടി വിരുദ്ധ സംഘത്തിന്റെ അഴിഞ്ഞാട്ടത്തിന് യുഡിഎഫും പൊലീസും ഗൂഢാലോചന നടത്തി ഒത്തുകളിച്ചതായി സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ആയ്യായിരത്തിലേറെ പേര്‍ പങ്കെടുത്ത നാദാപുരം റോഡിലെ സെമിനാര്‍ സ്ഥലത്തേക്ക് ആയുധങ്ങളുമായി എത്തി പാര്‍ടി വിരുദ്ധ സംഘം അഴിഞ്ഞാടുമ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നു. ഒഞ്ചിയത്തെ സിപിഐ എമ്മിന്റെ കരുത്ത് പ്രകടമാക്കിയ സെമിനാര്‍ അലങ്കോലപ്പെടുത്താനും കൈയേറാനും യുഡിഎഫും പാര്‍ടി വിരുദ്ധ സംഘവും നേരത്തെ തന്നെ ഗൂഢാലോചന നടത്തിയെന്നതിന്റെ സൂചനകളുണ്ട്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മടങ്ങിയ ഉടനെയാണ് ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായെത്തിയ സംഘം പ്രകോപനപരവും അസഭ്യം നിറഞ്ഞതുമായ മുദ്രാവാക്യം വിളിച്ച് റോഡരികില്‍ നില്‍ക്കുകയായിരന്ന പ്രവര്‍ത്തകരെ അക്രമിച്ചത്. ഇരുമ്പ്വടിയില്‍ കൊടി കെട്ടിയാണ് അക്രമി സംഘം എത്തിയത്. സെമിനാര്‍ വേദിയിലേക്ക് അക്രമി സംഘം കല്ലെറിഞ്ഞു. ഇത് നേരത്തെ തന്നെ അക്രമം ആസൂത്രണം ചെയ്തതിന്റെ തെളിവാണ്. സിപിഐ എം പ്രവര്‍ത്തകര്‍ അങ്ങേയറ്റം സംയമനം പാലിച്ചതുകൊണ്ടാണ് സംഘര്‍ഷം ഒഴിവായത്.

സെമിനാറില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഏരിയയുടെ വിവിധ ഭാഗങ്ങളില്‍ പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി ഉയര്‍ത്തിയ പതാകകളും പ്രചാരണ ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. പട്ടാപ്പകല്‍ അക്രമി സംഘം അഴിഞ്ഞാടുമ്പോള്‍ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ഗൗരവതരമാണ്. മുന്‍കൂട്ടി അനുമതി വാങ്ങിയാണ് നാദാപുരം റോഡില്‍ സിപിഐ എം സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാര്‍ നടക്കുന്ന സ്ഥലത്തുകൂടെ പാര്‍ടി വിരുദ്ധ സംഘത്തിന്റെ ജാഥക്ക് പൊലീസ് അനുമതി നല്‍കിയത് അക്രമങ്ങള്‍ക്ക് പൊലീസിന്റെ പിന്തുണയുണ്ടെന്നതിന്റെ സൂചനയാണ്. പൊലീസ് അകമ്പടിയോടെ വന്ന പ്രകടനക്കാരാണ് സെമിനാര്‍ സ്ഥലത്തേക്ക് കല്ലെറിഞ്ഞത്. അക്രമ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പും പൊലീസ് തള്ളി. പാര്‍ടി വിരുദ്ധ സംഘം നടത്തിയ അക്രമത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 200212

5 comments:

  1. സിപിഐ എം സെമിനാര്‍ അലങ്കോലപ്പെടുത്താനുള്ള പാര്‍ടി വിരുദ്ധ സംഘത്തിന്റെ അഴിഞ്ഞാട്ടത്തിന് യുഡിഎഫും പൊലീസും ഗൂഢാലോചന നടത്തി ഒത്തുകളിച്ചതായി സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete
  2. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നാദാപുരം റോഡില്‍ നടന്ന നവോത്ഥാന സെമിനാര്‍ അലങ്കോലമാക്കാനുള്ള പാര്‍ടി വിരുദ്ധ സംഘത്തിന്റെ അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. മേഖലയിലെ നാല് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ഉച്ചവരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. മേഖലയില്‍ പാര്‍ടി വിരുദ്ധസംഘത്തിന്റെ അക്രമം തിങ്കളാഴ്ചയും തുടര്‍ന്നു. ഒഞ്ചിയം സര്‍വീസ് സഹകരണ ബാങ്ക് കല്ലെറിഞ്ഞു തകര്‍ത്തു. മുയിപ്ര എകെജി സ്മാരക വായനശാല തകര്‍ത്ത് പുസ്തകങ്ങള്‍ തീവെച്ചു നശിപ്പിച്ചു. വൈക്കിലശേരിയിലെ എം ദാസന്‍ സ്മാരക വായനശാലയും തകര്‍ത്തു. പുസ്തകങ്ങളും രേഖകളും നശിപ്പിച്ചു. ഒഞ്ചിയം അമ്പലപ്പറമ്പില്‍ സജീവന്റെ വെല്‍ഡിങ്ഷോപ്പ് തകര്‍ത്തു. കാര്‍ത്തികപ്പള്ളിയില്‍ അക്രമത്തില്‍ പരിക്കേറ്റ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം ജോഷിയെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളികുളങ്ങരയില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം പുന്നേരി ചന്ദ്രന് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. റോഡില്‍ ഗ്രനേഡ് എറിഞ്ഞും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് പൊലീസ് ഭീകരാന്തരീക്ഷമുണ്ടാക്കിയത്. തിങ്കാളാഴ്ച വൈകിട്ടാണ് ഒഞ്ചിയം സര്‍വീസ് സഹകരണ ബാങ്കിന് പാര്‍ടി വിരുദ്ധസംഘം കല്ലെറിഞ്ഞത്. ബാങ്കിന്റെ ഗ്ലാസ് തകര്‍ന്നു. ഞായറാഴ്ചയുണ്ടായ പാര്‍ടി വിരുദ്ധ സംഘത്തിന്റെ അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രകടനം നടന്നു. പൊലീസിന്റെ ഒത്താശയോടെയാണ് തിങ്കളാഴ്ചയും പാര്‍ടി വിരുദ്ധസംഘം വ്യാപകമായി അഴിഞ്ഞാടിയത്.

    ReplyDelete
  3. ഒഞ്ചിയം: സിപിഐ എം സെമിനാര്‍ നടക്കുന്ന നാദാപുരം റോഡിലൂടെ ബൈക്ക് റാലിക്കും പ്രകടനത്തിനും അനുമതി നിഷേധിച്ചതായും ഇത് സംബന്ധിച്ച് രേഖാമൂലം മുന്‍കൂട്ടി അറിയിപ്പ് നല്‍കിയതായി പൊലീസ്. ഇതോടെ സിപിഐ എം സെമിനാര്‍ അലങ്കോലപ്പെടുത്താന്‍ പാര്‍ടി വിരുദ്ധര്‍ ബോധപൂര്‍വം ശ്രമിച്ചതാണെന്ന് വ്യക്തമായി. വിലക്ക് ലംഘിച്ച് റാലി നടത്തിയതിന് കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസ് എടുക്കാന്‍ ചോമ്പാല്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും വടകര സിഐ ശശികുമാര്‍ പറഞ്ഞു. ഒഞ്ചിയത്തെ സിപിഐ എമ്മിന്റെ അജയ്യത തെളിയിച്ച് അയ്യായിരത്തിലധികം പേര്‍ പങ്കെടുത്ത നവോത്ഥാന സെമിനാര്‍ അലങ്കോലപ്പെടുത്താന്‍ പാര്‍ടി വിരുദ്ധ സംഘം നേരത്തെ തന്നെ ഗൂഡാലോചന നടത്തിയതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. ബൈക്കുകളില്‍ എത്തിയവര്‍ ഇരുമ്പ്ദണ്ഡുകളിലാണ് കൊടി കെട്ടിയത്. ഇത് അക്രമ പദ്ധതിയുടെ സൂചനകളാണ്.

    ReplyDelete
  4. ഒഞ്ചിയം: മേഖലയില്‍ വ്യാപകമായ അക്രമത്തിന് നേതൃത്വം നല്‍കിയ പാര്‍ടിവിരുദ്ധരുടെ ഓഫീസില്‍ പൊലീസ് റെയ്ഡ്. അക്രമത്തിന് ഉപയോഗിച്ച വാളും ഇരുമ്പ് ദണ്ഡുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു. വടകര ഡിവൈഎസ്പി, സിഐ ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാത്രി റെയ്ഡ് നടത്തിയത്. ഓര്‍ക്കാട്ടേരി വൈക്കിലിശേരി റോഡിലെ പാര്‍ടിവിരുദ്ധരുടെ ഓഫീസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വാളും ആയുധങ്ങളും. ഇരുമ്പ്ദണ്ഡുകളില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് പിടിയുണ്ടാക്കിയാണ് അക്രമത്തിന് പാകപ്പെടുത്തിയത്. വാളുകള്‍ക്ക് ഒരു മീറ്ററോളം നീളമുണ്ട്. സിപിഐ എം സെമിനാര്‍ അലങ്കോലപ്പെടുത്താനും മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാനും ശേഖരിച്ച ആയുധങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. പാര്‍ടിവിരുദ്ധരുടെ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടക്കുന്നതിനിടയില്‍ ആയുധങ്ങള്‍ കടത്തിയതായി നാട്ടുകാര്‍ പറഞ്ഞു. സ്വകാര്യ കെട്ടിടം വാടകക്കെടുത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ആയുധവേട്ടയുടെ പശ്ചാത്തലത്തില്‍ കെട്ടിടം ഒഴിപ്പിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

    ReplyDelete
  5. പാര്‍ടി വിരുദ്ധ സംഘത്തിന് പൊലീസിന്റെ ഒത്താശ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സിപിഐ എം സെമിനാര്‍ അലങ്കോലപ്പെടുത്താനും നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഗൂഡാലോചന നടത്തി അക്രമം അഴിച്ച്വിട്ടവര്‍ക്ക് അനുകൂലമായ സമീപനമാണ് പൊലീസിന്റെത്. സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയുംകള്ളക്കേസില്‍ കുടുക്കി രാത്രികാലങ്ങളില്‍ വീടുകളില്‍ കയറി സ്ത്രീകളെ ഭീഷണിപ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ഇരിങ്ങണ്ണൂര്‍ കച്ചേരിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ കിള്ളിയില്‍ താഴെക്കുനി ജ്യോതിഷിനെ കള്ളക്കേസില്‍ കുടുക്കിയാണ് എടച്ചേരി പൊലീസ് ക്രൂരമായി മര്‍ദിച്ചത്. സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പീഡിപ്പിക്കുകയാണ്. യുഡിഎഫിലെ ഒരു വിഭാഗം നേതാക്കളുടെയും പാര്‍ടി വിരുദ്ധ സംഘത്തിന്റെയും നിര്‍ദേശത്താലാണ്. ഇവരുടെ ചട്ടുകമായാണ് എടച്ചേരി എസ്ഐ ബിനു തോമസ് പ്രവര്‍ത്തിക്കുന്നത്. പൊലീസ് വിലക്ക് ലംഘിച്ച് ആയുധങ്ങുമായി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് പ്രകടനം വിളിച്ചവര്‍ക്കെിരെ കേസ് എടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. പൊലീസ് ഈ നിലപാട് തുടര്‍ന്നാല്‍ ബഹുജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete