Wednesday, February 22, 2012

ഫാസിസ്റ്റ്വിരുദ്ധ മുന്നേറ്റങ്ങളിലെ ഊര്‍ജദായക ചിത്രങ്ങള്‍

സല്‍മാന്‍ റുഷ്ദിക്ക് ഇന്ത്യയില്‍ വരാനാകാത്ത അവസ്ഥ, വിഖ്യാത നര്‍ത്തകിയും സാംസ്കാരിക പ്രവര്‍ത്തകയുമായ മല്ലികാസാരാഭായിക്ക് ഗുജറാത്തില്‍ നരേന്ദ്രമോഡി ഭരണകൂടത്തിന്റെ ഭീഷണി, തസ്ലീമാ നസ്രീന്റെ "ലജ്ജ" കൊല്‍ക്കത്തയില്‍ പ്രകാശനം ചെയ്യാനാകാത്തവിധമുള്ള ഭീഷണി... ഇന്ത്യന്‍ സാംസ്കാരിക-സാമൂഹ്യ ജീവിതത്തില്‍ , ആവിഷ്കാരസ്വാതന്ത്ര്യത്തിനുമേല്‍ വീണ്ടും ഫാസിസത്തിന്റെ കരിനിഴല്‍ പരക്കവേ ഫാസിസത്തിനെതിരായ പോരാട്ടങ്ങള്‍ , ഫാസിസ്റ്റ്വിരുദ്ധ മുന്നേറ്റങ്ങള്‍ വിശദീകരിച്ച് സിനിമാപ്രദര്‍ശനം. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ ചരിത്രപ്രദര്‍ശന നഗരിയിലാണ് ലോകത്തെ ആകര്‍ഷിച്ച ശ്രദ്ധേയമായ ഫാസിസ്റ്റ് വിരുദ്ധ ക്ലാസിക് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. ഒപ്പം കുട്ടികള്‍ക്കായുള്ള പ്രശസ്ത ഇംഗ്ലീഷ് ചിത്രങ്ങളും കാണിക്കും.

ഇന്നലെകളിലെ ഉള്ളുലയ്ക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും അനുഭവ സാക്ഷ്യങ്ങളായ ചരിത്രപ്രദര്‍ശനത്തിനൊപ്പമാണ് ചലച്ചിത്ര പ്രദര്‍ശനവും ഒരുക്കുന്നത്. സിനിമയും ജീവിതവും കൊണ്ട് സാമ്രാജ്യത്വത്തെയും ഭരണകൂടാധിപത്യത്തെയും വെല്ലുവിളിച്ച മഹാനായ കലാകാരന്‍ ചാര്‍ളി ചാപ്ലിന്റെ സിനിമയാണീ വിഭാഗത്തില്‍ പ്രധാനം. ചാപ്ലിന്റെ "ഗ്രേറ്റ് ഡിക്ടേറ്റര്‍" സിനിമാപ്രേമികള്‍ക്കും കലാ-സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമെല്ലാം നല്ലൊരു ദൃശ്യാനുഭവമാകും. റഷ്യന്‍വിപ്ലവത്തിന് ഉണര്‍വും ഈര്‍ജവുമേകിയ ഐസന്‍സ്റ്റീന്റെ സിനിമാഇതിഹാസമായ ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍ , നെറ്റ് ആന്‍ഡ് ഫോഗ്, ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ് എന്നിവയും കാണിക്കും. കൂടാതെ റെഡ്ബലൂണ്‍അടക്കമുള്ള ബാലചിത്രങ്ങളും ഡോക്യുമെന്ററികളുമുണ്ടാകും. ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്ട്രോ, കമ്യൂണിസ്റ്റാചാര്യന്‍ ഇ എം എസ് തുടങ്ങിയവരുടെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും സിനിമാശാലയില്‍ കാണിക്കും. മാര്‍ച്ച് അഞ്ചുമുതല്‍ ടൗണ്‍ഹാളിനടുത്തുള്ള ചരിത്രപ്രദര്‍ശന നഗരിയില്‍ സിനിമാ-ഡോക്യുമെന്ററി പ്രദര്‍ശനവും ആരംഭിക്കും.

deshabhimani 220212

1 comment:

  1. സല്‍മാന്‍ റുഷ്ദിക്ക് ഇന്ത്യയില്‍ വരാനാകാത്ത അവസ്ഥ, വിഖ്യാത നര്‍ത്തകിയും സാംസ്കാരിക പ്രവര്‍ത്തകയുമായ മല്ലികാസാരാഭായിക്ക് ഗുജറാത്തില്‍ നരേന്ദ്രമോഡി ഭരണകൂടത്തിന്റെ ഭീഷണി, തസ്ലീമാ നസ്രീന്റെ "ലജ്ജ" കൊല്‍ക്കത്തയില്‍ പ്രകാശനം ചെയ്യാനാകാത്തവിധമുള്ള ഭീഷണി... ഇന്ത്യന്‍ സാംസ്കാരിക-സാമൂഹ്യ ജീവിതത്തില്‍ , ആവിഷ്കാരസ്വാതന്ത്ര്യത്തിനുമേല്‍ വീണ്ടും ഫാസിസത്തിന്റെ കരിനിഴല്‍ പരക്കവേ ഫാസിസത്തിനെതിരായ പോരാട്ടങ്ങള്‍ , ഫാസിസ്റ്റ്വിരുദ്ധ മുന്നേറ്റങ്ങള്‍ വിശദീകരിച്ച് സിനിമാപ്രദര്‍ശനം. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ ചരിത്രപ്രദര്‍ശന നഗരിയിലാണ് ലോകത്തെ ആകര്‍ഷിച്ച ശ്രദ്ധേയമായ ഫാസിസ്റ്റ് വിരുദ്ധ ക്ലാസിക് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. ഒപ്പം കുട്ടികള്‍ക്കായുള്ള പ്രശസ്ത ഇംഗ്ലീഷ് ചിത്രങ്ങളും കാണിക്കും.

    ReplyDelete